20
Jun
"ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാരാവണമെങ്കിൽ ആദ്യം ഹിന്ദുക്കളാവണമെന്നുള്ള മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത് കർസേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹിന്ദു യുവതികളെ വശീകരിക്കാനും പ്രണയം നടിച്ച് വിവാഹം കഴിക്കാനുമാണ് മുസ്‌ലിം യുവാക്കൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നതെന്നാണ് ശാഖാ ക്ലാസ്സുകളിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സത്യം മനസ്സിലാക്കിയ വേളയിൽ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു". പതിനഞ്ചാമത്തെ വയസ്സിൽ ആർ എസ് എസിൽ ചേരുകയും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് ഹിന്ദുത്വ രാഷ്ട്രപൂർത്തീകരണത്തിന് വേണ്ടി…