babari demolition

‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

‘എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല’ എന്ന് ഒരു ദലിത് കര്‍സേവകന്‍

"ഇന്ത്യയിലെ മുസ്‌ലിംകൾ ഇന്ത്യക്കാരാവണമെങ്കിൽ ആദ്യം ഹിന്ദുക്കളാവണമെന്നുള്ള മോഹൻ ഭഗവതിന്റെ പ്രഖ്യാപനം ഞാനടക്കമുള്ള ദളിത്‌ കർസേവകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ഹിന്ദു യുവതികളെ വശീകരിക്കാനും പ്രണയം നടിച്ച് വിവാഹം കഴിക്കാനുമാണ് മുസ്‌ലിം യുവാക്കൾ നോൺ വെജ് ഭക്ഷണങ്ങൾ കഴിക്കുന്നതെന്നാണ് ശാഖാ ക്ലാസ്സുകളിൽ നിന്നും ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. എന്നാൽ സത്യം മനസ്സിലാക്കിയ വേളയിൽ ഹൃദയം കുറ്റബോധത്താൽ നീറുകയായിരുന്നു". പതിനഞ്ചാമത്തെ വയസ്സിൽ ആർ എസ് എസിൽ ചേരുകയും പഠനവും ജോലിയുമെല്ലാം ഉപേക്ഷിച്ച് ഹിന്ദുത്വ രാഷ്ട്രപൂർത്തീകരണത്തിന് വേണ്ടി…
Read More
ബ്രാഹ്മണിസം, ഹിംസ, ഹിന്ദുത്വ ദൈവശാസ്ത്രം

ബ്രാഹ്മണിസം, ഹിംസ, ഹിന്ദുത്വ ദൈവശാസ്ത്രം

ഹിംസയിൽ അധിഷ്ഠിതമായ ഭൂരിപക്ഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ അധികാര വ്യവസ്ഥയും അവരുടെ ദൈവശാസ്ത്രപരമായ അവകാശ വാദങ്ങളും ന്യൂനപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ മേൽ എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ബാബരി മസ്ജിദും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി വിശകലനം അർഹിക്കുന്ന കാര്യമാണ്. ബാബരി മസ്ജിദും ജാതിയിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ദൈവശാസ്‌ത്രപരമായ വാദങ്ങളും പൗരത്വ സമരവും അതിലെ ദൈവശാസ്ത്രപരമായ ശബ്ദങ്ങളും അതിന്റെമേലുള്ള ഭരണകൂട ഹിംസയും മുസ്‌ലിം സമുദായത്തിന്റെ നിലപാടുകളും സവിശേഷമായി തന്നെ പരിശോധിക്കേണ്ടതുണ്ട്.  സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ…
Read More

ബാബരി ധ്വംസനം: “ഞാനതിൽ അഭിമാനിക്കുന്നു”

1992 ഡിസംബർ 7 ആം തിയതി ലക്‌നൗവിൽ നിന്ന് ഡൽഹിയിൽ എത്തിയ ശ്രീമതി ഉമാഭാരതിയോട് അവിടെ ഉണ്ടായിരുന്ന മാധ്യമ പ്രവത്തകർ ബാബരി ധ്വംസനത്തെകുറിച്ചു ആരാഞ്ഞപ്പോൾ അവരുടെ മറുപടി ഇപ്രകാരം ആയിരുന്നു "ഞാനതിൽ അഭിമാനിക്കുന്നു". ഉമാഭാരതിയെ പോലുള്ളവരുടെ അഭിമാനബോധം മുസ്‌ലിംകളുടെ, ദളിതരുടെ, കമ്മ്യൂണിസ്റ്റുകളുടെ, ക്രൈസ്തവരുടെ, അവർണ്ണരുടെ, ദ്രാവിഡരുടെ, മതേതര വിശ്വാസികളുടെ ബോധത്തെ തീർച്ചയായും ഉണർത്തേണ്ടതുണ്ട്. പ്രത്യേകിച്ചും മുസ്‌ലിംകളുടെ. കാരണം, മുസ്‌ലിംകളാണല്ലോ ഹിന്ദുത്വ തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമതായി ഉള്ളത്. അതിജീവനത്തിന് പ്രതിരോധ…
Read More
പുണ്യഭൂമികളിലെ ഹിന്ദുത്വവും സ്ഥലതന്ത്രങ്ങളും

