caste

“ഈ കൃതി കാലാതിവർത്തിയാകുന്നത് വേദനാജനകം”- ‘ജാതി നിര്‍മൂലന’ത്തെക്കുറിച്ച് വി ടി രാജശേഖര്‍

“ഈ കൃതി കാലാതിവർത്തിയാകുന്നത് വേദനാജനകം”- ‘ജാതി നിര്‍മൂലന’ത്തെക്കുറിച്ച് വി ടി രാജശേഖര്‍

ബാബാസാഹിബ് അംബേദ്കറുടെ പുസ്തകത്തിന്, അതും ‘ജാതി നിര്‍മൂലനം’ എന്ന ഈ കൃതിക്ക് അവതാരിക എഴുതുക എന്നത് ഒരു മഹത്തായ അവകാശമായും അഭിമാനമായും ഞാന്‍ കരുതുന്നു. ഇതെഴുതാനുള്ള നിര്‍ദേശം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണു ഞാന്‍ സ്വീകരിച്ചത്. അംബേദ്കറുടെ പുസ്തകങ്ങള്‍ക്കു വേണ്ടി ആര്‍ത്തിയോടുകൂടി കാത്തിരിക്കുന്ന ദലിതുകളുടെയും മറ്റുള്ളവരുടെയും ആവശ്യം ഇതു നിറവേറ്റുമെന്നു തീര്‍ച്ചയാണ്. ഇതു വെറുമൊരു പുസ്തകമല്ല. ഞാന്‍ ഇത് ആദ്യമായി വായിച്ചപ്പോള്‍ എന്റെ രക്തം തിളച്ചുപൊങ്ങി. ബാബാസാഹിബിന്റെ ഏറ്റവും നല്ല പുസ്തകങ്ങളില്‍…
Read More
ഞാനിന്നനുഭവിക്കുന്നത് രോഹിത് വെമുല നേരിട്ട സാഹചര്യം: ദീപ പി. മോഹനന്റെ കത്ത്‌

ഞാനിന്നനുഭവിക്കുന്നത് രോഹിത് വെമുല നേരിട്ട സാഹചര്യം: ദീപ പി. മോഹനന്റെ കത്ത്‌

എംജി സർവകലാശാലയിൽ നാനോ സയൻസിലെ ഗവേഷക വിദ്യാർഥിനിയായ ദീപ പി. മോഹനോടു സർവകലാശാലാ അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഭീം ആർമിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രവേശന കവാടത്തിൽ ദീപ നടത്തുന്ന നിരാഹാരസമരം മൂന്നു നാൾ പിന്നിടുന്നു. ഇതുവരെയും നടപടിയൊന്നുമില്ലാത്തതിൻ്റെ പശ്ചാത്തലത്തിൽ ദീപ എഴുതിയ കത്ത്. പ്രിയപ്പെട്ടവരോട്,ഞാൻ ദീപ പി മോഹനൻ, ഈ സമര പന്തലിൽ ഇരുന്ന് വളരെ വേദനയോടെ ഇത് എഴുതുന്നത് ചില കാര്യങ്ങൾ നിങ്ങളോട് തുറന്ന് പറയാനാണ്.…
Read More
അയ്യൻകാളിയെന്ന ബഹുസ്വര ജ്ഞാനരൂപം

അയ്യൻകാളിയെന്ന ബഹുസ്വര ജ്ഞാനരൂപം

തുല്യനീതിയെ ഹനിക്കുന്ന എല്ലാവിധ വിലക്കുകളെയും മനുഷ്യസമൂഹം ഏതെങ്കിലുമൊരു കാലത്ത് ചോദ്യംചെയ്ത്ഇളക്കി മാറ്റുകതന്നെ ചെയ്യും. ജാത്യാചാരങ്ങളാൽ മനുഷ്യാവകാശങ്ങളാകെ നിഷേധിക്കപ്പെട്ട തദ്ദേശീയജനസമൂഹത്തിന്റെ അന്തസ്സിനായി വാദിക്കുകയും പ്രവർത്തിക്കുകയും വിജയിക്കുകയും ചെയ്തതിനാലാണ് മഹാത്മാ അയ്യൻകാളിയുടെ ജീവിതം മഹദ് ചരിത്രമാകുന്നത്. സമരത്തിന്റെയും സമരസപ്പെടലിന്റെയും ഓർമ്മകൾക്കപ്പുറം ഉത്തരാധുനികമായൊരു ജ്ഞാനരൂപമായി മഹാത്മാ അയ്യൻകാളി ഇന്ന് മാറിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വിജ്ഞാനങ്ങളുടെ വിശാലമായ ലോകംകൂടിയാണ് ആധുനികത തുറന്നിട്ടത്. പടിഞ്ഞാറൻ നാടുകളിൽ വ്യവസായവൽക്കരണത്തോടൊപ്പം രാഷ്ട്രമീമാംസയുടെ ഭാഗമായിത്തന്നെയാണ് സാമ്പത്തികശാസ്ത്രവും വികസിച്ചത്.ദേശരാഷ്ട്രത്തിന്റെ സ്വത്തും…
Read More
പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

