Cinema

കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

കഠിന കഠോരമീ അണ്ഡകടാഹം: മലയാള (സിനിമാ) ഭാവനകൾക്ക് വഴികാട്ടുകയാണ്

ഇടങ്ങളിലേക്കുള്ള (Space) ചിലരുടെ, സവിശേഷമായും ആ ഇടങ്ങളിൽ നിന്ന് അകറ്റിനിർത്തപ്പെട്ടവരോ അപരവൽക്കരിക്കപ്പെട്ടവരോ ആയവരുടെ കടന്നുവരവ് ആ ഇടങ്ങളെ തന്നെ പുനർനിർമ്മിക്കും എന്ന് പോൾ ദ്യൂബ് (Paul Dube) പറയുന്നുണ്ട്. മലയാള സിനിമയുടെ മെയിൻസ്ട്രീം തന്നെ മലബാർ സിനിമകൾ ആയോ എന്ന് വരെയുള്ള ചർച്ചകൾ നടക്കുമ്പോൾ ഈ വാചകങ്ങൾ കുറച്ച് ഏറെ അർത്ഥവത്താവുകയാണെന്ന് തോന്നുന്നു. ഹർഷദ് മലയാള സിനിമകളിൽ കണ്ടിട്ടില്ലാത്തതും ഇറാനിയൻ സിനിമകളിൽ കണ്ടുവരുന്നതുമായ ദൃശ്യ സൗന്ദര്യത്തിന്റെ പുതിയ ആവിഷ്കാരമാണ് ഹർഷദ്…
Read More
ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ബിബിസിയുടെ മോദി ഡോക്യുമെന്ററി: ചില മൗനങ്ങളും പ്രശ്നങ്ങളും

ഈ കഴിഞ്ഞ ഫെബ്രുവരി 14-ാം തിയ്യതി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബി.ബി.സിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തുകയുണ്ടായി. ഈ റെയ്ഡിനെ ബിബിസിയുടെ ഇന്ത്യൻ ഭരണകൂടത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെയുള്ള വിമർശനത്തിന്റെ അടയാളമായി എടുക്കുന്നതിനു മുന്നേ ബിബിസിയുടെ ഈയടുത്ത് പുറത്തിറങ്ങിയ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുമായി (The Modi Question, The worldview of Modi) അതിനുള്ള അനേകം സാമ്യതകളെ നാം അവഗണിച്ചുകൂട. മോദിവിമർശകർ ഡോക്യുമെന്ററിയെ വിമർശനരഹിതമായി ആഘോഷിച്ചതിനെതിരെ എങ്ങനെയാണ് മോദിയും ഇന്ത്യൻ/ഹിന്ദു…
Read More
Erazed: ബുൾഡോസർ ഫാഷിസത്തിൻ്റെ രൂപഭാവങ്ങളിലൂടെ ഒരു ഡോക്യുമെൻ്ററി

Erazed: ബുൾഡോസർ ഫാഷിസത്തിൻ്റെ രൂപഭാവങ്ങളിലൂടെ ഒരു ഡോക്യുമെൻ്ററി

നമ്മുടെ രാജ്യം കൂടുതൽ സങ്കീർണമായ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കുന്നു. സാമൂഹിക യാഥാർഥ്യത്തിൽ നിന്ന് സംഘ്പരിവാർ ഫാസിസം രാഷ്ട്രീയ മൂർത്തത കൈവരിക്കുമ്പോൾ ഇന്ത്യൻ സാമൂഹിക മണ്ഡലം കൂടുതൽ സങ്കീർണമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നു. ജാതി വിവേചനങ്ങളും വർഗീയാഹ്വാനങ്ങളും ദ്രുവീകരണ അജണ്ടകളുമെല്ലാം പയറ്റി അധികാരത്തിൽ എത്തിനിൽക്കുന്ന സംഘ്പരിവാർ ഫാസിസത്തെ പഴയ വീക്ഷണകോണിൽ നിന്ന് കൊണ്ട് മാത്രം ഇനിയും വിശകലനങ്ങൾ നടത്തുന്നത് അധികാര രാഷ്ട്രീയത്തിൽ എത്തുന്നതോടെ ഫാസിസ്റ്റ് നടപടിക്രമങ്ങളിൽ വരുന്ന മാറ്റത്തെ മനസിലാക്കാൻ പര്യാപ്തമല്ലാതെ വരും. അധികാര…
Read More
പൃഥ്വിരാജും ഗോറിയും പിന്നെ കനേഡിയൻ അക്ഷയ് കുമാറും