പുണ്യഭൂമികളിലെ ഹിന്ദുത്വവും സ്ഥലതന്ത്രങ്ങളും

അയോദ്ധ്യയെക്കുറിച്ച്‌ പ്രാദേശികമായി നിലനിൽക്കുന്ന ഒരു സാങ്കല്പിക കഥയെക്കുറിച്ച് അനാട്ടമി ഓഫ് കൺഫ്രണ്ടേഷനിൽ (Anatomy of a Confrontation: Ayodhya and the Rise of Communal Politics in India, 1992) വിശദീകരിക്കുന്നുണ്ട്. ‘ശ്രീരാമന്’ ശേഷം പ്രൗഢി നഷ്ടപ്പെട്ടുപോയ അയോദ്ധ്യ ഒരു ഘോരവനമായിതീർന്നുവത്രെ. രാം കോർട്ടിനു ചുറ്റുമുള്ള പ്രദേശങ്ങൾ ജീർണാവസ്ഥയിലായി. ഒരിക്കൽ വിക്രംജിത് (വിക്രമാദിത്യയുടെ പ്രാദേശികനാമമാണത്) കിടന്നുറങ്ങുമ്പോൾ മായാരൂപിയായ ഒരു മനുഷ്യൻ കുതിരപ്പുറത്തേറി മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആ കറുത്ത ആൾരൂപം…
Read More
കൊളോണിയല്‍ നുണകളും ബാബരി വിധിയും

കൊളോണിയല്‍ നുണകളും ബാബരി വിധിയും

ഒരുപാട് കാലം രാജ്യം ചര്‍ച്ചചെയ്ത ബാബരി മസ്ജിദ്‌ കേസിന്‍റെ സുപ്രീം കോടതി വിധിപ്രഖ്യാപനം ഒരു നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിധിപ്രസ്താവത്തെ "പുതുപുലരി" എന്ന് വിശേഷിപ്പിച്ചാണെതിരേറ്റത്. 1992 വരെ നിലനിന്നതും പതിനാറാം നൂറ്റാണ്ടില്‍ "മുസ്‌ലിം അധിനിവേശ ശക്തികള്‍" നിര്‍മ്മിച്ചതുമായ ബാബരി മസ്ജിദ്, രാമന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്രത്തിന്‍റെ മേല്‍ കെട്ടിപ്പൊക്കിയതാണെന്ന വാദത്തെ വാസ്തവമായി സ്ഥാപിക്കുകയാണ് ചുരുക്കത്തില്‍ ഈ സുപ്രീം കോടതി വിധി. 1992 ഡിസംബര്‍…
Read More
നീതി ബോധമുള്ളവര്‍ ഇന്ത്യയില്‍  ജീവിച്ചിരിക്കുന്നിടത്തോളം കാലം  ബാബരിക്ക് വേണ്ടി ശബ്ദമുയരും

നീതി ബോധമുള്ളവര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ബാബരിക്ക് വേണ്ടി ശബ്ദമുയരും

ഓരോ ഡിസംബര്‍ ആറാം തിയ്യതിയും ബാബരി മസ്ജിദ് വീണ്ടും നമ്മുടെ ഓര്‍മ്മയിലും ചര്‍ച്ചകളിലും കടന്നുവരികയാണ്. 26 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഹിന്ദുത്വ ദേശീയതയുടെ ഈ പൊറുക്കാനാവാത്ത അനീതിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥക്കായിട്ടില്ല. ഇന്ത്യൻ ദേശീയത രൂപപ്പെടുന്നതിന്റെയും രൗദ്ര ഭാവമാർജ്ജിക്കുന്നതിന്റെയും ഓരോ ഘട്ടത്തിലും ബാബരി മസ്‌ജിദ്‌ വിഷയം കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു തൊട്ടുടനെ 1948 ലാണ് രാമന്റെ പ്രതിമ ബാബരിയിൽ പ്രതിഷ്ഠിക്കപ്പെടുത്തുന്നത്. അതായത് മതേതരത്വത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെടുന്ന ജവഹർലാൽ…
Read More