anti colonial

മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

ആധുനിക രാഷ്ട്രീയ വ്യവഹാരത്തിലെ പ്രധാന സംജ്ഞകളിൽ ഒന്നാണ് മതേതരത്വം(secularism). ദേശരാഷ്ട്ര സങ്കൽപത്തെ താങ്ങി നിർത്തുന്നതിൽ അനിഷേധ്യ പങ്കുവഹിക്കുന്ന മതേതരത്വം പോലുള്ള സംജ്ഞകളുടെ പ്രശ്‌നത്തെ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിശകലനങ്ങൾ സമീപകാല രാഷ്ട്രീയത്തിൽ പ്രധാനമാണ്. ആധുനികതക്കകത്തെ കൊളോണിയൽ സാന്നിധ്യത്തെ കണ്ടെത്തികൊണ്ടുള്ള വിശകലനങ്ങൾക്ക് ഇന്ന് സവിശേഷ പ്രധാന്യമാണുള്ളത്‌. പ്രത്യയശാസ്ത്രത്തെ കുറിച്ച് മാർക്സ് പ്രസ്താവിക്കുന്നതുപോലെ, മിഥ്യകൾക്കപ്പുറത്തുള്ള യഥാർത്ഥ സത്യത്തെ അഥവാ സത്യമെന്ന ലേബലിൽ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കപ്പെടുന്ന കൊളോണിയൽ വിജ്ഞാനത്തിനപുറത്തെ ജ്ഞാനത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അതിലൂടെ സർവലൗകികമെന്ന് കരുതപ്പെടുന്ന…
Read More
മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

മതപരിവര്‍ത്തനത്തിന്റെ സാമൂഹിക പശ്ചാത്തലം മുന്‍നിര്‍ത്തി, മതപരിവര്‍ത്തനത്തോടുള്ള മതേതര ഉത്കണ്ഠകളെയാണ് (Secular Anxiety) പ്രധാനമായും പരിശോധിക്കുന്നത്. മതേതര ഉത്കണ്ഠയെന്നു പറയുമ്പോഴും അതൊരു സമകാലിക പ്രതിഭാസമായി ഞാന്‍ വായിക്കാനാഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിന്റെ തുടര്‍ച്ചയുടെ ഭാഗം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതലാണ് യഥാര്‍ഥത്തില്‍ ഇത് ആരംഭിക്കുന്നത്. സെക്കുലര്‍ എന്നറിയപ്പെട്ട പല ഏജന്‍സികളുമുണ്ടല്ലോ, അതില്‍ ആദ്യമായി സെക്യുലറെന്ന ഒരു രൂപം കേരളത്തില്‍ പരിചയപ്പെടുത്തുന്നത് കൊളോണിയലിസമാണ്. ഹിന്ദുവോ മുസ്‌ലിമോ അല്ലാത്ത, മതത്തിന്…
Read More
വിമോചന നായകന്‍ റോബര്‍ട്ട് മുഗാബെയെ ഓര്‍ക്കുമ്പോള്‍; പത്ത് മൊഴികള്‍

വിമോചന നായകന്‍ റോബര്‍ട്ട് മുഗാബെയെ ഓര്‍ക്കുമ്പോള്‍; പത്ത് മൊഴികള്‍

സിംബാബ്‌വെയുടെ സാമ്പത്തിക- രാഷ്ട്രീയ വിമോചനത്തിന് വേണ്ടി അക്ഷീണം പോരാടിയ ഊര്‍ജസ്വലനും ധീരനുമായ നേതാവായിരുന്നു റോബര്‍ട്ട് മുഗാബെ. കൊളോണിയല്‍ വിരുദ്ധ നടപടികളുടെ പേരില്‍ ആദരണീയനായ അദ്ദേഹം ചില നയനിലപാടുകളുടെ പേരില്‍ വിവാദത്തില്‍ അകപ്പെട്ടിട്ടുമുണ്ട്. കൊളോണിയലിസത്തിനും നിയോ കൊളോണിയലിസത്തിനുമെതിരായ പോരാട്ടത്തില്‍ ജീവിതം ഉഴിഞ്ഞു വെച്ച മുഗാബെ ചൂഷണത്തിനും വംശീയ വിവേചനങ്ങള്‍ക്കുമെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. ആഫ്രിക്കന്‍ നേതാക്കളില്‍ അത്തരത്തില്‍ ഏറ്റവും ശ്രദ്ധേയനായ റോബര്‍ട്ട് മുഗാബെയുടെ വിയോഗം വന്‍കരയെയും രാജ്യത്തെയും ദുഖത്തിലാഴ്ത്തിയ വേളയില്‍ അദ്ദേഹത്തിന്റെ ഏറ്റവും…
Read More