ജനസംഖ്യയും ജയിൽസംഖ്യയും; മുസ്‌ലിം കണക്കുകള്‍

നാഷണൽ ക്രൈം റിപ്പോർട്ട് ബ്യൂറോ (എൻ‌ സി‌ ആർ‌ ബി) പുറത്തുവിട്ട 2020 ലെ ഇന്ത്യയിലെ തടവുകാരുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മുസ്‌ലിം കുറ്റവാളികളും വിചാരണത്തടവുകാരും (യഥാക്രമം 47%, 52.3%) ജയിലിൽ ഉള്ളത് ആസാമിലാണ്. ആകെ ജനസംഖ്യയുടെ 34 ശതമാനം മുസ്‌ലിംകള്ള ആസാമിലെ മുസ്ലിം തടവുകാരുടെ എണ്ണം ക്രമാതീതമാണെന്നു കാണാം. തടവിലുള്ള മുസ്‌ലിം കുറ്റവാളികളുടെയും വിചാരണ തടവുകാരുടെയും കാര്യത്തിൽ പശ്ചിമ ബംഗാൾ രണ്ടാം സ്ഥാനത്താണെന്ന് എൻസിആർബി റിപ്പോർട്ട് കാണിക്കുന്നു, ഇത് യഥാക്രമം 33% ഉം 43.5% ഉം ആണ്. സംസ്ഥാനത്തെ ജനസംഖ്യയുടെ 30% മുസ്‌ലിംകളായ പശ്ചിമ ബംഗാളിലെ തടവുകാരുടെ ശതമാനവും അത്ര ആനുപാതികമല്ല.

ഹരിയാന (100%), ജമ്മു ആൻഡ് കശ്മീർ (96.4%), തെലങ്കാന (49.5%) എന്നിവയാണ് ഏറ്റവും കൂടുതൽ മുസ്‌ലിം കസ്റ്റഡി തടവുകാരുള്ള (detenues) ജയിലുകളിൽ മുന്നിലുള്ള മൂന്ന് സംസ്ഥാനങ്ങൾ.

എൻസിആർബി ‘പ്രിസൺ സ്റ്റാറ്റിക്സ് ഇന്ത്യ’ (പിഎസ്ഐ) എന്ന പേരിൽ 2021 ഡിസംബർ 27-നാണ് ഇന്ത്യയിലെ തടവുകാരുടെ റിപ്പോർട്ട് പുറത്തുവിട്ടത്.

ജയിലിൽ മുസ്‌ലിംകളുടെ ആനുപാതികമല്ലാത്ത സാന്നിധ്യത്തിന് സുരക്ഷാ സേനയുടെയും ഭരണകൂട സംവിധാനങ്ങളുടെയും മുൻവിധികളാണെന്നാണ് അഭിഭാഷകർ കുറ്റപ്പെടുത്തുന്നത്.

രാജ്യത്തിന്റെ രാഷ്ട്രീയ സാഹചര്യവുമായി ഇതിന് വളരെയധികം ബന്ധമുണ്ടെന്ന് ഇന്ത്യൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ഐസിഎൽയു) വക്താവും സുപ്രീം കോടതി അഭിഭാഷകനുമായ അനസ് തൻവീർ പറയുന്നു. അതിനുപുറമെ ദാരിദ്ര്യം, പോലീസ് മുൻവിധികൾ, ഭരണകൂടത്തിന്റെ പക്ഷപാതപരമായ സമീപനങ്ങൾ എന്നിവയും ഇതിന് കാരണമായ ഘടകങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“അത്തരം മുസ്‌ലിംകളിൽ ഭൂരിഭാഗവും താഴ്ന്ന വിഭാഗങ്ങളിൽ പെട്ടവരാണ്, അവർക്ക് നിയമസഹായവും നല്ല അഭിഭാഷകരും ലഭ്യമല്ല. അതിനാൽ, അവർക്ക് വിധിക്കപ്പെട്ടതിലും കൂടുതൽ കാലം ജയിലിൽ കഴിയേണ്ടി വരുന്നു. മറ്റു സമുദായങ്ങളെ അപേക്ഷിച്ച് കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളവരാണ് മുസ്‌ലിംകളെന്നാണ് പോലീസ് വീക്ഷണം. പോലീസിലും ഭരണത്തിലും അന്തർലീനമായ പക്ഷപാതമുണ്ട്” തൻവീർ മക്തൂബിനോട് പറഞ്ഞു.

