21
Jul
ബാബാസാഹിബ് അംബേദ്കറുടെ പുസ്തകത്തിന്, അതും ‘ജാതി നിര്‍മൂലനം’ എന്ന ഈ കൃതിക്ക് അവതാരിക എഴുതുക എന്നത് ഒരു മഹത്തായ അവകാശമായും അഭിമാനമായും ഞാന്‍ കരുതുന്നു. ഇതെഴുതാനുള്ള നിര്‍ദേശം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണു ഞാന്‍ സ്വീകരിച്ചത്. അംബേദ്കറുടെ പുസ്തകങ്ങള്‍ക്കു വേണ്ടി ആര്‍ത്തിയോടുകൂടി കാത്തിരിക്കുന്ന ദലിതുകളുടെയും മറ്റുള്ളവരുടെയും ആവശ്യം ഇതു നിറവേറ്റുമെന്നു തീര്‍ച്ചയാണ്. ഇതു വെറുമൊരു പുസ്തകമല്ല. ഞാന്‍ ഇത് ആദ്യമായി വായിച്ചപ്പോള്‍ എന്റെ രക്തം തിളച്ചുപൊങ്ങി. ബാബാസാഹിബിന്റെ ഏറ്റവും നല്ല പുസ്തകങ്ങളില്‍…