amitsha

ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

1976-ന്റെ തുടക്കത്തിലാണ് ഡല്‍ഹിയില്‍ കുടുംബാസൂത്രണ പരിപാടികള്‍ കടുപ്പിക്കുന്നത്. തലസ്ഥാന സൗന്ദര്യവല്‍ക്കരണമെന്നു വിളിക്കപ്പെട്ട പരിപാടികളുടെ കൂടെ അത് നടപ്പിലാക്കാന്‍ സജ്ഞയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കി. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ആ ചേരികളും ജുഗ്ഗി-ജോംപുരി കോളനികളും ഒഴിപ്പിച്ച് അവിടുത്തെ നിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്ന പ്രക്രിയയായിരുന്നു. മുസ്‌ലിം ജനസംഖ്യയാല്‍ തിങ്ങിനിറഞ്ഞ പുരാതന ദില്ലിയുടെ പ്രദേശങ്ങളാണ് അടുത്തതായി ഉന്നമിട്ടത്. 1976-ന്റെ തുടക്കത്തില്‍ തന്നെ സജ്ഞയ് ഗാന്ധി ആ പ്രദേശം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശവാസികളുടെ മോശം…
Read More
ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-ൽ സംസ്ഥാനത്ത് നടന്ന മുസ്‌ലിം വംശഹത്യക്ക് ഇരുപതാണ്ട് തികയുകയാണ്. സംഭവത്തിൽ മോദി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടനവധി തെളിവുകൾ ശേഖരിക്കുകയും അത് കോടതിക്കു മുമ്പിൽ സമർപ്പിച്ച് നീതിക്കു വേണ്ടി പോരാടിയ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയുടെ ഫലമായി ഇന്നും ജയിലിലാണ്. സഞ്ജീവിൻ്റെ ഭാര്യ ശ്വേത ഭട്ട് ഭർത്താവിൻ്റെ പോരാട്ടജീവിതത്തെക്കുറിച്ചും വംശഹത്യയുടെ ഉത്തരവാദികളെക്കുറിച്ചും തുറന്നെഴുതുന്നു ഗുജറാത്ത് വംശഹത്യയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുന്ന…
Read More
‘അഫ്‌സ്പ’യുടെ നിരോധനമാണ് നാഗാ ജനതയോടുള്ള ഏറ്റവും കുറഞ്ഞ നീതി

‘അഫ്‌സ്പ’യുടെ നിരോധനമാണ് നാഗാ ജനതയോടുള്ള ഏറ്റവും കുറഞ്ഞ നീതി

ഇന്ത്യന്‍ പട്ടാളം യാതൊരു കാരണവും കൂടാതെ കൊന്നുതള്ളിയ നിരപരാധികള്‍ക്കുവേണ്ടി നാഗാലാന്റ് ജനത അതിര്‍ത്തികള്‍ക്കപ്പുറം അലമുറയിടുകയാണ്. ഹൃദയഭേദകമായ ഇത്തരം ക്രൂരതകള്‍ ആ ജനതയ്ക്ക് പുതുമയല്ല എന്നു മാത്രമല്ല അവരുടെ കൂട്ടായ അനുഭവങ്ങളില്‍ അത് ഒരുപാട് വന്നുപോയതാണ്. മനുഷ്യജീവനുകള്‍ക്കേല്‍പ്പിക്കുന്ന പ്രഹരത്തെക്കുറിച്ച് തികച്ചും നിസ്സംഗരായ, ഭീകരനിയമങ്ങളാല്‍ സര്‍വ്വസജ്ജരായ വന്‍ സായുധപട്ടാളസേനയോട് പ്രതിരോധിച്ചു നില്‍ക്കാനുള്ള ശേഷിയില്ലായ്മ അവര്‍ക്കെന്നും നിസ്സഹായത മുറ്റിയ നിരാശയുടെ അനുഭവങ്ങളാണ്. ഓട്ടിംഗ് കേസിലെ ഏറ്റവും മോശപ്പെട്ട സംഗതിയെന്തെന്നാല്‍ സംസ്ഥാന പോലീസ് സേനയുടെ അറിവോ…
Read More

പൗരത്വ സമരത്തിന്റെ നാള്‍വഴികള്‍ – 01

2019 ഡിസംബര്‍ രണ്ടാം വാരം ഇരുസഭകളും പാസാക്കിയ മുസ്‌ലിം വിരുദ്ധ- ഭരണഘടന വിരുദ്ധ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സി, എന്‍പിആര്‍ എന്നിവക്കുമെതിരെ നടന്ന സമരങ്ങളും പ്രധാന സംഭവങ്ങളും ക്രമത്തില്‍.. ഡിസംബര്‍ 09, 2019 * ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത്ഷാ പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ചു. ബില്ലിന്റെ മേൽ നിരവധി ചർച്ചകൾ സഭയിൽ നടന്നു. *അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിംകള്‍ ഒഴികെയുള്ള ആറ് മതസ്ഥര്‍ക്ക് രാജ്യത്ത്…
Read More

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മഹാരാഷ്ട്രയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് അനധികൃതമായി തൊഴിലാളികളെ എത്തിച്ചതെന്തിന്?

കോവിഡ്-19 മുന്‍കരുതലിന്റെ ഭാഗമായി ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ബേപ്പൂര് നിന്നുമുള്ള കപ്പലുകളുടെ സര്‍വീസ് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് ഞായറാഴച്ച തന്നെ ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയിരുന്നു. ഈയവസരത്തിലാണ് ജനത കര്‍ഫ്യൂ ദിവസം തിങ്കളാഴ്ച്ച രാത്രി ബങ്കാര ദ്വീപിലേക്ക് റിസോര്‍ട്ട് നിര്‍മാണത്തിനായി മഹാരാഷ്ട്രയില്‍ നിന്നുള്ള നാല് തൊഴിലാളികളെ എത്തിക്കാന്‍ ദ്വീപ് അധികാരികള്‍ ശ്രമിച്ചത്. ശ്രമം തടഞ്ഞ് പ്രതിഷേധിച്ച നാട്ടുകാരെ പോലീസ് ലാത്തിച്ചാര്‍ജ് ചെയ്യുകയും സ്ത്രീകളടക്കം ഇരുപത്തഞ്ചോളം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.…
Read More