11
Oct
എത്യോപ്യൻ പ്രധാനമന്ത്രി നാല്‍പ്പത്തിമൂന്നുകാരനായ അബി അഹ്‌മദ് ഈ വർഷത്തെ സമാധാന നോബൽ സമ്മാനത്തിനര്‍ഹനായിരിക്കുന്നു എന്ന വാർത്ത ഏറെ പ്രതീക്ഷ നൽകുന്നതാണ്. എത്യോപ്യയും എറിത്രിയയും തമ്മിൽ ഇരുപത് വർഷം നീണ്ടു നിന്ന യുദ്ധം അവസാനിപ്പിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച അഹ്‌മദിന്റെ പരിശ്രമങ്ങൾ ധീരവും പ്രോത്സാഹനാർഹവുമാണ് എന്നാണ് ഓസ്ലോവിൽ വെച്ച് നടന്ന പ്രഖ്യാപനത്തിന് ശേഷം നോർവീജിയൻ കമ്മിറ്റി പ്രതികരിച്ചത്. ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ യുദ്ധാന്തരീക്ഷമൊന്നും തന്നെയില്ല. ഇരുപത് വർഷത്തോളം വിച്ഛേദിക്കപ്പെട്ടിരുന്ന കുടുംബ…