Editor

369 Posts

ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം രണ്ട്

ഭാഗം ഒന്ന് വായിക്കാൻ ക്ലിക്കു ചെയ്യുക പൊതുസുരക്ഷാ വംശീയത ഘടനാപരമായ തലത്തിൽ ‘പൊതു സുരക്ഷയുടെ’ മറവിലാണ് വംശീയത നടപ്പിലാക്കപ്പെടുന്നത്. അധികാരത്തിലിരിക്കുന്നവരുടെ നയരൂപീകരണത്തെയും നിയമപാലനത്തെയും രൂപപ്പെടുത്തുന്നത് വംശീയമായ മുൻവിധികളാണ്. പൊതുസമൂഹത്തെ സംരക്ഷിക്കുക എന്ന പേരിൽ ആ നയങ്ങളെ ഭരണകൂടം നിലനിർത്തുകയും ചെയ്യും. ന്യൂനപക്ഷങ്ങളെ പൊലീസിങ് ചെയ്യുന്ന സമകാലിക അവസ്ഥ യു.കെയിൽ ഉടലെടുക്കുന്നത് 1980കളോടെയാണ്. 1824 വാഗ്രൻസി ആക്റ്റിലെ നാലാം സെക്ഷൻ പ്രകാരം ഉണ്ടാക്കിയ ‘സസ്’ നിയമങ്ങൾ ഉപയോഗപ്പെടുത്തി പോലീസ് കറുത്ത വംശജരെ…
Read More

ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം ഒന്ന്

ഭരണകൂട അക്രമങ്ങൾക്കും വിവേചങ്ങൾക്കുമെതിരിൽ പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര മനുഷ്യാവകാശ സംഘടനയാണ് ലണ്ടൻ ആസ്ഥാനമായിട്ടുള്ള കേജ്. കേജിന്റെ റിസർച്ച് ഡയറക്ടറായ ആസിം ഖുറേഷി എഡിറ്റ്‌ ചെയ്ത് 2021 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഐ റെഫ്യൂസ് റ്റു കണ്ടെം I Refuse to Condemn (അപലപിക്കാൻ ഞാൻ സന്നദ്ധനല്ല) എന്ന കൃതിയുടെ ആമുഖം സംഗ്രഹിച്ച് വിവർത്തനം ചെയ്തതാണ് ഇത്. ആമുഖം   ചാനൽ ഫോറിന്റെ വാർത്താ അവതാരകൻ ജോൺ സ്നോ എന്നെ ഇൻറർവ്യൂ ചെയ്യുകയാണ്. അദ്ദേഹം…
Read More
‘ഗുരുതുല്യൻ’; കെ. അംബുജാക്ഷൻ പ്രഫ. കെ. എ സിദ്ധീഖ് ഹസനെ അനുസ്മരിക്കുന്നു

‘ഗുരുതുല്യൻ’; കെ. അംബുജാക്ഷൻ പ്രഫ. കെ. എ സിദ്ധീഖ് ഹസനെ അനുസ്മരിക്കുന്നു

പ്രൊഫ. കെ. എ. സിദ്ധീഖ് ഹസന്‍ സാഹിബിനെ അനുസ്മരിക്കുമ്പോള്‍ എനിക്കനുഭവപ്പെടുന്നത് വലിയ ഒരു നൊമ്പരമാണ്. എന്റെ ജീവിതത്തില്‍ ഗുരുതുല്യനായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മുഖം മരണശേഷം ഓടിയെത്തി ഒരുനോക്കു കാണുവാന്‍ കഴിഞ്ഞില്ലയെന്ന വേദനയാണത്. പരിഹാരം കാണാന്‍ കഴിയില്ല എന്നു വിചാരിക്കുന്ന ഏതു സമസ്യകള്‍ക്കും, പ്രതിസന്ധികള്‍ക്കും ലളിതമായി ഉത്തരം പറഞ്ഞു തരാന്‍ കഴിയുന്ന ഒരു അധ്യാപകനാണ് എന്നെ സംബന്ധിച്ചെടുത്തോളം സിദ്ധീഖ് ഹസന്‍ സാഹിബ്. ലോകത്തില്‍ ഗുരുതരമായ സാമൂഹ്യ- സാമ്പത്തിക പ്രതിസന്ധികളിലകപ്പെട്ട്, മുന്നോട്ടുള്ള ചലനം…
Read More
എന്തു കൊണ്ട് വെൽഫെയർ പാർട്ടിയിൽ? പൊമ്പിള്ളൈ ഒരുമൈ നേതാവ് ഗോമതിയുമായി സംഭാഷണം

