Review

ദലിത് മുസ്‌ലിം രാഷ്ട്രീയ ഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കാവുന്ന വിധം

ദലിത് മുസ്‌ലിം രാഷ്ട്രീയ ഭാവനയുടെ കാലത്ത് പെരിയാറിനെ വായിക്കാവുന്ന വിധം

"അധികാരമാണ് ഒരാൾക്ക് മറ്റൊരാളുടെ മേല്‍ അധീശത്വം സ്ഥാപിക്കാന്‍ താല്പാര്യം ജനിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അധികാരത്തെ നശിപ്പിക്കാന്‍ അധികാരം തന്നെ വേണം''ഡോ. അംബേദ്കര്‍. ഇന്ത്യയിലിപ്പോഴും 1.80 ലക്ഷം ദലിത് കുടുംബങ്ങള്‍ നിർബന്ധിത തോട്ടിപ്പണി ചെയ്യുന്നു. 7.90 ലക്ഷം പൊതു-സ്വകാര്യ കക്കൂസുകള്‍ വൃത്തിയാക്കുന്ന ജോലി അവരുടേതാണ്. ജാതീയമായിട്ടാണ് ഈ തൊഴില്‍ അവരില്‍ അടിച്ചേല്പികക്കപ്പെടുന്നത്. ഇക്കഴിഞ്ഞ അംബേദ്കര്‍ ജയന്തി ദിനത്തില്‍ ദൽഹില്‍ നടന്ന ദലിത് സ്വാഭിമാന യാത്ര, ജാതിവിരുദ്ധതയുടെ ചരിത്രത്തിൽ സുപ്രധാനമായിത്തീരുന്നത് അങ്ങനെയാണ്. 'സഫായി കർമകചാരി…
Read More
ആസാദി: പ്രതിരോധ രാഷ്ട്രീയത്തിൻ്റെ സാഹിത്യ വായന

ആസാദി: പ്രതിരോധ രാഷ്ട്രീയത്തിൻ്റെ സാഹിത്യ വായന

ആസാദി എന്നത് ഇന്ത്യൻ തെരുവുകൾക്ക് പുതുമയുള്ള ഒരു വാക്കല്ല. ഇറാൻ വിപ്ലവത്തിൻ്റ മുദ്രാവാഖ്യമായിരുന്ന ആ മുദ്രാവാക്യത്തിൻ്റെ നാൽപതാം വാർഷികം ഈ അടുത്താണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ മൂന്ന് ദശകങ്ങളായി കശ്മീർ തെരുവുകളിൽ മുഴങ്ങികേട്ട ആ ഐതിഹാസികമായ മന്ത്രം ഹിന്ദു ദേശീയതക്കെതിരെ ഇന്ത്യയിൽ മുഴുക്കെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികരണത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും പ്രതിരോധത്തിൻ്റെയുമെല്ലാം പ്രതീകമായി, വെറുപ്പിൻ്റെ അപമർദ്ദം നിറഞ്ഞ ഇന്നലെകളിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് നവോന്മേഷത്തിൻ്റെ ഊർജ്ജം പകർന്ന ആ അക്ഷരങ്ങൾ കോവിഡാനന്തര രാഷ്ട്രീയ ചർച്ചകളിൽ…
Read More
ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

ഇസ്ലാമോഫോബിയയുടെ കേരളത്തനിമ; ഓര്‍മപ്പെടുത്തലാണ് ഈ പുസ്തകം

പ്രധാനമായും രണ്ട് സാഹചര്യത്തിൽ നിന്നാണ് 'ഇസ്‌ലാമോഫോബിയയുടെ മലയാള ഭൂപടം' എന്ന പുസ്തകത്തെ കുറിച്ചും അതിനെ മുൻനിർത്തിയുള്ള മറ്റുചില ആലോചനകളും എഴുതുവാൻ മുതിരുന്നത്. സിദ്ധീഖ് കാപ്പൻ എന്ന മലയാളി മുസ്‌ലിം മാധ്യമ പ്രവർത്തകനെ യു പി പോലീസ് അന്യായമായി തടങ്കലിൽ ഇട്ടിരിക്കുന്ന സാഹചര്യം. ഈ സാഹചര്യത്തിന് ഇവിടെ എന്ത് പ്രസക്തി എന്ന് ചോദിച്ചാൽ, വംശീയ വിഷം തുപ്പുന്ന സംഘപരിവാർ മാധ്യമ പ്രവർത്തകനായ അർണബ് ഗോ സാമിക്ക് വളരെ വേഗം തന്നെ സുപ്രീംകോടതി…
Read More
സോഷ്യൽ ഡിലമ്മ; പരിതപിക്കുന്ന പൗരനും നിയന്ത്രിക്കുന്ന ഭരണകൂടവും

