22
Dec
ഡിസംബര്‍ ഇരുപത് വെള്ളിയാഴ്ച്ച ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമാമസ്ജിദിന്റെ കല്പടവുകളില് പൗരത്വ ബില്ലിനെതിരെ ആയിരങ്ങള്‍ ആണ് സംഘടിച്ചത്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് എന്ന രാവണന് സമരത്തിന് ഐക്യദാര്‍ഢ്യവുമായി അവിടേക്ക് കൈയ്യില്‍ ഭരണഘടനയുമേന്തി രംഗപ്രവേശം ചെയ്തത് ആവേശം വാനോളമുയര്‍ത്തി. മസ്ജിദ് ഗേറ്റിനപ്പുറം സമരത്തെ അടിച്ചമര്‍ത്താനെത്തിയ പോലീസിനെ കാഴ്ച്ചക്കാരാക്കി പ്രതിഷേധം രാത്രി വൈകുവോളം നീണ്ടു. സമരക്കാരുടെ നേരെ പോലീസിന്റെ അന്യായമായ കടന്നുകയറ്റം രൂക്ഷമാവുന്ന സാഹചര്യം വന്നപ്പോള്‍ ആസാദ് അറസ്റ്റ് വരിക്കാന്‍ തയ്യാറായി.…