എന്തു കൊണ്ട് വെൽഫെയർ പാർട്ടിയിൽ? പൊമ്പിള്ളൈ ഒരുമൈ നേതാവ് ഗോമതിയുമായി സംഭാഷണം

പൊമ്പിള്ളൈ ഒരുമൈ സമര നേതാവ് ഗോമതിയുമായി നിയമസഭ തെരഞ്ഞെടുപ്പ്, സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍, തോട്ടം മേഖലയിലെ പ്രതിസന്ധികള്‍, വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്കുള്ള പ്രവേശനം എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി നടത്തിയ സംഭാഷണം 2016 ല്‍ പൊമ്പിള്ളൈ ഒരുമൈ സമരം വളരെ ശക്തമായി നടന്ന വര്‍ഷമാണ്. അതില്‍ സര്‍ക്കാര്‍ ഭയക്കുകയും ആവശ്യങ്ങള്‍ നിറവേറ്റാമെന്നും ഉറപ്പു നല്‍കിയല്ലോ, അഞ്ചു വര്‍ഷത്തിനിപ്പുറം അനുഭവമെന്താണ്? അന്ന് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. തോട്ടംതൊഴിലാളികളുടെ സമരം വീണ്ടും ഉയര്‍ന്നു വരുമോ…
Read More
എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു? ഭാഗ്യവതി നിലപാട് പറയുന്നു

എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു? ഭാഗ്യവതി നിലപാട് പറയുന്നു

വാളയാറില്‍ കൊല്ലപ്പെട്ട രണ്ടു ദളിത് പെണ്‍കുട്ടികളുടെ കേസ് നാലു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്ന് ഇരകളുടെ അമ്മ നീതിക്കു വേണ്ടി സമരം തുടരുകയാണ്. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഭാഗ്യവതി എക്‌സ്പാറ്റ് അലൈവിനോട് നിലപാട് വ്യക്തമാക്കുന്നു. മക്കൾക്ക് നീതി തേടിക്കൊണ്ട് നടത്തുന്ന സമരപോരാട്ടത്തിനിടയിൽ, ധര്‍മടത്ത് മത്സരിക്കാനുള്ള നി ർണായക തീരുമാനത്തിലേക്കെത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കാമോ? ഈ തീരുമാനമെടുത്തതിന്റെ കാരണം- മുഖ്യമന്ത്രിയുടെ കാലുപിടിച്ചു…
Read More
“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം

“കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം

നിലവിലെ കേരളീയ രാഷ്ട്രീയ- സാമൂഹിക പരിസരത്തെ മുൻനിർത്തി ദലിത് ചിന്തകനും 'ഉത്തരകാലം' ചീഫ് എഡിറ്ററുമായ കെ. കെ. ബാബുരാജുമായി നടത്തിയ അഭിമുഖം നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ സിപിഎം വേഗത്തില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം വോട്ടുബാങ്ക് രാഷ്ട്രീയത്തെ എങ്ങനെയെല്ലാം ബാധിക്കും? കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് പിണറായി സര്‍ക്കാര്‍ തിടുക്കത്തില്‍ സവര്‍ണ സംവരണം നടപ്പിലാക്കിയത്. നിശ്ചയമായും, മുന്നോക്ക സമുദായ വോട്ടുകള്‍ പ്രതീക്ഷിച്ചാണ് അത് ചെയ്തത്. കീഴാള വോട്ടുബാങ്ക് തങ്ങള്‍ക്ക് കരുതലായി…
Read More
പൗരത്വ സമരക്കാരെയും ഹിന്ദുത്വ പ്രക്ഷോഭകരെയും തുല്യരാക്കുന്ന ഇടതുപക്ഷം

