Special Story

PHOTOS- പുലിറ്റ്സർ ജേതാക്കളുടെ ക്യാമറയിൽ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേർചിത്രങ്ങൾ

PHOTOS- പുലിറ്റ്സർ ജേതാക്കളുടെ ക്യാമറയിൽ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേർചിത്രങ്ങൾ

2022-ലെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ ഡാനിഷ് സിദ്ദീഖി, സന്ന ഇര്‍ഷാദ് മാട്ടു, അദ്‌നാന്‍ ആബിദി, അമിത് ദവെ എന്നീ പത്രപ്രവർത്തകരുടെ ക്യാമറയില്‍ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേര്‍ച്ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം കര്‍മ്മരംഗത്ത് വെച്ച് കൊല്ലപ്പെട്ട റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ മരണശേഷം അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരമാണിത്. കാശ്മീരികള്‍ അനുഭവിക്കുന്ന യാതനകളുടെ ചിത്രങ്ങള്‍ പുറത്തെത്തിച്ച കാശ്മീരി ഫോട്ടോഗ്രാഫറാണ് സന്ന ഇര്‍ഷാദ് മാട്ടു. [envira-gallery id='3753']
Read More
ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

ഡല്‍ഹിയിലെ ബുള്‍ഡോസറുകള്‍ തുര്‍ക്മാന്‍ ഗേറ്റ് ആവര്‍ത്തനമോ?

1976-ന്റെ തുടക്കത്തിലാണ് ഡല്‍ഹിയില്‍ കുടുംബാസൂത്രണ പരിപാടികള്‍ കടുപ്പിക്കുന്നത്. തലസ്ഥാന സൗന്ദര്യവല്‍ക്കരണമെന്നു വിളിക്കപ്പെട്ട പരിപാടികളുടെ കൂടെ അത് നടപ്പിലാക്കാന്‍ സജ്ഞയ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കി. യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചത് ആ ചേരികളും ജുഗ്ഗി-ജോംപുരി കോളനികളും ഒഴിപ്പിച്ച് അവിടുത്തെ നിവാസികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കുന്ന പ്രക്രിയയായിരുന്നു. മുസ്‌ലിം ജനസംഖ്യയാല്‍ തിങ്ങിനിറഞ്ഞ പുരാതന ദില്ലിയുടെ പ്രദേശങ്ങളാണ് അടുത്തതായി ഉന്നമിട്ടത്. 1976-ന്റെ തുടക്കത്തില്‍ തന്നെ സജ്ഞയ് ഗാന്ധി ആ പ്രദേശം സന്ദര്‍ശിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തദ്ദേശവാസികളുടെ മോശം…
Read More
ബിനു പള്ളിപ്പാട്: പള്ളിയും പാടവും പുത്തിയും ഉണരുന്ന പുത്തന്‍പാട്ടുകള്‍

