പോളിറ്റ് ബ്യൂറോയുടെ ‘കാറ്റിന്‍’ കൂട്ടക്കൊലക്ക് എണ്‍പതാണ്ട്‌

1940 മാർച്ച് 5 ന് സോവിയറ്റ് പൊളിറ്റ് ബ്യൂറോ പോളിഷ് യുദ്ധത്തടവുകാരെയും, പോളണ്ടിലെ  കിഴക്കൻ പ്രവിശ്യകളിൽ യുദ്ധത്തിനു മുമ്പ് എൻ‌.കെ.വി.ഡി(ആഭ്യന്തര മന്ത്രാലയം) കസ്റ്റഡിയില്‍ വെച്ചിരുന്ന പോളിഷ് തടവുകാരെയും വെടിവെച്ചുകൊല്ലാന്‍ തീരുമാനിച്ചു.

22, 000 പോളിഷ് ഉദ്യോഗസ്ഥരെയും, പ്രൊഫസ്സർമാരെയും, ബുദ്ധിജീവികളെയും കൂട്ട വധശിക്ഷ നടത്തിയതിന്റെ ഒരു പരമ്പരയാണ് ‘കാറ്റിൻ’ കൂട്ടക്കൊല (Katyn Massacre) എന്നറിയപ്പെടുന്നത്. ഇപ്പോൾ, സെന്റർ ഫോർ പോളിഷ് -റഷ്യൻ ഡയലോഗ് ആൻഡ്  അണ്ടർസ്റ്റാൻഡിങ്ങിന്റെ ഒരു  പുതിയ പ്രോജെക്ടിൽ ഇതിനെ കുറിച്ചുള്ള വേദനിപ്പിക്കുന്ന വിശദാംശങ്ങൾ അവരുടെ പുതിയ വെബ്‌സൈറ്റിൽ പ്രസിദ്ധീകരി ച്ചിട്ടുണ്ട്‌. Katyń Pro Memoria എന്ന വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ, സംഭവിച്ചതിന്റെ ഭയാനകമായ ചരിത്രം കാഴ്ചക്കാർക്ക് കണ്ടെത്താൻ കഴിയും.

ഇതിനൊരു തുടക്കം കുറിച്ചുകൊണ്ട്, ഉപപ്രദാനമന്ത്രിയും സാംസ്കാരിക മന്ത്രിയുമായ പിയോട്ടർ ഗ്ലിസ്കി പറഞ്ഞു: “കാറ്റിൻ സംബന്ധിച്ച ക്രിമിനൽ തീരുമാനത്തിന്റെ 80 ആം വാർഷികമായ ഈ പ്രത്യേക ദിവസത്തിലാണ് നമ്മളുള്ളത്‌.”

“1940 മാർച്ച്‌ 5 നാണ് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി പോളിറ്റ് ബ്യുറോ, അതായത് ബോൾഷെവിക് പാർട്ടി, Kozielsk, Starobieslsk and Ostaszkow എന്നിവിടങ്ങളിലെ 14,700 യുദ്ധത്തടവുകാരെ കൈകാര്യം ചെയ്യാനുള്ള തീരുമാനം എടുത്തത്, അതുപോലെ സോവിയറ്റ് യൂണിയൻ കൈവശപ്പെടുത്തിയ രണ്ടാം പോളിഷ് റിപ്പബ്ലിക്കിന്റെ കിഴക്കൻ പ്രവിശ്യകളിൽ 11,000 പേരെ അറസ്റ്റ് ചെയ്തു.

“അറസ്റ്റ് ചെയ്തവരെ വിചാരണ ചെയ്യാതെ, കുറ്റാരോപണങ്ങൾ ഇല്ലാതെ, അന്വേഷണം അവസാനിപ്പിക്കുവാനുള്ള തീരുമാനമില്ലാതെ ഒരു പ്രത്യേക നടപടിക്രമത്തിലാണ് കേസുകൾ പരിഗണിച്ചത്, അതും ഏറ്റവും ഉയർന്ന ശിക്ഷയോടെ -“വെടിവെച്ചു കൊല്ലുക..!”.