അസം, പശ്ചിമ ബംഗാൾ എന്നിവയ്ക്ക് പുറമെ, കേരളം (32%), തെലങ്കാന (23.5%), ഗുജറാത്ത് (19.5%), ഡൽഹി (21%), ഹരിയാന (16.7%) എന്നിവയാണ് ജയിലിൽ കൂടുതലായി മുസ്‌ലിം കുറ്റവാളികളുള്ള (Convicts) സംസ്ഥാനങ്ങൾ. ഉത്തരാഖണ്ഡ് (30%), ഉത്തർപ്രദേശ് (28.3%), കേരളം (27.5%), ഡൽഹി (26.8%), തെലങ്കാന (26%), കർണാടക (23.4%), ത്രിപുര (21.8%), ഗുജറാത്ത് (18.2%) എന്നിവ ഏറ്റവും കൂടുതൽ മുസ്‌ലിം വിചാരണത്തടവുകാരുള്ള സംസ്ഥാനങ്ങളിൽ ചിലതാണ്.

മൊത്തത്തിൽ, കുറ്റവാളികളും (17.4%), വിചാരണത്തടവുകാരും (19.5%), കസ്റ്റഡിയിലുള്ളവരും (Detenues) (30.7%) മറ്റ് തടവുകാരും (57.2%) രാജ്യത്തുടനീളമുള്ള ജയിലുകളിൽ കഴിയുന്നു.

അഭിഭാഷകനും മുൻ തടവുകാരനുമായ അബ്ദുൾ വാഹിദ് ഷെയ്ഖ്, പോലീസ്- ഭരണകൂട മുൻവിധികളെ സംബന്ധിച്ച തൻവീറിന്റെ അഭിപ്രായത്തെ പിന്താങ്ങി.

“മുസ്‌ലിംകളെ കൂടുതൽ കൂടുതൽ പ്രോസിക്യൂട്ട് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുക എന്നതാണ് ഭരണകൂടത്തിൻ്റെ ഒളിയജണ്ട. വിദ്യാസമ്പന്നരായ മുസ്‌ലിംകളെ കള്ളക്കേസുകളിൽ കുടുക്കുന്നതോടെ അവർക്ക് പുരോഗതി കൈവരിക്കാൻ കഴിയില്ല. ഇത് മുസ്‌ലിം വിരുദ്ധ വികാരത്തിന്റെയും വിദ്വേഷത്തിന്റെയും പ്രകടനമാണ്,” വ്യാജ തീവ്രവാദ കേസിൽ കുടുക്കപ്പെട്ട അബ്ദുൽ വാഹിദ് ഷെയ്ഖ് പറഞ്ഞു.

സംസ്ഥാനങ്ങളിൽ മുസ്‌ലിം തടവുകാരുടെ കണക്ക്

കുറ്റവാളികൾ (Convicts)

അസം – ജയിലിലെ 2770 കുറ്റവാളികളിൽ 47% (1313) മുസ്‌ലിംകളാണ്.
പശ്ചിമ ബംഗാൾ – 5367 പേരിൽ 33 % (1794) മുസ്‌ലിംകൾ.
കേരളം – 2426 കുറ്റവാളികളിൽ 32 % (792) മുസ്‌ലിംകൾ.
ഹരിയാന – 3338 പേരിൽ 16.7 % (558) മുസ്‌ലിംകളാണ്.
തമിഴ്‌നാട് – 4161 പേരിൽ 13% (559) മുസ്‌ലിംകളാണ്.
ഉത്തർപ്രദേശ് – 26734 പേരിൽ 20% (5411) മുസ്‌ലിംകളാണ്.
ഗുജറാത്ത് – 3853 പേരിൽ 19.5% (755) മുസ്‌ലിംകളാണ്.
തെലങ്കാന – 1910 പേരിൽ 23.5 % (450) മുസ്‌ലിംകളാണ്.
ഡൽഹി – 1470 പേരിൽ 21% (316) മുസ്‌ലിംകളാണ്.