പുതിയ ക്യാമ്പസ്; വിവിധ രാഷ്ട്രീയങ്ങൾ

രണ്ടായിരത്തി പത്തിന് ശേഷം ഇന്ത്യയിലെ ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വ്യക്തിപരമായി ശ്രദ്ധിച്ച ചെറിയ രണ്ട് സംഭവങ്ങൾ  ഇവിടെ പറയാം ; 1. 2015 ൽ രോഹിത് വെമുലയുടെ ജീവത്യാഗം/സ്ഥാപനവൽകൃത കൊലപാതകം  സംഭവിച്ച സമയത്ത് ഒരു വിദ്യാർത്ഥിയുടെ ആത്മഹത്യ പോലും രാഷ്ട്രീയവത്കരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ട് എസ് ഐ ഒവിനെതിരെ എം ഇ എസ് അസ്മാബി കോളേജിൽ ഉയർന്ന ഒരു പോസ്റ്റർ. 2 .പൗരത്വ സമരത്തിന്റെ ഭാഗമായി കേരളത്തിലെ പല ക്യാമ്പസ്സിലേത്…
Read More
മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയിട്ടുള്ള ഒരു സമുദായത്തെയാകെ ബാധിക്കുന്നതും പെട്ടെന്നുണ്ടാകുന്നതുമായ വിഷയങ്ങള്‍ വരുമ്പോള്‍ മതപരിവര്‍ത്തനം പോലത്തെ നടപടികളിലേക്ക് അവര്‍ ഉടനെ കടക്കുന്നു. മീനാക്ഷിപുരത്തെ ഹരിജന്‍- തേവര്‍ അതിര്‍വരമ്പുകളെ വെല്ലുവിളിച്ച തങ്കരാജിന്റെ കഥ പോലെ. മീനാക്ഷിപുരത്തു നിന്നും ഏഴ് മൈല്‍ അകലെയുള്ള മേക്കരൈ ഗ്രാമത്തിലേക്ക് ഒരു…
Read More
ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

മൗലികവും പൗരാവകാശവുമായ വിഷയങ്ങളിൽ, റിപ്പബ്ലിക് ഓഫ് ഇന്ത്യ പുരാതന ഇന്ത്യൻ രീതികളുമായി ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നതാണ്. ഭരണഘടന പാലനം കേവലം ഒരു നിയമപരമായ അഭ്യാസമായിരിക്കരുത്, മറിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായ, വിവേചനപരമായ പുരാതന ഗ്രന്ഥങ്ങളുടെ ഭാഗങ്ങൾ അവലംബിക്കുന്ന സമ്പ്രദായം നിരാകരിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്. ബ്യൂറോക്രസിയെയും തിരഞ്ഞടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളെയും തീറ്റിപ്പോറ്റി അവർക്ക് സാമ്പത്തികമായി ഉന്നതമായ ജീവിതനിലവാരം നിലനിർത്തി ഇന്ത്യ രാജ്യം പാപ്പരാവുകയാണ്. എന്നിരുന്നാലും ഇത്തരം വിഷയങ്ങൾ സംഭവിക്കുമ്പോൾ ഭരണകൂടത്തിന്റെ അധികാരം ഉറപ്പിക്കാനും…
Read More
സംവരണ രാഷ്ട്രീയം: സാമൂഹ്യനീതിയുടെ ഭാവി

സംവരണ രാഷ്ട്രീയം: സാമൂഹ്യനീതിയുടെ ഭാവി

ഇന്ത്യയിൽ സംവരണം എക്കാലത്തും മേലാളിത്ത വിഭാഗങ്ങൾക്ക് വളരെ അരോചകമായിരുന്നു. അവർ എന്നും അതിനെ എതിർത്തു പോന്നവരുമാണ്. ഇന്ത്യയിലെ ദേശീയപ്രസ്ഥാന കാലത്ത് സംവരണം രൂപപ്പെട്ടത് ദേശീയ അസ്വസ്ഥതകളുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ കാലങ്ങളിൽ അധികാരം കയ്യാളിയിരുന്ന സവർണരും സമ്പന്നരുമായ ജനവിഭാഗത്തിന്റെ അധികാരം ബ്രിട്ടീഷ് അധിനിവേശത്താൽ നഷ്ടപ്പെട്ടു കഴിഞ്ഞപ്പോൾ അതു തിരിച്ച് പിടിക്കുന്നതിനായി ആദ്യത്തെ 100 വർഷങ്ങൾ (ദേശീയ പ്രസ്ഥാനത്തിന് ആകെ 200 വർഷത്തെ ചരിത്രമാണുള്ളത് ), ദേശീയ പ്രസ്ഥാനം സായുധരായി അധിനിവേശ ശക്തികളോട്…
Read More
“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