ബിനു പള്ളിപ്പാട്: പള്ളിയും പാടവും പുത്തിയും ഉണരുന്ന പുത്തന്‍പാട്ടുകള്‍

സമകാലിക ദലിത് സാഹിത്യത്തേയും കവിതയേയും പൊതു സാമൂഹിക-സാംസ്കാരിക വ്യവഹാരങ്ങളേയും ജീവിത എഴുത്തിലൂടെ ആഴത്തിൽ മാറ്റിമറിച്ച കവിയും ചിത്രകാരനും പുല്ലാങ്കുഴൽ വാദകനുമായിരുന്നു ഇന്നന്തരിച്ച ബിനു എം. പള്ളിപ്പാട്. 1974 ൽ ആലപ്പുഴ ജില്ലയിലുള്ള പഴയ അരിപ്പാടായ ഇന്നത്തെ ഹരിപ്പാടിനടുത്തുള്ള പള്ളിപ്പാട്ടാണ് ജനനം. ദലിതവസ്ഥകളിലൂടെയും ജീവിത സമര പരമ്പരകളിലൂടെയും എഴുത്തിലും ചിത്രത്തിലും ഓടക്കുഴൽവിളിയിലുമെല്ലാം സാമൂഹികമായ നൈതികതയെ ആർദ്രമായി മുഴക്കിയ കരുണാർദ്രനും, സങ്കടക്കടൽ നീന്തിയ കലാകാരനുമായിരുന്നു അദ്ദേഹം. ഏറെ സഹനം ചെയ്ത്, തൻ്റെ അവസാനകവിതകളിലൊന്നായ…
Read More
ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-ൽ സംസ്ഥാനത്ത് നടന്ന മുസ്‌ലിം വംശഹത്യക്ക് ഇരുപതാണ്ട് തികയുകയാണ്. സംഭവത്തിൽ മോദി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടനവധി തെളിവുകൾ ശേഖരിക്കുകയും അത് കോടതിക്കു മുമ്പിൽ സമർപ്പിച്ച് നീതിക്കു വേണ്ടി പോരാടിയ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയുടെ ഫലമായി ഇന്നും ജയിലിലാണ്. സഞ്ജീവിൻ്റെ ഭാര്യ ശ്വേത ഭട്ട് ഭർത്താവിൻ്റെ പോരാട്ടജീവിതത്തെക്കുറിച്ചും വംശഹത്യയുടെ ഉത്തരവാദികളെക്കുറിച്ചും തുറന്നെഴുതുന്നു ഗുജറാത്ത് വംശഹത്യയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുന്ന…
Read More
അക്കാദമിക സ്ഥാപനങ്ങളിലെ മനുവാദി ഉദ്യോഗസ്ഥഭരണം; അനുഭവങ്ങൾ

അക്കാദമിക സ്ഥാപനങ്ങളിലെ മനുവാദി ഉദ്യോഗസ്ഥഭരണം; അനുഭവങ്ങൾ

ജാതിവിവേചനവും മാനസിക പീഡനവും കാരണം മദ്രാസ് ഐ.ഐ.ടിയിലെ അസിസ്റ്റന്റ് പ്രൊഫസർ വിപിൻ പി. വീട്ടിൽ തസ്തികയിൽ നിന്ന് രാജിവച്ചിരുന്നു. പല തവണ പരാതി നൽകിയിട്ടും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് താൻ രാജി വെക്കുന്നതെന്ന് വിപിൻ പറയുന്നു. താൻ നേരിട്ട ദുരനുഭവങ്ങളുടെ വെളിച്ചത്തിൽ ഇന്ത്യൻ അക്കാദമിക സ്ഥാപനങ്ങളിലെ ജാതി അധികാരത്തെക്കുറിച്ച് വിപിൻ എഴുതുന്നു. ഇന്ത്യ ഒരു സങ്കോചത്തിലാണ് ജീവിക്കുന്നത്. ഒരു വശത്ത് നമ്മുടെ ഭരണഘടന സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം തുടങ്ങിയ മൂല്യങ്ങൾ…
Read More
മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ

ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജനാസ സംസ്കരണവേളയിൽ അമേരിക്കൻ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ദാലിയ മൊഗാഹിദ് നടത്തിയ സംസാരം. അസ്സലാമു അലൈക്കും, ഈ പരിശുദ്ധ റമദാനെ മുൻനിർത്തി നിങ്ങള്‍ക്കേവര്‍ക്കും സമാധാനം നേരുന്നു. 'ഭൂമിയിലും സുബര്‍ക്കത്തിലും സ്തുതിക്കപ്പെട്ടവന്‍' എന്നാണ് അദ്ദേഹത്തിൻ്റെ പേരിന്നർഥം; അദ്ദേഹത്തിനു ആദരവർപ്പിക്കാനും പ്രാര്‍ഥിക്കാനുമാണ് നമ്മളിന്നിവിടെ ഒരുമിച്ചു കൂടിയിരിക്കുന്നത്; ദൈവവും മനുഷ്യരും ആദരിച്ചവന്‍. ഈ നൂറ്റാണ്ടിന്റെ സ്‌പോര്‍ട്ട്‌സ്മാന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ കായിക മികവിനു വിശേഷണം. മുഹമ്മദ് അലിയെന്ന ആ ജനനായകനെ,…
Read More
പാശ്ചാത്യലോകത്തെ മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി; ഹാശിര്‍ ഫാറൂഖിയെ ഓര്‍ക്കുമ്പോള്‍

