07
Dec
ഇന്ത്യന്‍ പട്ടാളം യാതൊരു കാരണവും കൂടാതെ കൊന്നുതള്ളിയ നിരപരാധികള്‍ക്കുവേണ്ടി നാഗാലാന്റ് ജനത അതിര്‍ത്തികള്‍ക്കപ്പുറം അലമുറയിടുകയാണ്. ഹൃദയഭേദകമായ ഇത്തരം ക്രൂരതകള്‍ ആ ജനതയ്ക്ക് പുതുമയല്ല എന്നു മാത്രമല്ല അവരുടെ കൂട്ടായ അനുഭവങ്ങളില്‍ അത് ഒരുപാട് വന്നുപോയതാണ്. മനുഷ്യജീവനുകള്‍ക്കേല്‍പ്പിക്കുന്ന പ്രഹരത്തെക്കുറിച്ച് തികച്ചും നിസ്സംഗരായ, ഭീകരനിയമങ്ങളാല്‍ സര്‍വ്വസജ്ജരായ വന്‍ സായുധപട്ടാളസേനയോട് പ്രതിരോധിച്ചു നില്‍ക്കാനുള്ള ശേഷിയില്ലായ്മ അവര്‍ക്കെന്നും നിസ്സഹായത മുറ്റിയ നിരാശയുടെ അനുഭവങ്ങളാണ്. ഓട്ടിംഗ് കേസിലെ ഏറ്റവും മോശപ്പെട്ട സംഗതിയെന്തെന്നാല്‍ സംസ്ഥാന പോലീസ് സേനയുടെ അറിവോ…