പൃഥ്വിരാജും ഗോറിയും പിന്നെ കനേഡിയൻ അക്ഷയ് കുമാറും

'നിർഭാഗ്യവശാൽ നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളിൽ പൃഥ്വിരാജ് ചൗഹാനെക്കുറിച്ച് രണ്ടോ മൂന്നോ വരികൾ മാത്രമേയുള്ളൂ. നമ്മുടെ സംസ്‌കാരത്തെക്കുറിച്ചും നമ്മുടെ മഹാരാജാക്കന്മാരെ കുറിച്ചും ചരിത്ര പുസ്തകങ്ങളിൽ ഒന്നുംതന്നെയില്ല. നമ്മുടെ ചരിത്രപുസ്തകങ്ങളിൽ ഇതേക്കുറിച്ച് എഴുതാൻ ആരുമില്ല. എന്നാൽ അധിനിവേശക്കാരെ കുറിച്ച് ധാരാളം പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയം പരിശോധിക്കാൻ വിദ്യാഭ്യാസ മന്ത്രിയോട് അഭ്യർത്ഥിക്കുകയാണ്. മുഗളന്മാരെക്കുറിച്ച് അറിയണം.പക്ഷേ നമ്മുടെ രാജാക്കന്മാരെക്കുറിച്ച് കൂടി അറിയണം. ഇക്കാര്യത്തിൽ സന്തുലിതാവസ്ഥ വേണം'. ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടൻമാരിൽ ഒരാളായ അക്ഷയ് കുമാർ…
Read More
ഹീമോലിംഫ്: അബ്ദുൽ വാഹിദ് ഷെയ്ഖ് എന്ന ‘തീവ്രവാദി’യുടെ കഥ

ഹീമോലിംഫ്: അബ്ദുൽ വാഹിദ് ഷെയ്ഖ് എന്ന ‘തീവ്രവാദി’യുടെ കഥ

അബ്ദുല്‍ വാഹിദ് ഷെയ്ഖ് വര്‍ഷങ്ങളായി ശാന്തവും സമാധാനവും നിറഞ്ഞ ജീവിതം നയിച്ചുവരികയായിരുന്നു. രാവിലെ സ്‌കൂളില്‍ പോകുന്നു, കുട്ടികളെ പഠിപ്പിക്കുന്നു, അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നു, വൈകിട്ട് തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നു. ആ സുന്ദരമായ ജീവിതത്തിന് വിരാമമാകുന്നത് ലോക്കല്‍ സ്‌റ്റേഷനിലേക്ക് അദ്ദേഹത്തെ പോലീസ് വിളിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും 180 ജീവനുകള്‍ പൊലിഞ്ഞ 2006-ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെടുകയും ചെയ്തപ്പോഴാണ്. അടുത്ത ഒമ്പത് വര്‍ഷക്കാലം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി അദ്ദേഹത്തിന്…
Read More
സ്വത്വത്തെ വീണ്ടെടുക്കലാണ് ‘ജയ് ഭീം’

സ്വത്വത്തെ വീണ്ടെടുക്കലാണ് ‘ജയ് ഭീം’

വിവിധ കേസുകളിൽ അകപ്പെട്ട് ജയിൽ മോചിതരായി പുറത്തിറങ്ങിയവരെ ജാതിപരമായി വേർതിരിച്ച് മാറ്റി നിർത്തുന്ന രംഗത്തോടെയാണ് ടി. ജഞാനവേലിന്റെ 'ജയ്ഭീം' എന്ന സിനിമ ആരംഭിക്കുന്നത്. ദേവർ, വണ്ണിയർ, ഗൗണ്ടർ, നായ്‌ഡു, മുതലിയർ തുടങ്ങിയ തമിഴ്നാട്ടിലെ പ്രബല ജാതി വിഭാഗങ്ങൾ സ്വതന്ത്രരായി വീട്ടിലേക്കും കൊറവർ, ഇരുളർ, ഒട്ടർ, പുറവർ തുടങ്ങിയ കീഴാള സാമൂഹ്യ വിഭാഗങ്ങൾ പോലീസിന്റേയും അധികൃതരുടേയും ഒത്താശയോടെ കെട്ടിക്കിടക്കുന്ന കേസുകളിൽ ഭീകരനിയമങ്ങൾ മ്രിസ, ടാഡ, പോട്ട)ചുമത്തപ്പെട്ട് വീണ്ടും ജയിലിലടക്കപ്പെടുകയാണ്. തമിഴ്നാട്ടിലെ സാമൂഹിക-…
Read More
തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ ടിപ്പിക്കല്‍ നായകന്റെ സാമൂഹിക സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട്, അക്രമാസക്തമായ പൗരുഷത്തെ പ്രോത്സാഹിപ്പിക്കലും ദലിത് പുരുഷന്റെ പ്രതികാര വാജ്ഞയെന്ന ഫാന്റസിയും മാത്രമാണവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന വിമര്‍ശനങ്ങളും ഉണ്ട്.…
Read More
മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?