വിചാരണ തടവുകാർ (Undertrial Prisoners)

അസം- 6495 പേരിൽ 52.3% (3403) തടവുകാരും മുസ്‌ലിംകളാണ്.
ഗുജറാത്ത്- 10195 പേരിൽ 18.2% (1860) വിചാരണത്തടവുകാരും മുസ്‌ലിംകളാണ്.
ഹരിയാന- 14951 പേരിൽ 14% (2096) വിചാരണത്തടവുകാരും മുസ്‌ലിംകളാണ്.
ജാർഖണ്ഡ്- 17103-ൽ 19% (3267) തടവുകാർ മുസ്‌ലിംകളാണ്.
കർണാടക- 10577 പേരിൽ 23.4% (2482) തടവുകാരും മുസ്‌ലിംകളാണ്.
കേരളം- 3569 പേരിൽ 27.5% (984) തടവുകാരും മുസ്‌ലിംകളാണ്.
രാജസ്ഥാൻ- 16930-ൽ 18.6% (3161) വിചാരണ തടവുകാരും മുസ്‌ലിംകളാണ്.
തെലങ്കാന- ജയിലിൽ കഴിയുന്ന 3946 പേരിൽ 26% (1041) തടവുകാരും മുസ്‌ലിംകളാണ്.
ത്രിപുര- 472 പേരിൽ 21.8% (103) മുസ്‌ലിംകളാണ്.
ഉത്തർപ്രദേശ്- 80557 പേരിൽ 28.3% (22849) വിചാരണ തടവുകാരും മുസ്‌ലിംകളാണ്.
ഉത്തരാഖണ്ഡ്- 3906 പേരിൽ 30.6 % (1199) വിചാരണ തടവുകാരും മുസ്‌ലിംകളാണ്
പശ്ചിമ ബംഗാൾ- 20144 പേരിൽ 43.5% (8774) തടവുകാരും മുസ്‌ലിംകളാണ്.
ഡൽഹി- 14506 പേരിൽ 26.8% (3902) വിചാരണ തടവുകാരും മുസ്‌ലിംകളാണ്.

കസ്റ്റഡിയിലുള്ളവർ (Detenues)

ഗുജറാത്ത്- 1169 പേരിൽ 35.7% (418) മുസ്‌ലിംകളാണ്.
ഹരിയാന- ജയിലിൽ കഴിയുന്ന 20 പേരിൽ 100% (20) പേരും മുസ്‌ലിംകളാണ്.
കർണാടക- 42 പേരിൽ 38% (16) മുസ്‌ലിംകളാണ്.
കേരളം- ജയിലിൽ കഴിയുന്ന 46 പേരിൽ 41.3% (19) പേരും മുസ്‌ലിംകളാണ്.
മധ്യപ്രദേശ്- 79 പേരിൽ 24% (19) തടവുകാരും മുസ്‌ലിംകളാണ്.
തമിഴ്‌നാട്- 1430 പേരിൽ 14.7% (211) തടവുകാരും മുസ്‌ലിംകളാണ്.
തെലങ്കാന- 258 പേരിൽ 42.6% (110) മുസ്‌ലിംകളാണ്.
ഉത്തർപ്രദേശ്- ജയിലിൽ കഴിയുന്ന 101 പേരിൽ 49.5% (50) പേരും മുസ്‌ലിംകളാണ്.
ജമ്മു കശ്മീർ- 228 പേരിൽ 96.4 ശതമാനവും (220) മുസ്‌ലിംകളാണ്.

Courtesy: Maktoob

By വഖാര്‍ ഹസന്‍

Delhi based Independent Journalist