ayodhya

അയോധ്യയില്‍നിന്ന് ഗ്യാന്‍വ്യാപിയിലേക്കുള്ള ദൂരം

അയോധ്യയില്‍നിന്ന് ഗ്യാന്‍വ്യാപിയിലേക്കുള്ള ദൂരം

ന്യൂനപക്ഷങ്ങളെന്ന നിലയിൽ മുസ്‌ലിംകളുടെ നിലനില്‍പ്പിന് എന്നന്നേക്കുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ ബാബരി മസ്ജിദ് ധ്വംസനത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വിഷലിപ്തമായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണ സംവിധാനങ്ങളെയും ദേശീയ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കലാപാഹ്വാനങ്ങളും വര്‍ഗീയ അജണ്ടകളും തന്നിഷ്ടം നടപ്പാക്കുന്ന ഹിന്ദുത്വ ശക്തികള്‍ ഒരു ഭാഗത്തും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയതയെ ഉപയോഗിക്കുന്ന ഭരണകൂടം മറുഭാഗത്തും നിലയുറപ്പിക്കുന്നതാണ് കാലിക…
Read More
സ്വാതന്ത്ര്യാനന്തരം ക്ഷേത്രങ്ങളായി മാറിയ മസ്ജിദുകള്‍

സ്വാതന്ത്ര്യാനന്തരം ക്ഷേത്രങ്ങളായി മാറിയ മസ്ജിദുകള്‍

ഹിന്ദുത്വയോട് ചായ് വുള്ള പ്രാദേശിക നേതാക്കള്‍ ഇടയ്ക്കിടെ പള്ളികള്‍ ചൂണ്ടിക്കാണിച്ച് അത് നിര്‍മിച്ചത് തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിനു മേലെയാണ് എന്ന അവകാശവാദവുമായി വരാറുണ്ട്. അയാള്‍ക്കോ അത് കേട്ടമാത്രയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പരത്തുന്ന അയാളുടെ അനുയായികള്‍ക്കോ അതിലെ വസ്തുത അറിയാന്‍ ആഗ്രഹമുണ്ടാകില്ല. അര്‍ധസത്യങ്ങളുടെയും അസത്യങ്ങളുടെയും ഈ കാലത്ത് മന്ദിര്‍-മസ്ജിദ് വിവാദത്തിന് പുതിയ മാനം നല്‍കുകയാണ് ഇന്ത്യയിൽ ക്ഷേത്രങ്ങളാക്കി മാറ്റിയ മസ്ജിദുകളുടെ പട്ടിക. പട്ടിക പൂര്‍ണമൊന്നുമല്ല, പക്ഷെ വളരെ പ്രധാനപ്പെട്ടതും ശ്രദ്ധിക്കപ്പെടുന്നതുമായ ചില മസ്ജിദുകളുടെ…
Read More
പുണ്യഭൂമികളിലെ ഹിന്ദുത്വവും സ്ഥലതന്ത്രങ്ങളും

പുണ്യഭൂമികളിലെ ഹിന്ദുത്വവും സ്ഥലതന്ത്രങ്ങളും

അയോദ്ധ്യയെക്കുറിച്ച്‌ പ്രാദേശികമായി നിലനിൽക്കുന്ന ഒരു സാങ്കല്പിക കഥയെക്കുറിച്ച് അനാട്ടമി ഓഫ് കൺഫ്രണ്ടേഷനിൽ (Anatomy of a Confrontation: Ayodhya and the Rise of Communal Politics in India, 1992) വിശദീകരിക്കുന്നുണ്ട്. ‘ശ്രീരാമന്’ ശേഷം പ്രൗഢി നഷ്ടപ്പെട്ടുപോയ അയോദ്ധ്യ ഒരു ഘോരവനമായിതീർന്നുവത്രെ. രാം കോർട്ടിനു ചുറ്റുമുള്ള പ്രദേശങ്ങൾ ജീർണാവസ്ഥയിലായി. ഒരിക്കൽ വിക്രംജിത് (വിക്രമാദിത്യയുടെ പ്രാദേശികനാമമാണത്) കിടന്നുറങ്ങുമ്പോൾ മായാരൂപിയായ ഒരു മനുഷ്യൻ കുതിരപ്പുറത്തേറി മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആ കറുത്ത ആൾരൂപം…
Read More
കൊളോണിയല്‍ നുണകളും ബാബരി വിധിയും

കൊളോണിയല്‍ നുണകളും ബാബരി വിധിയും

ഒരുപാട് കാലം രാജ്യം ചര്‍ച്ചചെയ്ത ബാബരി മസ്ജിദ്‌ കേസിന്‍റെ സുപ്രീം കോടതി വിധിപ്രഖ്യാപനം ഒരു നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിധിപ്രസ്താവത്തെ "പുതുപുലരി" എന്ന് വിശേഷിപ്പിച്ചാണെതിരേറ്റത്. 1992 വരെ നിലനിന്നതും പതിനാറാം നൂറ്റാണ്ടില്‍ "മുസ്‌ലിം അധിനിവേശ ശക്തികള്‍" നിര്‍മ്മിച്ചതുമായ ബാബരി മസ്ജിദ്, രാമന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്രത്തിന്‍റെ മേല്‍ കെട്ടിപ്പൊക്കിയതാണെന്ന വാദത്തെ വാസ്തവമായി സ്ഥാപിക്കുകയാണ് ചുരുക്കത്തില്‍ ഈ സുപ്രീം കോടതി വിധി. 1992 ഡിസംബര്‍…
Read More