സോഷ്യൽ ഡിലമ്മ; പരിതപിക്കുന്ന പൗരനും നിയന്ത്രിക്കുന്ന ഭരണകൂടവും

ആന്തരീക മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ള മാസ്റ്റർ ബ്രയ്നുകളാണ് സൈബറിടങ്ങൾ. ചലനാത്മകതയെക്കാൾ, കുശാഗ്ര ബുദ്ധിയോടെ സമീപിക്കേണ്ട 'പബ്ലിക് പ്ലാറ്റ്‌ഫോമുകളായി' സത്യാനന്തര കാലത്ത് സോഷ്യൽ മീഡിയകളെ നമുക്ക് വിശേഷിപ്പിക്കാം. കനേഡിയൻ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സന്റെ (Willion Gibson) ബേണിങ് ക്രോം (BURNING CHROME) എന്ന കഥയിലൂടെയാണ് സൈബറിട സംസ്കാരത്തെ നാം പരിചയപ്പെടുന്നത്. മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാനും വ്യക്തി താൽപര്യ മേഖലയെ നിർണയിക്കാനും മീഡിയകൾ ചെലുത്തുന്ന സ്വാധീനം ഏറെ വലുതാണെന്ന് ഗിബ്സൺ…
Read More
പാരഡൈസ് (സ്വര്‍ഗം) ബാറിലെ ഹലാല്‍ ചിക്കന്‍

പാരഡൈസ് (സ്വര്‍ഗം) ബാറിലെ ഹലാല്‍ ചിക്കന്‍

ഹറാം, ഹലാൽ എന്നീ ദ്വന്ദങ്ങൾക്കപ്പുറം രാഷ്ട്രീയവും സാംസ്കാരികവുമായ ചില വ്യവഹാരങ്ങളെ കൂടി 'ഹലാൽ ലൗ സ്റ്റോറി പ്രേക്ഷകരുടെ മുന്നിലേക്ക് തുറക്കുന്നുണ്ട്. സിനിമ പങ്കുവെക്കുന്ന അത്തരം സാംസ്കാരിക- രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ചാണ് ഈ കുറിപ്പിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മുസ്‌ലിം പക്ഷത്തുനിന്നുള്ള കലാവിഷ്കാ‌രം എന്നത് പോലെ തന്നെ 'പുരോഗമന മുസ്‌ലിംകളെ' കുറിച്ചുള്ള, അല്ലെങ്കിൽ അവരുടെ പച്ചയായ ജീവിതം പറയുന്ന ഈ സിനിമ മുസ്‌ലിം സമൂഹം എങ്ങനെ സ്വീകരിച്ചു/സ്വീകരിക്കും എന്നതിനേക്കാൾ ഇത് മതേതര പൊതുമണ്ഡലം…
Read More
Whyറus അഥവാ എന്തുകൊണ്ട് ഞങ്ങൾ

Whyറus അഥവാ എന്തുകൊണ്ട് ഞങ്ങൾ

കോവിഡ്-19ന്റെ കടന്നു വരവും പ്രതിരോധവും ഓരോ രാജ്യങ്ങൾക്കകത്തും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ്‌ മുന്നോട്ടു പോകുന്നത്. ലോകരാജ്യങ്ങളിൽ ശക്തരെന്ന് ധരിച്ചവർ ദുർബലരാവുന്നതും ദുർബല രാജ്യങ്ങൾ അവരുടെ നിലനില്പുകൾ വ്യത്യസ്ത അർത്ഥത്തിൽ സാധ്യമാക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾക്ക് മുകളിൽ കാനഡ ഉപരോധം ഏർപെടുത്തുന്നതും കുറഞ്ഞ സാങ്കേതിക/ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾ വരെ കോവിഡ് 19നോട് പിടിച്ചു നിൽക്കുന്നതും ഒരു പകർച്ചവ്യാധി സൃഷ്ടിച്ച അഴിച്ചുപണികളുടെ ഉദാഹരണങ്ങളാണ്. എന്നാൽ ഇന്ത്യപോലുള്ള രാജ്യങ്ങൾ പൗരന്മാരുടെമേൽ…
Read More
മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