പൗരത്വ സമരക്കാരെയും ഹിന്ദുത്വ പ്രക്ഷോഭകരെയും തുല്യരാക്കുന്ന ഇടതുപക്ഷം

സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തിന്റെ പേരില്‍ സമരക്കാര്‍ക്കെതിരെയുള്ള കേസുകളും, ശബരിമല വിധിക്കെതിരെ ആക്രമസക്തരായി തെരുവില്‍ അഴിഞ്ഞാടിയ ഹിന്ദുത്വവാദികള്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് എന്‍ കെ ഭൂപേഷ്, ഉമ്മുല്‍ ഫായിസ, ഉസ്മാന്‍ ഹമീദ് കട്ടപ്പന, ജംഷിദ് പള്ളിപ്രം, ദിനു വെയില്‍ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍. എൻ കെ ഭൂപേഷ് പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെയും ശബരിമല ലഹളയേയും ഒരേ പോലെ…
Read More
‘ഒരു മുസ്‌ലിം യുവാവെന്ന നിലയില്‍ എനിക്കു ചിലത് പറയാനുണ്ട്’;ഷര്‍ജീല്‍ ഉസ്മാനിയുടെ എല്‍ഗര്‍ പരിഷത് പ്രഭാഷണം

‘ഒരു മുസ്‌ലിം യുവാവെന്ന നിലയില്‍ എനിക്കു ചിലത് പറയാനുണ്ട്’;ഷര്‍ജീല്‍ ഉസ്മാനിയുടെ എല്‍ഗര്‍ പരിഷത് പ്രഭാഷണം

മുസ്ലിം ആക്ടിവിസ്റ്റും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി എൽഗർ പരിഷത് 2021 കോൺക്ലേവിൽ നടത്തിയ പ്രഭാഷണത്തിൻ്റെ പൂർണരൂപം. യുപി സർക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് ഷർജീലിനെതിരെ ഈ പ്രസംഗത്തിൻ്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. "വേദിയിലിരിക്കുന്ന മാന്യവ്യക്തിത്വങ്ങളേ, പ്രിയ സുഹൃത്തുക്കളേ ജ്യേഷ്ഠന്മാരേ, എന്നെ എന്റെ പേരില്‍ നിന്നും പൗരത്വത്തില്‍ നിന്നും എന്റെ നല്ല മുഖങ്ങളില്‍ നിന്നുമെല്ലാം ഒഴിച്ചു നിര്‍ത്തി, എന്നെയൊരു മുസ്‌ലിം യുവാവ് എന്ന നിലയ്ക്ക് കേള്‍ക്കണമെന്ന് നിങ്ങളോടെല്ലാവരോടും…
Read More

അഗ്നിവേശും ആധുനിക ഇന്ത്യയും

സാമൂഹികമായി കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ് നാമിന്ന്. ഇതര ആശയങ്ങളോടും ചിന്ത പ്രസ്ഥാനങ്ങളോടും എത്തരത്തിലുള്ള സമീപനമാണ് വെച്ച് പുലർത്തുന്നത് എന്നതിനെ ആശ്രയിച്ചു കൂടിയാണ്  നാം ആരെന്നു വിലയിരുത്തപ്പെടുക. ഇന്ത്യൻ ജനത ഇരുതലമൂർച്ചയുള്ള വാളിനിടയിൽ പെട്ട അവസ്ഥയിലാണിന്ന്. സാമൂഹികമായി അനീതിയുടെയും അക്രമത്തിന്റെയും ചൂഷണത്തിന്റെയും പിടിയിലമർന്ന ജനങ്ങൾ, അതിനേക്കാൾ രൂക്ഷമായി തന്നെ ആഴത്തിൽ വേരൂന്നിയ ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയുടെ ഇരകളായി ദുരിതമനുഭവിക്കുന്നു. ലോകത്ത് മറ്റെങ്ങുമില്ലാത്ത ജാതീയതയാണ്  ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ അതിനോടുള്ള പ്രതികരണങ്ങൾ സവിശേഷമായ ശ്രദ്ധയർഹിക്കുന്നു .…
Read More