28
Aug
ജമ്മു-കാശ്മീരിലെ ശ്രീനഗറില്‍ ഒക്ടോബര്‍ 2019 ലെ ഒരു വൈകുന്നേരം. ഒരു പലഹാരക്കച്ചടക്കാരന്‍ മസാല്‍ (വേവിച്ച കടല കൊണ്ടുള്ള കാശ്മീരി വിഭവം) പൊതിയുകയാണ്. പത്രക്കെട്ടുകള്‍ക്കിടയില്‍ നിന്നയാള്‍ ഒരു പ്രാദേശിക ഉര്‍ദു പത്രം പൊതിയാനായി വലിച്ചെടുത്തു. കസ്റ്റമര്‍ ഒരു പ്രസിദ്ധനായ പത്രപ്രവര്‍ത്തകനാണ്. അദ്ദേഹമെന്നോട് പറഞ്ഞു: 'അയാളെനിക്കത് തരാനൊരുങ്ങുകയായിരുന്നു, പക്ഷേ, പെട്ടെന്ന് എന്തോ ഒന്ന് അദ്ദേഹത്തിന്റെ മുഖം വിവര്‍ണമാക്കി. അയാളാ പത്രക്കടലാസ് ചുരുട്ടി വലിച്ചെറിഞ്ഞു. എന്നിട്ട് പറഞ്ഞു, ഈ സമയത്ത് അവരെഴുതിപ്പിടിച്ചത് കണ്ടില്ലേ, പലഹാരം…