20
Jul
ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ജൂലൈയില്‍ പുറത്തിറക്കിയ 130ഓളം പേജുകളുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ (findings) ആണ് താഴെ. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന മുസ്‌ലിം വംശഹത്യയെക്കുറിച്ചുള്ള ഗഹനമായ റിപ്പോര്‍ട്ട് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ഫെബ്രുവരി 23നും 26നും ഇടയില്‍ വടക്കു-കിഴക്കന്‍ ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ അരങ്ങേറി. ചില ഉള്‍പ്രദേശങ്ങളില്‍ 27 വരെ ആക്രമണങ്ങള്‍ തുടര്‍ന്നു. ജാഫറാബാദില്‍ നിന്ന് പൗരത്വ സമരക്കാരെ ബലംപ്രയോഗിച്ച് നീക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ട ബിജെപി നേതാവ്…