മറവിയില്‍ തള്ളേണ്ട അടഞ്ഞ അധ്യായമാണ് ഗുജറാത്ത് കലാപം- ശശി തരൂര്‍

ഗുജറാത്ത് വംശഹത്യ അടഞ്ഞ അധ്യായമാണെന്നും മുസ്‌ലിംകളടക്കം അതിനെ മറന്നുകളഞ്ഞതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

’21 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിത്. സുപ്രീംകോടതി വിധിപറഞ്ഞു കഴിഞ്ഞ ഒന്ന്. ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള ജനങ്ങള്‍ മറന്ന ഒരധ്യായം. ഒരു വിദേശ ചാനല്‍ ആ പഴയ മുറിവുകളെ ഇപ്പോള്‍ ചികയുന്നതെന്തിനെന്നത് ഒരു ന്യായമായ ചോദ്യമാണ്.’ പത്രപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.

തരൂരിന്റെ അഭിപ്രായ പ്രകനത്തെ വിമര്‍ശിച്ചു കൊണ്ട് പലരും ട്വീറ്റ് ചെയ്തു. “നാണംകെട്ടത്. പക്ഷെ തരൂരില്‍ നിന്ന് പ്രതീക്ഷിച്ചതു തന്നെയാണ്” എന്നാണ് സിദ്ധാര്‍ഥ് പ്രതികരിച്ചത്. “മുസ്‌ലിംകള്‍ ഗുജറാത്ത് വംശഹത്യ മറന്നുവെന്ന് ശശി തരൂര്‍ പറയുന്നു. ബില്‍കീസ് ബാനുവിനോട് ചോദിക്കൂ, സകിയ ജാഫ്രിയോടും ചോദിക്കൂ. അങ്ങനെ പലരോടും ചോദിക്കൂ.” രാഹുല്‍ മുഖര്‍ജി ട്വീറ്റ് ചെയ്തു.

“75-ലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവസാനിച്ച ബ്രിട്ടീഷ് ഭരണത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് (ശരിതന്നെ) ശശി തരൂര്‍ ആവശ്യപ്പെടുന്നത്. പക്ഷെ 2002 ല്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ട ആക്രമണത്തെ മറന്നുകളയാനാണ് അദ്ദേഹം പറയുന്നത്. അതിലെ കുറ്റവാളികള്‍ ഒന്നുകില്‍ ജാമ്യത്തിലോ അല്ലെങ്കില്‍ അധികാരത്തിലോ ആയിരിക്കെ’ പത്രപ്രവര്‍ത്തക അസ്മിത ബക്ഷി ട്വിറ്ററില്‍ പറഞ്ഞു.

ബിബിസി ഡോക്യുമെന്ററി പരമാധികാരത്തെ ബാധിക്കുന്നതാണെന്ന അനില്‍ ആന്റണിയുടെ വാദത്തോട് യോജിപ്പില്ലെന്ന് ശശി തരൂര്‍ എം.പി വ്യക്തമാക്കി.

By Editor