മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

കെ.പി ഹാരിസ് മണിപ്പൂരിൽ രണ്ട് യുവതികളെ ആൾക്കൂട്ടം നഗ്നമാക്കി നടത്തിച്ചു കൊണ്ടുപോവുകയും ബലാത്സംഗം ചെയ്തു കൊന്നുകളയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കണ്ടപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. അഥവാ മണിപ്പൂരിൽ നടക്കുന്ന വംശഹത്യയെ കുറിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ പുറത്തുവന്നില്ല എങ്കിൽ അവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭരണകൂട നുണ ലോകം വിശ്വസിക്കുമായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എന്ന ഖ്യാതിയുള്ള…
Read More
നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

പുതിയ ഇന്ത്യയില്‍ മുസ്‌ലിമാവുകയെന്നാല്‍ ശബ്ദമില്ലാതാവുക എന്നതുകൂടിയാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത് പര്യായമെന്ന കണക്കെ അല്‍പസംഖ്യക് അഥവാ ന്യൂനപക്ഷങ്ങള്‍ എന്ന പദമാണ്. അതില്‍ ഭരണത്തിലുള്ള ബിജെപിയാണ് ഏറ്റവും മോശപ്പെട്ടു നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയ ബിജെപി വിവേചനാരോപണം നിഷേധിച്ചു തന്നെ നിലകൊള്ളുകയാണ്. ജൂണ്‍ 23 വൈറ്റ് ഹൗസില്‍ വെച്ചു താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എല്ലാം വളരെ നല്ലപടി നടക്കുന്നുണ്ടെന്ന നരേന്ദ്ര…
Read More
ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച് ടൂറിസം വർക്കിംഗ് ഗ്രൂപ് മീറ്റിംഗും നടക്കുകയാണിപ്പോൾ. തർക്ക പ്രദേശമായ കാശ്മീരിൽ സാധാരണത്വം തിരികെ വന്നിരിക്കുന്നു എന്നും വിഭവ സമൃദ്ധമായ ഇവിടം സന്ദർശകർക്കും നിക്ഷേപകർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ലോകത്തെ…
Read More
കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പൗരസംഘടനകൾ വഹിച്ച പങ്ക്‌

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തില്‍ പൗരസംഘടനകൾ വഹിച്ച പങ്ക്‌

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പാര്‍ട്ടിയുടെ പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണെങ്കിലും എദ്ദേളു കര്‍ണാടക (വേക്ക് അപ്പ് കര്‍ണാടക), ബഹുത്വ കര്‍ണാടക (ബഹുത്വ കര്‍ണാടക) പോലുള്ള പൗര സംഘടനകളുടെ അര്‍പ്പണബോധവും പ്രതിബദ്ധതയുമുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നുകൂടിയാണ് പാര്‍ട്ടിക്ക് ഇത്തരമൊരു വിജയം നേടാനായത്. സാമൂഹിക പ്രതിബദ്ധതയുള്ള സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളാല്‍ നയിക്കപ്പെട്ട ഈ രണ്ട് ഗ്രൂപ്പുകളും പാര്‍ട്ടിയുമായി ഔപചാരികമായ ബന്ധമില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നിലവിലെ ബിജെപി സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ച്…
Read More
ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

"വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത് വിരമിച്ചതിനുശേഷമുള്ള ജോലി താൽപര്യങ്ങളാണ്" മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇപ്രകരമാണ്. നിയമവാഴ്ചയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യത്തും നീതിയും സമത്വവും ജനാധിപത്യവും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ നിയമനിർമ്മാണ സഭയ്ക്കും (legislative assembly) നിയമപരിപാലന സമിതിക്കും (executive) എത്രത്തോളം ഭരണഘടനാപരമായ ഉത്തരവാദിത്വവും പങ്കുമുണ്ടോ അത്രത്തോളം തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ ഉത്തരവാദിത്വവും ചുമതലയും ജുഡീഷ്യറിക്കുമുണ്ട്. അതുകൊണ്ടുതന്നെ മറ്റിതര…
Read More
ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ഈ കഴിഞ്ഞ ഫെബ്രുവരി 14-ാം തിയ്യതി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയുണ്ടായി. ഈ റെയ്ഡിനെ ബിബിസിയുടെ ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെയുള്ള വിമർശനത്തിന്റെ അടയാളമായി എടുക്കുന്നതിനു മുന്നേ ബിബിസിയുടെ ഈയടുത്ത് പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുമായി (The Modi Question, The worldview of Modi) അതിനുള്ള അനേകം സാമ്യതകളെ നാം അവഗണിച്ചുകൂട. മോദിവിമർശകർ ഡോക്യുമെന്ററിയെ വിമർശനരഹിതമായി ആഘോഷിച്ചതിനെതിരെ എങ്ങനെയാണ് മോദിയും ഇന്ത്യൻ/ഹിന്ദു…
Read More
ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ഈ ദിവസങ്ങളിലായി ആസ്സാം ബിജെപി ഗവണ്‍മെന്‍റ് ശൈശവ വിവാഹത്തിന്‍റെ പേരില്‍ സംസ്ഥാനമാകെ നടത്തിവരുന്ന കൂട്ടഅറസ്റ്റ് വടക്കുകിഴക്കൻസംസ്ഥാനത്തെ ഹിന്ദുത്വപരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവുമാണ് ആയിരകണക്കിന് ആളുകൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2580 പേരെ ആറു ദിവസത്തിനുള്ളിൽഅറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിപക്ഷവും സാമൂഹികപരമായും സാമ്പത്തികപരമായും മറ്റും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ്. മുസ്‌ലിം ചെറുപ്പക്കാരാണ് ഏറ്റവും കൂടുതൽ. ബിജെപി ഗവണ്‍മെന്‍റിന്‍റെ നടപടി അറസ്റ്റിലാക്കപ്പെട്ട പുരുഷൻമാരുടെ കുടുംബങ്ങളുടെ ഭാവിയെ…
Read More
ബിജെപിക്ക് ജാതി സെന്‍സസിനോട് ഭയമെന്തിന്?

