chengara

ളാഹ ഗോപാലന്‍ എന്ന സമരജീവിതം

ളാഹ ഗോപാലന്‍ എന്ന സമരജീവിതം

ഇന്ത്യയിലെ ബഹുജനപ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ കാലദൈര്‍ഘ്യംകൊണ്ടും ബഹുജനപങ്കാളിത്തം കൊണ്ടും സമാനതകളില്ലാത്ത സമരമായിരുന്നു ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന ചെങ്ങറ ഭൂസമരം. ഒരുപക്ഷെ ദളിതരുടെയും ഇതരപാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെയും ഭൂരാഹിത്യം പൊതുമണ്ഡലത്തില്‍ സംവാദവിഷയമാക്കിയെന്നു മാത്രമല്ല, മറിച്ച് കേരള മോഡൽ വികസനത്തെക്കുറിച്ചു ഔദ്യോഗിക അക്കാദമികളും ബുദ്ധിജീവികളും നാല് പതിറ്റാണ്ടായി എഴുതിയുംപ്രസംഗിച്ചും ഉറപ്പിച്ചെടുത്ത വ്യാജവിപ്ലവത്തിന്റെ ആന്തരികശൂന്യതയെ ഫലപ്രദമായി തുറന്നുകാട്ടാനും ആ പ്രക്ഷോഭത്തിനു കഴിഞ്ഞു. ചെങ്ങറ സമരത്തിനുമുന്‍പുതന്നെ 1980കളുടെ പകുതിയോടെ ചെറുശബ്ദങ്ങളായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മുഴക്കവും ബഹുജനസ്വീകാര്യതയുമുണ്ടായത് ളാഹ…
Read More