സി എ എ, എന്‍ ആര്‍ സി വിരുദ്ധ സമരത്തിന്റെ പേരില്‍ സമരക്കാര്‍ക്കെതിരെയുള്ള കേസുകളും, ശബരിമല വിധിക്കെതിരെ ആക്രമസക്തരായി തെരുവില്‍ അഴിഞ്ഞാടിയ ഹിന്ദുത്വവാദികള്‍ക്കെതിരെയുള്ള കേസുകളും പിന്‍വലിക്കാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തോട് പ്രതികരിച്ചു കൊണ്ട് എന്‍ കെ ഭൂപേഷ്, ഉമ്മുല്‍ ഫായിസ, ഉസ്മാന്‍ ഹമീദ് കട്ടപ്പന, ജംഷിദ് പള്ളിപ്രം, ദിനു വെയില്‍ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍.
എൻ കെ ഭൂപേഷ്
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തെയും ശബരിമല ലഹളയേയും ഒരേ പോലെ കാണുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. അത്തരമൊരു നിലപാടിലേക്ക് സര്‍ക്കാര്‍ മാറിയിട്ടുണ്ട്. തലയില്‍ തേങ്ങ ഉടച്ചവനോടും ഹിന്ദുത്വ ഭരണകൂടത്തിന്റെ വിവേചന നിയമത്തിനെതിരെ പോരാടിയവരോടും ഒരേ കരുതല്‍. നിലപാടുകള്‍ കൈയൊഴിയാന്‍ പ്രേരിപ്പിക്കുന്ന ഒരേ ഒരു ഘടകം തുടര്‍ഭരണം ലഭ്യമാകുമോ എന്ന ആശങ്ക മാത്രമാണ്. ഇക്കാലമത്രയും ചുമത്തപ്പെട്ട യുഎപിഎ കേസുകള്‍ പിന്‍വലിക്കണമെന്ന് തോന്നാന്നത് അവയൊന്നും വോട്ട് രാഷ്ട്രീയത്തില്‍ നിര്‍ണായകമല്ലെന്നതു കൊണ്ടുകൂടിയാവും.
ദിനു വെയിൽ
നീതിയുടെ സമരമാണ് പൗരത്വ ഭേദഗതി ബില്ലിനെതിരായ് തെരുവിൽ നടന്നത്
നീതിയെ അട്ടിമറിക്കുവാനുള്ള കലാപമാണ് ശബരിമലയിൽ ഹിന്ദുത്വ വർഗ്ഗീയ വാദികൾ നടത്തിയത്
ആദ്യത്തിനെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കേണ്ടത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് ഉറച്ചു പറയുന്ന ഒരു സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ശബരിമല കലാപങ്ങളിലെ കലാപകാരികൾക്കെതിരെയുള്ള ചെറിയ കേസുകൾ പിൻവലിക്കുക എന്നതാകട്ടെ നിലപാടിൽ നിന്നുള്ള ഉൾവലിയൽ മാത്രമല്ല,ഇലക്ക്ഷൻ കാലത്ത് സവർണ്ണ സംഘടനകളുടെ വോട്ടുകൾക്കായ് മാപ്പെഴുതി കൊടുക്കൽ കൂടിയാണ്. ലജ്ജാവഹമാണ്.
ഉസ്മാൻ ഹമീദ് കട്ടപ്പന
ഇന്ന് സർക്കാർ പിൻവലിക്കും എന്നുപറഞ്ഞ പൗരത്വ സമര, ശബരിമല കേസുകൾ തമ്മിലുള്ള താരതമ്യം..
പൗരത്വസമര കേസുകൾ..
അക്രമസംഭവം : ഇല്ല.
നാശനഷ്ടം : ഇല്ല.
പരിക്ക് : ആർക്കുമില്ല.
കേസ് എടുത്തിട്ടുള്ളത് :
സമരത്തെ പിന്തുണച്ചവർക്ക് നേരെ..