ഇരകളെ അനുസ്മരിക്കുന്നതിനും അവരുടെ വിധിയെ തുറന്നുകാട്ടാനുമുള്ള ഒരു മാർഗമാണ് കാറ്റിൻ  മെമ്മോറിയ പദ്ധതി. സൈറ്റിലെ വിവരണത്തിന്റെ ആദ്യ ഘട്ടത്തിൽ കാറ്റയിലെ പോളിഷ് യുദ്ധ ശ്മശാനത്തെ പ്രതീകാത്മകമായി അഞ്ചു മേഖലകളായി : “Entrance”, “Kurhan”, “Graves”, “Althar”, “Deathpits” എന്നിങ്ങനെ തിരിച്ചിരിക്കുന്നു.

സന്ദര്‍ശകര്‍ കൂടുതല്‍ ആഴത്തിലേക്കിറങ്ങുമ്പോള്‍, ഇരകളുടെയും സാക്ഷികളുടെയും രേഖകളുടെയും ‘ശബ്ദങ്ങൾ’ അവർ കണ്ടെത്തുന്നു. പോളിഷ് അഭിനേതാക്കളായ ജാൻ എങ്‌ലർട്ട്, പിയോട്ടർ ഫ്രോങ്കെവ്സ്കി, ആൻഡ്രെജ് ചൈറ, സംവിധായകൻ ഇവാൻ വൈറിപേവ് എന്നിവരാണ് അവ വായിക്കുന്നത്.

കൂട്ടക്കൊലക്ക് ഉത്തരവിട്ട ചീഫ് ലാവ്രെന്റി ബെരിയ സ്റ്റാലിനൊപ്പം

വിവരണത്തിന്റെ രണ്ടാം ഘട്ടത്തിൽ, കൂടുതൽ അന്വേഷണാത്മകമായി കാടിന്റെ പ്രതീകാത്മക സ്ഥലത്തിനപ്പുറത്തേക്ക് പോകാനും സെമിത്തേരിയില്‍ കാണുന്ന പോലെ കാണാനും കഴിയും. ആഖ്യാതാവിന്റെ ശബ്ദവും സംവേദനാത്മക ഘടകങ്ങളും കൊണ്ട് സമ്പുഷ്ടമാക്കിയ പ്രത്യേകമായി നിർമ്മിച്ച ദൃശ്യങ്ങളുടെ ഒരു പരമ്പരയ്ക്ക് നന്ദി.

കാറ്റിൻ പ്രോ മെമ്മോറിയ പ്രോജക്റ്റിനൊപ്പം ജാഡ്‌വിഗാ റോഗോണയും മാസിജ് വിർവയും എഴുതിയ ഒരു ഗൈഡ്ബുക്കുമുണ്ട്. ഗൈഡ്ബുക്ക് ഓൺ‌ലൈനിൽ ലഭ്യമാണ്, കൂടാതെ കൊസീൽ‌സ്ക് കൊലപാതകത്തിൽ നിന്നുള്ള പോളിഷ് POW’s ചരിത്രവും സ്ഥലങ്ങളും വിവരിക്കുന്നു, Gniezdowo ഇലേക്കുളള അവരുടെ വഴിയും, കാറ്റിന് വനത്തിൽ നടന്ന വെടിവയ്പ്പും, അവരുടെ ശ്മാശാനവും ഇന്ന് പോളിഷ് യുദ്ധ സെമിത്തേരി ആയി കാണപ്പെടുന്നു.

അവസാന ഘടകം ഒരു ആപ്ലിക്കേഷനാണ്, ഇത് ഇരകൾക്കുവേണ്ടി അവരുടെ പേരിൽ ക്ലിക്കുചെയ്ത് ഒരു പ്രതീകാത്മക മെഴുകുതിരി കത്തിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം, ഒരു ഹ്രസ്വ ജീവചരിത്രത്തിലൂടെ ഉപയോക്താക്കൾക്ക് ഏതൊരു ഇരയുടെയും ചരിത്രത്തെക്കുറിച്ച് അറിയാൻ കഴിയും.

മൊഴിമാറ്റം: റംസി ജാഫര്‍ സാദിഖ്‌

Courtesy: The First News

By Editor