മുസ്ലിംകള്‍ ദേശരാഷ്ട്രങ്ങള്‍ക്കതീതമായി പരസ്പരം വേദന പങ്കിടുന്ന സമുദായം

[et_pb_section admin_label=”section”] [et_pb_row admin_label=”row”] [et_pb_column type=”4_4″][et_pb_text admin_label=”Text”]

ക്രൈസ്റ്റ് ചര്‍ച്ച് അക്രമണത്തില്‍ അന്‍പത്തൊന്നോളം മുസ്‌ലിംകള്‍ സമാധാനപൂര്‍ണ്ണമായ ആരാധനക്കിടയില്‍ മരണപ്പെട്ട വാര്‍ത്തയറിഞ്ഞ്‌ ഞാന്‍ മാത്രമല്ല ന്യൂസിലാന്റ്‌ നിന്ന് ആയിരം മൈലുകള്‍ അപ്പുറമുള്ളവര്‍ വരെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ വാര്‍ത്താചക്രം നമ്മുടെ സമീപ ബോധത്തില്‍ നിന്ന് ആ ഒരാഘാതം എടുത്ത് കളയുന്ന രീതിയില്‍ ചലിച്ച് തുടങ്ങിയപ്പോള്‍ മുസ്‌ലിംകള്‍ മാത്രം അതില്‍ സങ്കടപ്പെടുന്നവരായി അവശേഷിച്ചു. നാം ഒരിക്കല്‍ പോലും കണ്ടുമുട്ടിയിട്ടില്ലാത്തവരോടുള്ള ഇത്തരം ഏകതാ ബോധവും കൂട്ടായ വേദനാനുഭവവും മുസ്‌ലിംകള്‍ക്ക് പൊതുവായുള്ള സവിശേഷതയായിട്ടാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. സണ്‍സെക്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത് മുസ്‌ലിംകള്‍ ‘ഉമ്മത്തെ’ന്ന കൂട്ടായി പങ്കിടുന്ന ഒരു ബോധത്താല്‍ ബന്ധിക്കപ്പെട്ടവരാണ് എന്നാണ്.

മറ്റുള്ളവര്‍ നേരിടുന്ന വേദനയെ അനുഭവിക്കുന്ന ഈയൊരു മാനസികാവസ്ഥയെ ഗവേഷകര്‍ വിളിക്കുന്നത് പരോക്ഷലബ്ധമായ മാനസികാഘാതം (Vicarious Trauma) എന്നാണ്.

സണ്‍സെക്സ് യൂണിവേഴ്സിറ്റിയുടെ ഈ പഠനത്തിന് നേതൃത്വം വഹിക്കുന്ന മാര്‍ക്ക് വാള്‍ട്ടേയ്സ് ബ്രിട്ടീഷ് മുസ്‌ലിംകളില്‍ ഇസ്‌ലാമോഫോബിക്‌ കുറ്റകൃത്യങ്ങള്‍ സ്വാധീനിക്കുന്നതിനെ കുറിച്ചുള്ള അവരുടെ പഠനത്തെ കുറിച്ച് പറയുന്നത്‌ ഇപ്രകാരമായിരുന്നു: “കൂട്ടായ സാംസ്കാരികവും മതകീയവുമായ വിശ്വാസ വ്യവസ്ഥയില്‍ അധിഷ്ടിതമായ ശക്തമായ ധാര്‍മ്മിക ബന്ധത്തെ മുസ്‌ലിം സമുദായങ്ങള്‍ അനുഭവിക്കുന്നതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. സാഹോദര്യം അല്ലെങ്കില്‍ വിശ്വാസികളുടെ സമുദായം എന്ന് വിവക്ഷിക്കപ്പെടുന്ന “ഉമ്മത്ത്” എന്ന ആശയവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണിത്. അതായത് ദേശീയ, അന്തര്‍ദേശീയ, പ്രാദേശിക തലത്തില്‍ മുസ്‌ലിംകള്‍ ഇരയാക്കപ്പെടുന്നതിനെ കുറിച്ച് വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുന്ന മുസ്‌ലിമിന് പരോക്ഷമായെങ്കിലും ഒരു മാനസികാഘാതം അനുഭവപ്പെടുന്നു. പതിനെട്ട് ആളുകളെ വെച്ച്കൊണ്ടാണ് ഗവേഷണം നടത്തിയതെങ്കിലും തങ്ങള്‍ കണ്ടെത്തിയ ഫലങ്ങള്‍ വളരെ പ്രധാനപ്പട്ടതായിരുന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇന്റര്‍വ്യൂവിന് സമീപിക്കുന്നവര്‍ വഴി അടുത്ത ഇന്റര്‍വ്യൂ ചെയ്യേണ്ടയാളെ കണ്ടെത്തുന്ന സ്‌നോബോള്‍ മെത്തേഡ് വഴി വ്യത്യസ്ത മുസ്‌ലിം സംഘടനകളുമായുള്ള സണ്‍സെക്സ് യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തത്തിലൂടെയാണ് ഇന്‍റര്‍വ്യൂക്ക് വരുന്നവരെ റിക്രൂട്ട് ചെയ്തിരുന്നത്.