ബിജെപി സമ്മേളനം നടക്കുമ്പോ കടയടച്ചു പോയവർക്കെതിരിൽ..
“ഗുജറാത്ത് മറക്കരുത്” എന്ന ബാനർ ആർ.എസ്.എസ് തൂക്കിയപ്പോൾ “ഷൂ നക്കരുത്..” എന്ന ബാനർ തൂക്കിയവർക്കെതിരിൽ..
അനുമതിയില്ലാതെ പ്രകടനം നടത്തിയവർക്കെതിരിൽ..
ശബരിമല കേസുകൾ…
അക്രമസംഭവം : 990 കേസുകളിലായി 32,720 പ്രതികൾ..
നാശനഷ്ടം : പൊതുസ്വത്ത് – 38.5 ലക്ഷം, സ്വകാര്യസ്വത്ത് – 1കോടി 7ലക്ഷം..
പരിക്ക് : 150 പൊലീസുകാർ അടക്കം 302 ആളുകൾ..
ചുരുക്കത്തിൽ സമാധാനമായി നടന്ന പൗരത്വസമരത്തെ മറയാക്കി ആർഎസ്എസ് ക്രിമിനലുകൾ നടത്തിയ അക്രമത്തിലെ പ്രതികളെ രക്ഷപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്..
ഉമ്മുൽ ഫായിസ
ശബരിമലക്കു വേണ്ടി രംഗത്തിറങ്ങിയ ഹിന്ദുത്വ ആൾക്കൂട്ടവും മുസ്‌ലിം ന്യൂനപക്ഷാവകാശങ്ങൾക്കു വേണ്ടി രംഗത്തിറങ്ങിയ പൗരത്വ പ്രക്ഷോഭകരും ഒരു പോലെ കുറ്റ വിമുക്തരാകുന്ന പോലീസ് ബുദ്ധി ആരുടേതാണ്?
ന്യൂനപക്ഷ സംഘാടനവും ഭൂരിപക്ഷ സംഘാടനവും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന തരത്തിൽ വികസിച്ച “വർഗീയത” യെക്കുറിച്ചുള്ള സി പി എം സമീപനത്തിന്റെ പ്രതിഫലനം മാത്രമാണത്.
അടിസ്ഥാനപരമായി ഹിന്ദു ഭൂരിപക്ഷ വാദത്തിന്റെ രാഷ്ട്രീയത്തെയാണത് സംരക്ഷിക്കുന്നത്.
ജംഷിദ് പള്ളിപ്രം
- ശബരിമല കലാപം – കേസെടുക്കാനുള്ള സാഹചര്യം:
- ആർഎസ്എസ് കലാപകാരികൾ സർക്കാർ, സ്വകാര്യ വാഹനങ്ങൾ തകർത്തു.
- സ്വകാര്യ സ്ഥാപനങ്ങൾ അക്രമിച്ചു.
- പോലീസിനെ കയ്യേറ്റം ചെയ്തു.
നഷ്ടം – 40+ ലക്ഷം പൊതുമുതൽ. 1 കോടിയിലധികം സ്വകാര്യ സ്വത്ത്
- പൗരത്വ സമരം – കേസെടുക്കാനുള്ള സാഹചര്യം:
- ജനാധിപത്യ മാർച്ചിന് പോലീസ് അനുമതിയില്ല.
- ബിജെപിയുടെ പൗരത്വ വിശദീകരണം യോഗ സ്ഥലത്ത് കടയടച്ചു.
നഷ്ടം: റിപ്പോർട്ട് ചെയ്തിട്ടില്ല.
പിണറായി സർക്കാർ കേസ് പിൻവലിക്കുന്ന രണ്ടു സംഭവങ്ങളാണിത്. ഇടതുപക്ഷം ആർഎസ്എസിന്റെ ഹൃദയപക്ഷം.