മാലിക് സൗകര്യപൂര്‍വ്വം മറന്നതെന്തെല്ലാം?

മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന മലയാള സിനിമ ആമസോൺ പ്രൈമിൽ റിലീസ് ആയതിനു പിന്നാലെ സിനിമയെക്കുറിച്ചും ബീമാപള്ളി വെടിവെപ്പ് പശ്ചാത്തലമാക്കിയ അതിൻ്റെ രാഷ്ട്രീയ- കഥാപരിസരത്തെക്കുറിച്ചുമുള്ള ഫേസ്ബുക്കിൽ വന്ന ചില നിരീക്ഷണങ്ങൾ ഷമീർ കെ മുണ്ടോത്ത് മഹേഷ്‌ നാരായണൻ മാലിക് സിനിമയിലൂടെ പൈശാചികവൽക്കരിക്കുന്നതും ആക്രമിക്കുന്നതും ബീമാപള്ളിയിലെ മുസ്‌ലിംകളെ മാത്രമല്ല. കേരളത്തിലെ സാമുദായിക മുസ്‌ലിംരാഷ്ട്രീയത്തെ കൂടിയാണ്. കോടിയേരി ബാലകൃഷ്ണൻ എന്ന സിപിഎം നേതാവ് ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ ആണ് ബീമാപ്പള്ളിയിൽ നിരായുധരായ…
Read More
നാം അഭയാര്‍ത്ഥികള്‍ ആവുന്നതെങ്ങനെ?

നാം അഭയാര്‍ത്ഥികള്‍ ആവുന്നതെങ്ങനെ?

Quo Vadis Aida അഥവാ നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്? ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥയെന്ന ഇടുക്കമേറിയ ഈ യന്ത്രത്തിന്റെ പല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന അഭയാര്‍ഥികള്‍ ആഴമറിയാ കടലിലേക്ക് എടുത്തു ചാടുമ്പോഴും, അറ്റമില്ലാ മരുഭൂമികള്‍ നടന്ന് തീര്‍ക്കുവാന്‍ തുനിയുമ്പോഴും, എല്ലാം നഷ്ടപ്പെട്ട് അഭിമാനത്തിന്റെ അവസാന കണികയിലെ പിടുത്തവും വിട്ടു കൊല്ലാന്‍ വരുന്നവരുടെ മുന്നില്‍ നിശ്ചലരായി ശവം കണക്കെ നില്‍ക്കുമ്പോഴും അവരുടെ മനസ്സുകള്‍ അവരോട് തന്നെ ചോദിക്കുന്ന ചോദ്യമാണിത്, ഇനി എങ്ങോട്ട്? മനുഷ്യ…
Read More
സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ

സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ

നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത 'ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്' (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്."ദളിത് രൂപ"മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും നടക്കുന്ന സവർണ്ണാധികാര കാസ്റ്റിങ്ങുകളെയും മറ്റുമാണ് രാജാമണി ഉയർത്തിക്കാണിക്കുന്നത്. ദളിത് രക്ഷകപാത്രങ്ങളാകാൻ ശ്രമിക്കുന്ന സവർണ ശരീരങ്ങളെ ആത്മപരിശോധന നടത്താൻ പ്രേരണ നൽകുന്ന ചിത്രം കപടരക്ഷക വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചുറ്റുമുള്ളവരെ സരസമായി വരച്ചുകാണിക്കുന്നു.…
Read More