പതിനെട്ട് മുതല്‍ അന്‍പതൊന്‍പത് വരെ പ്രായമുള്ളവരില്‍ നിന്ന്‌ പന്ത്രണ്ട് പുരുഷന്‍മാരും ആറ് സ്ത്രീകളുമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ പതിനാറ് Heterosexuals ഉം രണ്ട് ലൈംഗികത നിര്‍ണ്ണയിക്കപ്പെടാത്തവരുമായിരുന്നു. വംശീയ പശ്ചാത്തലത്തില്‍ അവര്‍ നാല് ബംഗ്ലദേശികളും നാല് മിശ്രവംശീയരും രണ്ട് അറബികളും രണ്ട് മുസ്‌ലിംകളും രണ്ട് നിര്‍ണ്ണയിക്കപ്പെടാത്തവരും ഒരു ബ്രിട്ടീഷ് ബംഗ്ലാദേശിയും ഒരു ഇന്ത്യനും ഒരു അഫ്ഗാനി മുസ്ലിമും ആയിരുന്നു.

പൊതുവെ കൗണ്‍സിലേഴ്സിനെയും തെറാപിസ്റ്റുകളെയും ബന്ധപ്പെടുത്തിയാണ് Vicarious Trauma യെ സൂചിപ്പിക്കപ്പെട്ടിരുന്നത്. തങ്ങളുടെ രോഗികളുടെ കദനകഥകള്‍ കേള്‍ക്കുമ്പോഴും വേദനകളെ അതിജീവിച്ചവരുടെ ഭയം തിരിച്ചറിയുമ്പോഴും അവരിലുണ്ടാകുന്ന പ്രകടനത്തിന്‍റെ വൈകാരികമായ ബാക്കിപത്രമാണിത്. എന്നാല്‍ അത്തരം വികാരത്തിന്നും പ്രാധാന്യമുണ്ട്.

ഇസ്‌ലാമിലെ അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി പറയുകയുണ്ടായി “ഈ സമുദായം ഒരു ശരീരം പോലെയാണ്, ഒരു ഭാഗത്തിന് വേദന അനുഭവപ്പെട്ടാല്‍ ശരീരം മുഴുവന്‍ അത് അനുഭവിക്കുന്നു.”

മുസ്‌ലിം ശബ്ദങ്ങളെ ശക്തിപ്പെടുത്താന്‍ പ്രയത്നിക്കുന്ന അമേലിയ എന്ന പ്ലാറ്റ്ഫോം ക്രൈസ്റ്റ് ചര്‍ച്ച് സംഭവത്താല്‍ ദു:ഖിതരായ മുസ്‌ലിം സ്ത്രീകളുമായി അനൗപചാരികമായ സംഭാഷണങ്ങള്‍ (Informal chat) വഴി ഈയൊരു പരോക്ഷലബ്ധമായ മാനസികാഘാതത്തെക്കുറിച്ച് (Vicarious Trauma) അറിയാന്‍ ശ്രമിച്ചിരുന്നു. ഞാന്‍ ഈ സംഗമത്തില്‍ പങ്കെടുത്തപ്പോള്‍ അവര്‍ അനുഭവിക്കുന്ന വികാരവും ദൃശ്യമായ ഐക്യദാര്‍ഢ്യപ്പെടലും എന്നെ വല്ലാതെ പിടിച്ചുകുലുക്കി. മുസ്‌ലിം സ്‌ത്രീകളുടെ നിലനില്‍പ്പ് സുഗമമാക്കുക എന്നതാണ് ഈയൊരു പ്ലാറ്റഫോമിന്‍റെ ലക്ഷ്യമെന്ന് അമേലിയയുടെ സഹസ്ഥാപക നഫീസ പറയുകയുണ്ടായി.

