അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

അല്ലാഹു അക്ബറും മതേതര ലാത്തിച്ചാര്‍ജും

ഹിന്ദുക്കൾ "ജയ് ശ്രീറാം" എന്ന് ഒരു വശത്ത് വിളിക്കുമ്പോൾ ബാക്കിയുള്ളവർ നിശ്ശബ്ദരാകും, ക്രിസ്ത്യാനികൾ "ഹാലേലുയ്യ" എന്ന് വിളിക്കുമ്പോൾ ബാക്കിയുള്ളവർ സൈലന്റാകും മുസ്‌ലിംകള്‍ "അല്ലാഹു അക്ബർ" എന്ന് മുദ്രാവാക്യം മുഴക്കിയാൽ അവരല്ലാത്തവരൊക്കെ നിശ്ശബ്ദരാകും. അതുകൊണ്ട്, എല്ലാര്‍ക്കും അംഗീകരിക്കാവുന്ന ഒരു മുദ്രാവാക്യം മുഴക്കി പൗരത്വ വിഷയത്തിൽ "മതേതരമായി" ഒരുമിച്ച് മുന്നോട്ട് പോകാം എന്ന ഒരു മെസ്സേജ് കാണാനിടയായി. എന്തുകൊണ്ടാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ തെരുവുകളിൽ നിന്ന് വ്യാപകമായി "അല്ലാഹു അക്ബർ" മുഴങ്ങുന്നത്…
Read More
നൈതികതയും മതമൗലികവാദവും:  ദ്വിത്വത്തിന്റെ സാധ്യതകൾ

നൈതികതയും മതമൗലികവാദവും: ദ്വിത്വത്തിന്റെ സാധ്യതകൾ

ബുധനാഴ്ച്ച രാവിലെ ഒരു ക്രിസ്ത്യൻ സുഹൃത്തിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യാകുടുംബക്കാരിൽ ചിലർ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു വാട്ട്സ്ആപ് മെസ്സേജ് ഫോർവേഡ് ചെയ്തു കിട്ടി. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് അവർ അത് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു. അതിങ്ങനെ വായിക്കാം:ന്യുസിലാന്റ് സംഭവത്തില്‍ രാഹുൽ ഗാന്ധി വലിയൊരു ധര്‍മ്മസങ്കടത്തിലാണ്‌. കാരണം, മരിച്ചയാൾ അദ്ദേഹത്തിന്റെ മാതാവിന്റെ മതത്തിൽ പെട്ടവരും കൊലയാളികൾ അദ്ദേഹത്തിന്റെ പിതാവിന്റെ മതത്തിൽ പെട്ടവരുമാണത്രെ (പിതാവിന് 'അബ്ബു' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്). തത്കാലത്തേക്ക് മെസ്സേജിൽ ഉദ്ദേശിച്ച രാഹുൽ ഗാന്ധിക്കു…
Read More
ഇസ്‌ലാമിന്റെ സാന്നിധ്യം  പോലും കേരളത്തിന് നവോത്ഥാനമായിരുന്നു

ഇസ്‌ലാമിന്റെ സാന്നിധ്യം പോലും കേരളത്തിന് നവോത്ഥാനമായിരുന്നു

'ഉണ്ട്' എന്നത് പോലും ഒരു നവോത്ഥാനമായിത്തീർന്ന സംഭവം ലോകത്ത് ഏതെങ്കിലും ആശയത്തിനും സംഘത്തിനും അവകാശപ്പെടാൻ സാധിക്കും എന്ന് തോന്നുന്നില്ല. അത് സാധ്യമാവുക ഇസ്‌ലാമിന് മാത്രമാണ്. അത്രക്ക് ശക്തമാണ് ഭൂമിയിൽ പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിന്റെ ആശയ ലോകം. സൂര്യ കിരണം പോലെയാണത്. സൂര്യൻ ഉണ്ടെങ്കിൽ വെളിച്ചമുണ്ടായിരിക്കും. തടയിടാത്തിടത്തോളം. നവോത്ഥാന ചർച്ചകളിൽ നിന്ന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മാറ്റി നിർത്തിക്കൊണ്ട് കേവല ഹിന്ദുത്വ ബോധങ്ങളെ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ധാരാളമായി നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ കേരളത്തിന്റെ പൂർവകാലത്തെ കുറിച്ച്,…
Read More
ശബരിമല പ്രക്ഷോഭം ശൂദ്രലഹളയാണ് : സണ്ണി എം. കപിക്കാട്‌

ശബരിമല പ്രക്ഷോഭം ശൂദ്രലഹളയാണ് : സണ്ണി എം. കപിക്കാട്‌

ശബരിമല പ്രക്ഷോഭത്തിന്റെ ഫലങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ദലിത് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്... വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ കേരളത്തിൽ നടന്ന പ്രക്ഷോഭത്തിന്റെ യഥാർത്ഥ അന്തസത്ത എന്താണ് എന്നതിനെ സംബന്ധിച്ച് കേരളീയ സമൂഹം കൂടുതൽ വ്യക്തത കൈവരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനെ ഒരു വിശ്വാസി-അവിശ്വാസി പ്രശ്‌നമായി അവതരിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും അതങ്ങനെ ഒരു കാര്യമല്ല എന്ന് മലയാളിക്ക് മനസിലായി. ഏറ്റവും…
Read More