മതം, മതേതരത്വം, ലിബറല്‍ ജനാധിപത്യം; തലാല്‍ അസദിനെ വായിക്കുമ്പോള്‍

ആധുനിക രാഷ്ട്രീയ വ്യവഹാരത്തിലെ പ്രധാന സംജ്ഞകളിൽ ഒന്നാണ് മതേതരത്വം(secularism). ദേശരാഷ്ട്ര സങ്കൽപത്തെ താങ്ങി നിർത്തുന്നതിൽ അനിഷേധ്യ പങ്കുവഹിക്കുന്ന മതേതരത്വം പോലുള്ള സംജ്ഞകളുടെ പ്രശ്‌നത്തെ ചൂണ്ടികാണിച്ചുകൊണ്ടുള്ള വിശകലനങ്ങൾ സമീപകാല രാഷ്ട്രീയത്തിൽ പ്രധാനമാണ്. ആധുനികതക്കകത്തെ കൊളോണിയൽ സാന്നിധ്യത്തെ കണ്ടെത്തികൊണ്ടുള്ള വിശകലനങ്ങൾക്ക് ഇന്ന് സവിശേഷ പ്രധാന്യമാണുള്ളത്‌. പ്രത്യയശാസ്ത്രത്തെ കുറിച്ച് മാർക്സ് പ്രസ്താവിക്കുന്നതുപോലെ, മിഥ്യകൾക്കപ്പുറത്തുള്ള യഥാർത്ഥ സത്യത്തെ അഥവാ സത്യമെന്ന ലേബലിൽ നമ്മുടെ മുന്നിലേക്ക് അവതരിപ്പിക്കപ്പെടുന്ന കൊളോണിയൽ വിജ്ഞാനത്തിനപുറത്തെ ജ്ഞാനത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അതിലൂടെ സർവലൗകികമെന്ന് കരുതപ്പെടുന്ന…
Read More

അംബേദ്ക്കറും നവഹിന്ദുത്വ രാഷ്ട്രീയവും: രാം പുനിയാനിയെ വായിക്കുമ്പോൾ

സ്വാതന്ത്ര്യലബ്ദിക്ക് മുമ്പും ശേഷവും ഡോ.ബി.ആർ അംബേദ്ക്കർ ഇന്ത്യൻ ജനതക്ക് നല്കിയിട്ടുള്ള സംഭാവനകൾ നിഷേധിക്കാനാകാത്തതാണ്. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മാനവികതയുടെയും പാഠങ്ങൾ സ്വജീവിതത്തിൽ പകർത്തുകയും സമൂഹത്തിനെ ബോധ്യപ്പെടുത്താൻ അശ്രാന്ത പരിശ്രമങ്ങൾ നടത്തുകയും ചെയ്ത തികഞ്ഞ ജനാധിപത്യവാദിയായിരുന്ന അംബേദ്ക്കർ, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റഘട്ടത്തിൽ ഏറെ ചർച്ചകൾക്ക് വിധേയനായ വ്യക്തിത്വമാണ്. ഒരു വശത്ത് അദ്ദേഹത്തിന്റെ പൈതൃകം സ്വന്തമാക്കാൻ തീവ്രഹിന്ദുത്വ ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയും മറുവശത്ത് അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളെ നിഷേധാത്മകമായും അടിസ്ഥാനരഹിതമായും കണക്കാക്കി…
Read More
ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. "അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും 'അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു".ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ കാലത്തെ കുതിപ്പ് മതേതര ഭരണഘടനക്ക് ഭീക്ഷണിയാണ്. 'Save the Constitution' എന്നത് ബിജെപി വിരുദ്ധ ശക്തികളുടെ ആപ്തവാക്യമായി മാറി. എങ്കിലും മത ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്ന ചില…
Read More
നവതരംഗ സിനിമകളിലെ അപനിര്‍മ്മാണത്തിന്റെ ഉണ്ടകള്‍

നവതരംഗ സിനിമകളിലെ അപനിര്‍മ്മാണത്തിന്റെ ഉണ്ടകള്‍

[et_pb_section admin_label="section"] [et_pb_row admin_label="row"] [et_pb_column type="4_4"][et_pb_text admin_label="Text"] 'ഉണ്ട' യുടെ ആദ്യം മുതൽ അവസാനം വരെ രണ്ടു ചോദ്യങ്ങൾ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒന്ന് ഉണ്ട എത്തിയോ എന്ന ചോദ്യവും മറ്റേത് മാവോയിസ്റ്റ് എവിടെ എന്ന ചോദ്യവും. പോലീസും മാധ്യമങ്ങളും സർക്കാറും ഒത്തുചേർന്ന് എഴുന്നള്ളിക്കുന്ന മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ചുള്ള കഥകളുടെ പൊള്ളയാണ് ഈ സിനിമ കാണിക്കുന്നത്. ആരാണ് മാവോയിസ്റ്റ് എന്ന് പോലീസുകാർ തന്നെ പരസ്പരം ചോദിക്കുകയാണ്. ചിത്രത്തിൽ ഉടനീളം…
Read More