“ന്യൂസിലാന്റ്‌ അക്രമണം ഉണ്ടാക്കിതീര്‍ത്ത സാമുദായിക വിലാപം നമ്മുടെ സമുദായത്തെ അഭൂതപൂര്‍ണ്ണമായ രീതിയില്‍ ദു:ഖത്തിലാക്കിയിട്ടുണ്ട്. ഒറ്റ ഉമ്മത്തെന്ന സങ്കല്‍പ്പം ആ സമയത്ത് ശരിക്കും അനുഭവിച്ചു. ന്യൂസിലാന്‍റില്‍ ആയിരുന്നു സംഭവമെങ്കിലും ഇവിടെ ഫിന്‍സ്ബറിപാര്‍ക്കില്‍ നടന്ന ഒന്നായി തോന്നി”. ലോകത്തുള്ള മുസ്‌ലിംകള്‍ക്ക് തങ്ങളുടെ ജീവിതം കൊണ്ട് മുമ്പോട്ട് പോവുകയല്ലാതെ മറ്റൊരു ബദല്‍ അപ്രാപ്യമായിരുന്ന സമയത്ത് ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്ക് അവയെല്ലാം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും വിധത്തിലുള്ള സുരക്ഷിത മേഖലകളെ അമേലിയ ലക്ഷ്യം വെച്ചിരുന്നു.

മുസ്‌ലിംകള്‍ക്ക് വളരെ പവിത്രമായ ജുമുഅ പ്രാര്‍ത്ഥനകള്‍ക്കിടയിലാണ് ക്രിസ്റ്റ് ചര്‍ച്ചിലെ സംഭവം നടക്കുന്നത്. എല്ലാ ആഴ്ച്ചയും ആ പള്ളിയിലേക്ക് പോവുന്നവര്‍ നമ്മുടെ സ്വന്തം അമ്മാവനും പിതാവും മാതാവും ആകാം എന്ന ഒരു സഹവര്‍ത്തിത്വ ബോധത്തെ ഇത് ശക്തിപ്പെടുത്തി. പുതിയ ഗവണ്‍മെന്‍റ് മുസ്‌ലിംകളെ എങ്ങനെ സ്വാധീനിക്കും എന്നത് മനസ്സിലാക്കാന്‍ ജനറല്‍ എലക്ഷന് ശേഷവും അമേലിയ അവരുടെ സോള്‍ സെഷന്‍സ് തുടര്‍ന്നുപോന്നു. തങ്ങളുടെ നിത്യജീവിതവും ജോലിസ്ഥലങ്ങളും ഇത്തരം ചര്‍ച്ചകള്‍ക്ക് വേണ്ടത്ര സുരക്ഷിതമല്ലാ എന്ന് അനുഭവിക്കുകയും അതിനെ ആന്തരികവല്‍ക്കരിക്കുകയും ചെയ്യുന്നവരാണ് കൂടുതല്‍ പേരും.

മുസ്‌ലിംകളുടെ പരോക്ഷലബ്ധ മാനസികാഘാതത്തെ അഭിസംബോധന ചെയ്യാന്‍വണ്ണം പ്രാപ്തമായ സേവനങ്ങളോ മേഖലകളോ നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബ്രിട്ടനിലെ ഒരു മുസ്‌ലിം കൗണ്‍സിലിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മാനസികാരോഗ്യ സേവനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ സമുദായത്തെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്ന മുസ്‌ലിംകള്‍ക്ക് അനുയോജ്യമായ തെറാപ്പിയോ സംഭാഷണമോ നടത്താന്‍ സമുദായത്തെ കുറിച്ചും ഉമ്മത്തിനെ കുറിച്ചുമുള്ള ജ്ഞാനം ഇല്ലാത്തവരാണ് മാനസികാരോഗ്യവിദഗ്ധരില്‍ ഭൂരിഭാഗവും.

