ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

ഭരണകൂട-ജുഡീഷ്യറി ബാന്ധവം ഇന്ത്യൻ രാഷ്ട്രീയത്തിൽ

"വിരമിക്കുന്നതിനു മുമ്പുള്ള വിധികളെ സ്വാധീനിക്കുന്നത് വിരമിച്ചതിനുശേഷമുള്ള ജോലി താൽപര്യങ്ങളാണ്" മൻമോഹൻ സിങ് സർക്കാരിന്റെ കാലത്ത് മുൻ കാബിനറ്റ് മന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റ്ലി പറഞ്ഞത് ഇപ്രകരമാണ്. നിയമവാഴ്ചയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഏതൊരു രാജ്യത്തും നീതിയും സമത്വവും ജനാധിപത്യവും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ നിയമനിർമ്മാണ സഭയ്ക്കും (legislative assembly) നിയമപരിപാലന സമിതിക്കും (executive) എത്രത്തോളം ഭരണഘടനാപരമായ ഉത്തരവാദിത്വവും പങ്കുമുണ്ടോ അത്രത്തോളം തന്നെ അല്ലെങ്കിൽ അതിൽ കൂടുതൽ ഉത്തരവാദിത്വവും ചുമതലയും ജുഡീഷ്യറിക്കുമുണ്ട്. അതുകൊണ്ടുതന്നെ മറ്റിതര…
Read More
ഇതൊരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല

ഇതൊരു ദാരിദ്ര്യനിർമാർജന പദ്ധതിയല്ല

ജാതി വിവേചനങ്ങൾക്ക് തടയിടാനുള്ള ഉപാധിയെന്ന നിലയിൽ സംവരണമെന്ന ആശയത്തിന്റെ അന്ത്യകർമ്മമാണ് ഭരണഘടനയുടെ 103-ാം ഭേദഗതിയെ ശരിവെച്ചു കൊണ്ടുള്ള ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി നിർവഹിച്ചിരിക്കുന്നത്. 2019 ജനുവരി ഒമ്പതാം തിയ്യതി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (EWS) സംവരണമേർപ്പെടുത്തി കൊണ്ടുള്ള ബിൽ പാർലമെന്റിൽ മൂന്ന് ദിവസം കൊണ്ട് ഞൊടിയിടയിൽ പാസ്സാക്കിയെടുത്തതു മുതൽ തന്നെ സംവരണത്തിന്റെ വിവേചന വിരുദ്ധതയെന്ന മാനം മരണമടഞ്ഞിരുന്നു. ജാട്ട്, പഡിദാർ, കപൂ, മറാത്തകൾ, തുടങ്ങിയ താരതമ്യേനെ ശക്തരും സമ്പന്നരുമായ…
Read More
ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

യൂണിഫോമിറ്റി എന്നത് തുല്യതയോ പ്രാതിനിധ്യപരമോ അല്ല. ഒരു ആശയം എന്ന നിലക്ക് അതിനെ മഹത്വവത്കരിക്കാനും സാധ്യമല്ല. സാംസ്‌കാരികമായും മതപരമായും അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എല്ലാ യൂണിഫോമിറ്റികളുടെയും ഉദ്ദേശ്യം ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും താദാത്മ്യപ്പെടാൻ നിർബന്ധിക്കലാണ്. അതിനാൽതന്നെ നിയമപരമോ അല്ലാതെയോ, "യൂണിഫോം" എന്നത് പ്രാഥമികമായി ഒരു ബലാൽക്കാരവും, അധീശത്വപരവും പ്രതിനിധ്യരഹിതവുമാണ്; പ്രാതിനിധ്യരഹിതരായ ന്യൂനപക്ഷങ്ങളോട് അവ യാതൊരു മമതയും കാണിക്കുന്നില്ല എങ്കിൽ പ്രത്യേകിച്ചും. ഈ പാഠങ്ങളെ മുൻനിർത്തി വായിക്കുമ്പോൾ, വിദ്യാഭ്യാസ…
Read More
വിവാഹപ്രായം ഉയര്‍ത്തല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമോ?

വിവാഹപ്രായം ഉയര്‍ത്തല്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുമോ?

സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിനു പിന്നാലെ രാജ്യത്തെ സ്ത്രീകള്‍ തലമുറകളായി പുരുഷാധിപത്യത്തിനാൽ അനുഭവിച്ചുപോന്ന അനീതികള്‍ക്കെല്ലാം ഒറ്റയടിക്ക് പരിഹാരം കണ്ടുവെന്ന തരത്തില്‍ മോദി സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ്. പെണ്കുട്ടികളുടെ വിദ്യാഭ്യാസം, പ്രസവമരണങ്ങള്‍, ശിശുമരണങ്ങൾ എന്നു തുടങ്ങി സ്ത്രീകള്‍ നേരിടുന്ന സകല പ്രശ്‌നങ്ങള്‍ക്കും വിവാഹപ്രായം 21 ആക്കുന്നതോടെ പരിഹാരമാകുമെന്ന തരത്തിലാണ് പ്രചരണങ്ങള്‍. ഈ വീക്ഷണം ദീര്‍ഘദൃഷ്ടിയില്ലാത്തതും അബദ്ധവുമാണെന്നു പറയല്‍ വലിയ ന്യൂനോക്തിയായേക്കാം. പക്ഷെ അരികുകളിലുള്ളവരെ…
Read More
കൊളോണിയല്‍ നുണകളും ബാബരി വിധിയും

