19
Dec
നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ സൈദ്ധാന്തിക അടിത്തറ എത്രത്തോളം വിജയം കണ്ടു…