Human Rights

മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

മണിപ്പൂര്‍ വംശഹത്യയുടെ അടിയാധാരം

കെ.പി ഹാരിസ് മണിപ്പൂരിൽ രണ്ട് യുവതികളെ ആൾക്കൂട്ടം നഗ്നമാക്കി നടത്തിച്ചു കൊണ്ടുപോവുകയും ബലാത്സംഗം ചെയ്തു കൊന്നുകളയും ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് കണ്ടപ്പോൾ മാത്രമാണ് ലോകം അറിഞ്ഞത്. അഥവാ മണിപ്പൂരിൽ നടക്കുന്ന വംശഹത്യയെ കുറിച്ച് ഇത്തരത്തിലുള്ള വീഡിയോകൾ പുറത്തുവന്നില്ല എങ്കിൽ അവിടെ ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭരണകൂട നുണ ലോകം വിശ്വസിക്കുമായിരുന്നു. രണ്ടു പതിറ്റാണ്ട് മുമ്പ് ഗുജറാത്തിൽ നടന്ന മുസ്ലിം വംശഹത്യക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി എന്ന ഖ്യാതിയുള്ള…
Read More
നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം

പുതിയ ഇന്ത്യയില്‍ മുസ്‌ലിമാവുകയെന്നാല്‍ ശബ്ദമില്ലാതാവുക എന്നതുകൂടിയാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത് പര്യായമെന്ന കണക്കെ അല്‍പസംഖ്യക് അഥവാ ന്യൂനപക്ഷങ്ങള്‍ എന്ന പദമാണ്. അതില്‍ ഭരണത്തിലുള്ള ബിജെപിയാണ് ഏറ്റവും മോശപ്പെട്ടു നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയ ബിജെപി വിവേചനാരോപണം നിഷേധിച്ചു തന്നെ നിലകൊള്ളുകയാണ്. ജൂണ്‍ 23 വൈറ്റ് ഹൗസില്‍ വെച്ചു താന്‍ നടത്തിയ പത്രസമ്മേളനത്തില്‍ എല്ലാം വളരെ നല്ലപടി നടക്കുന്നുണ്ടെന്ന നരേന്ദ്ര…
Read More
ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ജി-20 ഉച്ചകോടിയിലൂടെ അധിനിവിഷ്ട കാശ്മീരിനെ സാധാരണവല്‍ക്കരിക്കുന്ന ഇന്ത്യ

ഈ വർഷം സെപ്റ്റംബർ മാസത്തിൽ ഡെൽഹിയിൽ വെച്ച് ജി-20 ഉച്ചകോടിക്ക് ആതിഥേയം വഹിക്കാനിരിക്കുകയാണ് ഇന്ത്യ. അതിന്റെ ഭാഗമായുള്ള മറ്റ് പരിപാടികളും യോഗങ്ങളുമൊക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ജി-20 അദ്ധ്യക്ഷതയുടെ ഭാഗമായി ഇന്ത്യൻ നിയന്ത്രിത കാശ്മീരിലെ ശ്രീനനഗറിൽ വെച്ച് ടൂറിസം വർക്കിംഗ് ഗ്രൂപ് മീറ്റിംഗും നടക്കുകയാണിപ്പോൾ. തർക്ക പ്രദേശമായ കാശ്മീരിൽ സാധാരണത്വം തിരികെ വന്നിരിക്കുന്നു എന്നും വിഭവ സമൃദ്ധമായ ഇവിടം സന്ദർശകർക്കും നിക്ഷേപകർക്കും മുന്നിൽ തുറന്നിട്ടിരിക്കുകയാണെന്നും ലോകത്തെ…
Read More
ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

ഫലസ്തീന്‍: ‘വിമോചന’ത്തില്‍ നിന്നും ‘മനുഷ്യാവകാശ’ ത്തിലേക്ക് മാറ്റിയ അജണ്ട ആരുടെ?

അണ്ടർ 20 ഫുട്ബാൾ വേൾഡ് കപ്പിന്റെ ഭാഗമായി ഇസ്രായേൽ ടീമിന് ആതിഥ്യമരുളാൻ ഇന്തോനേഷ്യൻ ദ്വീപായ ബാലി വിസമ്മതിച്ച വാർത്ത കഴിഞ്ഞ ആഴ്ച ഞാൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ, വായനക്കാർക്ക് അതൊട്ടും രസിച്ചതായി തോന്നിയില്ല. മെയ്‌ 20 മുതൽ ജൂൺ 11 വരെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായാണ് ടൂർണമെന്റ് ഷെഡ്യൂൾ ചെയ്യപ്പെട്ടിരുന്നത് (എന്നാൽ ഇന്തോനേഷ്യയുടെ ആതിഥേയത്വം നിലവിൽ ഫിഫ റദ്ദു ചെയ്തിട്ടുണ്ട്). ഫലസ്തീനും ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ തികച്ചും വ്യത്യസ്തമായ രണ്ടു…
Read More