പാശ്ചാത്യലോകത്തെ മുസ്‌ലിം പത്രപ്രവര്‍ത്തനത്തിന്റെ മുന്നണിപ്പോരാളി; ഹാശിര്‍ ഫാറൂഖിയെ ഓര്‍ക്കുമ്പോള്‍

ഇന്റർനെറ്റും മറ്റു വാർത്താവിനിമയ സൗകര്യങ്ങളൊന്നുമില്ലാത്ത കാലത്ത് മുസ്‌ലീം ലോകത്ത് നടക്കുന്ന സംഭവങ്ങളുടെ നിജസ്ഥിതി ലോകത്തെ അറിയിക്കുന്നതിൽ അതിപ്രധാനമായ പങ്കുവഹിച്ച ഫാറൂഖിയുടെ നിര്യാണം വലിയ നഷ്ടമാണെന്നു പറയുന്നത് വെറുമൊരു ഔപചാരികതയായിരിക്കും. അതിന്നുമപ്പുറത്തായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ കാണ്‍പൂരിനടുത്ത ഗാസിപൂരില്‍ ജനിച്ച ഫാറൂഖി, കോളജിൽ ജീവശാസ്ത്രമാണ് തന്റെ ഐച്ഛികവിഷയമായി തിരഞ്ഞെടുത്തിരുന്നത്. വിഭജനത്തിനു ശേഷം പാകിസ്താനിലേക്കു പോയ അദ്ദേഹം ഉയർന്ന സർക്കാരുദ്യോഗം ഉപേക്ഷിച്ച് ലണ്ടനിലെത്തിയത് ഇംപീരിയൽ കോളജിൽ പിഎച്ച്ഡി ചെയ്യാനാണ്. പ്രഗൽഭനായ പ്രാണി ശാസ്ത്രജ്ഞനായി പാകിസ്താനിലേക്കു…
Read More
ടെക്‌ഫോഗ്: വിദ്വേഷം കത്തിക്കാന്‍ ബിജെപി ഐറ്റി സെല്ലിന്റെ രഹസ്യ ആപ്പ്‌

ടെക്‌ഫോഗ്: വിദ്വേഷം കത്തിക്കാന്‍ ബിജെപി ഐറ്റി സെല്ലിന്റെ രഹസ്യ ആപ്പ്‌

വാട്ട്സ്ആപ്പും ടെലഗ്രാമും പോലെ എൻക്രിപ്റ്റഡ് മെസ്സേജിങ് പ്ലാറ്റ് ഫോം, അതാണ് ടെക്ഫോഗ്. ഹിന്ദുത്വ ആശയങ്ങൾ പിന്തുടരുന്നവർക്കിടയിൽ സന്ദേശങ്ങൾ കൈമാറാൻ ബിജെപി യുടെ ഐറ്റി സെല്ലിൽ പ്രവർത്തിച്ചിരുന്നു എന്ന് അവകാശപ്പെടുന്ന @AarthiSharma8 എന്ന ട്വിറ്റർ ഹാൻഡിലാണ് ആണ് ടെക് ഫോഗിനെ സംബന്ധിച്ച വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്. പാർട്ടിയുടെ ജനസമ്മിതി പെരുപ്പിച്ചു കാണിക്കാനും വിമർശകരെ അധിക്ഷേപിക്കാനും ട്വിറ്റർ പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലെ പൊതുഅഭിപ്രായങ്ങളെ മാനിപ്പുലേറ്റ് ചെയ്യാനുംകാപ്ച്ച കോഡുകൾ ബൈപാസ് ചെയ്യാനും ഹാഷ്ടാഗുകളും ടെക്സ്റ്റുകളും…
Read More
കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു

കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ മലബാർ സമര നേതാക്കളുടെയൊപ്പം വീരോചിതമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എടുത്തു പറയത്തക്ക ഒരു പഠനവും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. ചില ചരിത്ര പുസ്തകങ്ങളിൽ കേവലം ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന രചനകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല. മലബാർ സമരത്തെ തുടർന്ന് നിലവിൽ വന്ന സമാന്തര ഭരണകൂടത്തിന്റെ വള്ളുവനാട് ഗവർണർ എന്ന നിലയ്ക്ക്…
Read More
അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ സൈദ്ധാന്തിക അടിത്തറ എത്രത്തോളം വിജയം കണ്ടു…
Read More