ബിജെപിക്ക് ജാതി സെന്‍സസിനോട് ഭയമെന്തിന്?

രാജ്യത്തിലെ പൗരന്മാർ അനുഭവിച്ചു കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ സ്വഭാവത്തെ മനസ്സിലാക്കാൻ സ്റ്റേറ്റ് ഏജൻസികളെ സഹായിക്കുന്ന, അനുഭവപരമായ (empirical) ഡാറ്റകളാണ് ജനസംഖ്യാ സെൻസസുകളും വലിയ സർവേകളും പ്രദാനം ചെയ്യുന്നത്. വ്യത്യസ്തങ്ങളായ നയങ്ങളും പരിപാടികളും എങ്ങനെയാണ് ആളുകളെ ബാധിക്കുന്നത് എന്ന് കാണിക്കുന്ന, അഭയാർത്ഥികൾ/വിദ്യാർഥികൾ/പ്രൊഫഷണലുകൾ തുടങ്ങിയവരെ കുറിച്ചുള്ള സർവേകൾ പല ഗ്രൂപ്പുകളും നടത്താറുണ്ട്. എന്നാൽ, ജാതി സാമൂഹിക ജനവിതാനത്തെ കുറിച്ചുള്ള പ്രധാന സൂചികയായിരിക്കെ തന്നെ, അതേ കുറിച്ചുള്ള ദേശീയ ഡാറ്റാ റെക്കോർഡ് ഉണ്ടാക്കുന്നതിൽ കേന്ദ്രം…
Read More
ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

ഭരണഘടനാ വിരുദ്ധമായ ഭരണകൂടമുള്ള ഇന്ത്യക്ക് ഇന്ന് റിപ്പബ്ലിക്ക് ദിനം

“നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരാമാധികാര, സ്ഥിതിസമത്വ റിപബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും,സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്ക്കാരം, വിശ്വാസം, ഭക്തി, ആരാധന, എന്നിവക്കുള്ള സ്വാതന്ത്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്ത:സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം എല്ലാവരിലും വളർത്തുന്നതിലും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാ സഭയിൽവെച്ച് ഇന്ന് 1949 നവംബർ 26 ആം തീയതി ഈ…
Read More
ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും

ജാതികള്‍ക്കുള്ളിലെ സാമൂഹ്യപദവിയും ഹിന്ദുത്വഫാസിസത്തിനെതിരായ പ്രതിരോധവും

ഇന്ത്യ ഭാവിയില്‍ അഭിമുഖികരിക്കാന്‍ പോകുന്ന വിപത്തിനെ കുറിച്ച് അംബേദ്‌കർ ഒരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രണ്ട് തരത്തിലുള്ള ഭൂരിപക്ഷം അധികാരത്തില്‍ കടന്ന് വരാന്‍ രാജ്യത്ത് അവസരമുണ്ട്. അതിൽ ഒന്ന് രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെയാണ് കടന്നുവരിക. രാഷ്ട്രീയ ഭൂരിപക്ഷം സ്ഥിരമല്ല .അതിനെ മറ്റൊരു രാഷ്ട്രീയ ഭൂരിപക്ഷത്തിലൂടെ പുറത്താക്കാന്‍ കഴിയും. എന്നാല്‍ രാഷ്ട്രീയ ഭൂരിപക്ഷത്തിന് പുറമെ സാമുദായിക ഭൂരിപക്ഷം എന്ന ഒന്നുണ്ട്. സാമുദായിക ഭൂരിപക്ഷമെന്നത് സ്ഥിരമാണ്. ഇന്ത്യയില്‍ അനേകം ജാതികളായി തമ്മില്‍ ചേരാതെ കിടക്കുന്നതാണ് ഹിന്ദുമതമെങ്കിലും…
Read More