കൊളോണിയല്‍ നുണകളും ബാബരി വിധിയും

ഒരുപാട് കാലം രാജ്യം ചര്‍ച്ചചെയ്ത ബാബരി മസ്ജിദ്‌ കേസിന്‍റെ സുപ്രീം കോടതി വിധിപ്രഖ്യാപനം ഒരു നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിധിപ്രസ്താവത്തെ "പുതുപുലരി" എന്ന് വിശേഷിപ്പിച്ചാണെതിരേറ്റത്. 1992 വരെ നിലനിന്നതും പതിനാറാം നൂറ്റാണ്ടില്‍ "മുസ്‌ലിം അധിനിവേശ ശക്തികള്‍" നിര്‍മ്മിച്ചതുമായ ബാബരി മസ്ജിദ്, രാമന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്രത്തിന്‍റെ മേല്‍ കെട്ടിപ്പൊക്കിയതാണെന്ന വാദത്തെ വാസ്തവമായി സ്ഥാപിക്കുകയാണ് ചുരുക്കത്തില്‍ ഈ സുപ്രീം കോടതി വിധി. 1992 ഡിസംബര്‍…
Read More
യു.എ.പി.എ: നിയമവിധേയമായ ഭീകരത

യു.എ.പി.എ: നിയമവിധേയമായ ഭീകരത

സ്വതന്ത്രമായി ചിന്തിക്കുന്നവരെയും അഭിപ്രായം പറയുന്നവരെയും ഇല്ലായ്‌മ ചെയ്യാനുള്ള പണി ഭരണകൂടം തന്നെ എടുക്കുന്നതിന്റെ ഉദാഹരണങ്ങൾ ചരിത്രത്തിലും വർത്തമാനത്തിലും കാണാൻ സാധിക്കുന്നതാണ്. അത് പോലെ തന്നെ ഭരണകൂടത്തെ കയ്യാളുന്ന അധീശവംശത്തിന്റെ അധികാരത്തെ വെല്ലുവിളിക്കുന്ന വിവിധ സമൂഹങ്ങളെയും സമുദായങ്ങളെയും അടക്കിനിർത്താൻ ഭരണകൂടം തന്നെ ശ്രമിക്കും. ഇത്തരത്തിലുള്ള ഒരു അടിച്ചമർത്തൽ/ അടക്കിനിർത്തൽ പ്രക്രിയയുടെ ഭാഗമായിട്ടാണ് ത്വാഹാ ഫസലിനെയും അലൻ ശുഐബിനെയും മാവോയിസ്റ് അനുകൂലികളാണെന്ന പേരിൽ യു.എ.പി.എ ചാർത്തി അറസ്റ് ചെയ്തിരിക്കുന്നത്. ഈ അറസ്റ്റുമായി ബന്ധപ്പെട്ട്,…
Read More
സാമ്പത്തിക സംവരണം: ചെറുത്ത് നിന്നില്ലെങ്കില്‍ കീഴാള ഉണര്‍വുകള്‍ പരാജയപ്പെടും

സാമ്പത്തിക സംവരണം: ചെറുത്ത് നിന്നില്ലെങ്കില്‍ കീഴാള ഉണര്‍വുകള്‍ പരാജയപ്പെടും

[et_pb_section fb_built="1" admin_label="section" _builder_version="3.22" _i="0" _address="0"][et_pb_row admin_label="row" _builder_version="3.25" background_size="initial" background_position="top_left" background_repeat="repeat" _i="0" _address="0.0"][et_pb_column type="4_4" _builder_version="3.25" custom_padding="|||" _i="0" _address="0.0.0" custom_padding__hover="|||"][et_pb_text admin_label="Text" _builder_version="3.27.4" background_size="initial" background_position="top_left" background_repeat="repeat" hover_enabled="0" _i="0" _address="0.0.0.0" text_font_size="21px" quote_font_size="23px"]സാമ്പത്തിക സംവരണം എന്നൊരു ആശയമേ ഇല്ല. അത് സാമൂഹിക സംവരണത്തെ തുരങ്കം വക്കാന്‍ കൊണ്ടുവരുന്ന ഒരു ഗൂഢപദ്ധതി മാത്രമാണ്. പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍ ലോകത്ത് പല രാജ്യങ്ങളിലും നടപ്പിലുണ്ട്. സാമൂഹികമായി പുറകോട്ടു…
Read More