“ഇനിയെന്നെ റഈസ് മുഹമ്മദെന്ന് വിളിക്കുക” രവിചന്ദ്രൻ ബി അഭിമുഖം

ദലിത് ക്യാമറയിലൂടെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് ചിരപരിചിതനാണ് താങ്കള്‍. ദലിത്- മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം എടുത്തുകൊണ്ട് ഇസ്‌ലാം മതം സ്വീകരിച്ചിരിക്കുകയാണ്. മേട്ടുപാളയത്തെ ജാതിമതില്‍ ദുരന്തത്തെത്തുടര്‍ന്നാണ് താങ്കള്‍ ഇസ്‌ലാം സ്വീകരിക്കാന്‍ പ്രഖ്യാപിക്കുന്നതെന്ന് പറയുകയുണ്ടായല്ലോ. അതിന് മുമ്പേ അങ്ങിനെയൊരു ആലോചന മനസിലുണ്ടായിരുന്നോ? ഈ തീരുമാനത്തിലേക്കെത്തുന്നതെങ്ങിനെയാണ്? ഒരു അസ്പൃശ്യ ശരീരത്തിന്റെ താഴ്ന്ന പദവിയെ ഓര്‍മിപ്പിച്ച ആദ്യത്തെ സംഭവമൊന്നുമല്ല അത്. പക്ഷേ, എന്റെയും എന്റെ സമുദായത്തിന്‍…
Read More
ടിപ്പു സുല്‍ത്താന്‍: ജാതികേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌

ടിപ്പു സുല്‍ത്താന്‍: ജാതികേരളത്തിലെ സാമൂഹിക പരിഷ്‌കര്‍ത്താവ്‌

കേരളചരിത്ര രചയിതാക്കളിൽ അധികവും കേരളത്തിലെ മൈസൂർ ഭരണത്തെക്കുറിച്ച് എഴുതുമ്പോൾ തറപ്പിച്ചുപറയുന്ന സംഗതി അത് മതഭ്രാന്തിന്റെയും അമ്പല ധ്വംസനത്തിന്റെയും അസഹിഷ്ണുതയുടെയും  കാലമായിരുന്നു എന്നാണ്. ഈ പല്ലവി ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഹൈന്ദവ  രാജാക്കന്മാരുടെയും ഇടനില മന്നന്മാരുടെയും ആത്മാർഥമായ  പിന്തുണ തങ്ങൾക്ക് ലഭിക്കണമെന്ന  ഉദ്ദേശ്യത്തോടു കൂടി ഇംഗ്ലീഷ് കമ്പനി ഉദ്യോഗസ്ഥന്മാർ മനഃപൂർവ്വം  പടച്ചുവിട്ട കള്ളക്കഥകൾ  അതേ പടി വിശ്വസിക്കാനിടയായതാണ് ഈ ആരോപണം തലമുറകളായി ആവർത്തിക്കാൻ കാരണം . ഇന്ത്യയിലെ തങ്ങളുടെ ഏറ്റവും ശക്തനായ…
Read More
മദ്രാസ് ഐ.ഐ.ടി യുടെ ജാതി

മദ്രാസ് ഐ.ഐ.ടി യുടെ ജാതി

ചെന്നൈ ഐ ഐ ടിയെക്കുറിച്ച് കെ അഷ്റഫ് മാധ്യമം ദിനപത്രത്തിൽ 2015 ജൂൺ പതിനൊന്നിന് എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവൽകൃത കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കോളനിയാനന്തര ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസ സംസ്കാരത്തെ വളര്‍ത്താനാണ്‌ ഐ ഐ ടികൾ സ്ഥാപിക്കപെട്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മറ്റു സര്‍വകലാശാലകളെ അപേക്ഷിച്ച് സ്ഥാപന നടത്തിപ്പിലും ഫാക്കല്‍ട്ടി നിയമനങ്ങളിലും കരിക്കുലം നിര്‍ണയത്തിലും സ്വയം ഭരണവും സ്വയംനിര്‍ണയവും (autonomy…
Read More