ജുനൈദുമാര്‍ കൊല്ലപ്പെട്ടു കൊണ്ടേയിരിക്കുന്നു; ഈ രാജ്യം കണ്ണുംപൂട്ടി മുന്നോട്ട്‌

ഇന്നലെ രാത്രി ഞാൻ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ജുനൈദിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നു. കഴിഞ്ഞയാഴ്ച ഹിന്ദുത്വ തീവ്രവാദികൾ  ജീവനോടെ ചുട്ടുകൊന്ന ഭർത്താവും പിതാവും ഒക്കെ ആയ ജുനൈദിനെയും സുഹൃത്ത് നസീറിനെയും കുറിച്ചല്ല; ഹരിയാനയിൽ ഓടുന്ന ട്രെയിനിൽ വെച്ച് 40 തവണ കുത്തേറ്റ 16 കാരനായ മദ്രസ വിദ്യാർത്ഥി ജുനൈദിനെക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്. മാധ്യമങ്ങളിലൂടെ പുറത്തു വന്ന വിവരങ്ങൾ എന്റെ മനസ്സിനെ ഉലച്ചു. ഒരു കൌമാരപ്രായക്കാരനെന്ന നിലയിൽ ഞാൻ വൈകാരികമായി തളർന്നു- എന്റെ പ്രായത്തിലുള്ള…
Read More
ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ആസാമിലെ കൂട്ട അറസ്റ്റിനു പിന്നിലെ ഹിന്ദുത്വ ലക്ഷ്യങ്ങൾ

ഈ ദിവസങ്ങളിലായി ആസ്സാം ബിജെപി ഗവണ്‍മെന്‍റ് ശൈശവ വിവാഹത്തിന്‍റെ പേരില്‍ സംസ്ഥാനമാകെ നടത്തിവരുന്ന കൂട്ടഅറസ്റ്റ് വടക്കുകിഴക്കൻസംസ്ഥാനത്തെ ഹിന്ദുത്വപരീക്ഷണങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പോക്സോ നിയമവും ശൈശവ വിവാഹ നിരോധന നിയമവുമാണ് ആയിരകണക്കിന് ആളുകൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2580 പേരെ ആറു ദിവസത്തിനുള്ളിൽഅറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിപക്ഷവും സാമൂഹികപരമായും സാമ്പത്തികപരമായും മറ്റും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളാണ്. മുസ്‌ലിം ചെറുപ്പക്കാരാണ് ഏറ്റവും കൂടുതൽ. ബിജെപി ഗവണ്‍മെന്‍റിന്‍റെ നടപടി അറസ്റ്റിലാക്കപ്പെട്ട പുരുഷൻമാരുടെ കുടുംബങ്ങളുടെ ഭാവിയെ…
Read More
മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും

മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും

ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും ന്യൂനപക്ഷ വിഭാഗങളും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളുടെ ബാക്കിപത്രങ്ങളായ പാവപ്പെട്ടവരുമടങ്ങുന്നവർ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന അടിച്ചമർത്തലുകളോടും അധികാര നിയന്ത്രണങ്ങളോടും യുദ്ധപ്രഖ്യാപനവുമായി സൻ, സിൽദഗി,…
Read More
വിഴിഞ്ഞത്തെ ദുരിതങ്ങൾ ‘പൊതുസമൂഹം’ കാണുന്നുണ്ടോ?

വിഴിഞ്ഞത്തെ ദുരിതങ്ങൾ ‘പൊതുസമൂഹം’ കാണുന്നുണ്ടോ?

വിഴിഞ്ഞം പദ്ധതിയ്ക്കെതിരെ നിലവിൽ ഉയർന്നു വരുന്ന പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് നിരവധി എഴുത്തുകൾ ഇതിനോടകം വന്നുകഴിഞ്ഞു. പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിക്കേണ്ടതുണ്ടോ എന്ന് സംശയിച്ചാണ് ഒന്നും എഴുതാതിരുന്നത്. പക്ഷേ ഈയിടെ ആരോടോ പറഞ്ഞത് പോലെ ഇന്ത്യയിലെ വല്ല പ്രിവിലേജ് കാസ്റ്റിലും ജനിച്ചിരുന്നെങ്കിൽ ഇങ്ങനെ കിടപ്പാടം പോവുന്നതിൻ്റെ പേരിലും തൊഴിൽ പോവുന്നതിൻ്റെ പേരിലുമൊക്കെ മുദ്രാവാക്യം വിളിക്കേണ്ട ഗതികേട് ഉണ്ടാവില്ലായിരുന്നു! അതിനെപ്പറ്റി പോസ്റ്റുകളും വീഡിയോയും സ്റ്റാറ്റസും ഇടേണ്ടി വരില്ലായിരുന്നു. ഇതിപ്പൊ…
Read More
രാഷ്ട്രീയതടവുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്ന ഭരണകൂടം

രാഷ്ട്രീയതടവുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്ന ഭരണകൂടം

ജാതി അതിക്രമവും പ്രധാനമന്ത്രിക്കെതിരായ വധശ്രമവും അടങ്ങുന്ന 2018-ലെ ഭീമാ കൊറഗണ്‍ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് കൊതുകുവലയും ടെലഫോണ്‍ സൗകര്യവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മഹാരാഷ്ട്ര ജയിലധികാരികള്‍ നിഷേധിച്ചതായി ആഴ്ച്ചകള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാരുകള്‍ക്ക് മാത്രം പ്രാപ്യമായ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറുകള്‍ ഉപയോഗിച്ച് കേസിലെ കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അഞ്ചു വര്‍ഷം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു; കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. കോടതി കുറ്റക്കാരാണെന്ന് ഇനിയും വിധിച്ചിട്ടില്ലാത്ത…
Read More
അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ ഭീഷണിയായ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും കെട്ടിച്ചമച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം. ജയിൽ കവിതകൾ (prison poetry) സ്വയം തന്നെ ഒരു സാഹിത്യരൂപമാണ് (genre).…
Read More