പ്രൊഫസര്‍ വാള്‍ട്ടേഴ്‌സിന്റെ അഭിപ്രായത്തില്‍ ജനങ്ങളിലെ മുഴുവന്‍ കൂട്ടായ്മകളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സന്ദേശ കുറ്റകൃത്യങ്ങളാണ് (message crimes) വിദ്വേഷ കുറ്റകൃത്യങ്ങള്‍ (hate crimes). ഈ ഗവേഷണം മുന്നോട്ട് വെക്കുന്നത് ജനങ്ങളുടെ മുഴുവന്‍ സമുദായങ്ങളുടെയും പെരുമാറ്റങ്ങളിലും വികാരങ്ങളിലും പ്രകടമായ ആഘാതങ്ങള്‍ ചെലുത്താന്‍ വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ്. ഇത്തരം ആഘാതങ്ങള്‍ പ്രാദേശിക സമുദായങ്ങള്‍ക്കപ്പുറം ദേശീയ തലത്തിലും ആഗോള തലത്തിലും വികസിക്കുന്നു. സത്താപരമായ സ്വത്വസവിശേഷതകള്‍ പങ്കിടുന്ന ജനങ്ങള്‍ക്ക് മറ്റുള്ളവരോട് ഉയര്‍ന്ന രീതിയിലുള്ള സഹാനുഭൂതിയാണ് അനുഭവപ്പെടുന്നത്. ഇത്തരം ബന്ധങ്ങള്‍ പങ്കിടുന്നവരിലാണ്‌ കൂട്ടായ പ്രയാസത്തിന്‍റെ (shared suffering) അനുരണനങ്ങളുണ്ടാവുന്നത്‌. എന്നാല്‍ മുസ്‌ലിമേതര സമുദായങ്ങളും ഇതിന് അപവാദമല്ല.

2015 ലെ ഒരു ഗവേഷണം തെളിയിക്കുന്നത് ഹോളക്കോസ്റ്റ് അതിജീവിച്ചവരുടെ മക്കള്‍ അവരുടെ രക്ഷിതാക്കള്‍ അനുഭവിച്ചിരുന്ന മാനസിഘാതത്തെ പ്രതിഫലിപ്പിക്കുന്ന ജീനുകള്‍ അനന്തരമെടുത്തിരുന്നു എന്നതാണ്. ന്യൂയോര്‍ക്കിലെ മൗണ്ട് സീനാ ഹോസ്പിറ്റലിലെ ഗവേഷക സംഘം ഹോളക്കോസ്റ്റ് അതിജീവിച്ചവരുടെ മക്കളുടെ ജീനുകള്‍ വിശകലനം ചെയ്യുകയും യൂറോപ്പിന് പുറത്തുള്ള ജൂത കുടുംബങ്ങളുമായി താരതമ്യം ചെയ്യുകയും ചെയ്തു. വര്‍ദ്ധിച്ച സമ്മര്‍ദ്ദ സാധ്യതകളുണ്ടെന്ന് അനുമാനിക്കപ്പെടുകയും ചെയ്തു. മക്കളുടെ ജീനുകളില്‍ തങ്ങളുടെ പുകവലി സമ്മര്‍ദ്ദം, ഭക്ഷണ രീതി പോലുള്ള പ്രകൃതിപരമായ സ്വാധീനങ്ങള്‍ ആഘാതം സൃഷ്ടിക്കുന്നു എന്ന ആശയമായ എപ്പിജനറ്റിക്ക് ഇന്‍ഹരിറ്റന്‍സിന്‍റെ(Epigenetic Inheritence) ഒരു ഉദാഹരണമായിരുന്നു ഇത്.

വാള്‍ട്ടേയ്സ് തുടര്‍ന്ന് വിശദീകരിക്കുന്നു : “വിദ്വേഷ കുറ്റകൃത്യങ്ങള്‍ ഒരു സമുദായത്തിലെ മുഴുവന്‍ ജനങ്ങളെയും അടുത്ത ഇര തങ്ങളാണെന്ന ഭീതിയും ആശങ്കയും ഉള്ളവരാക്കി മാറ്റും. ഇരയാക്കപ്പെടേണ്ടവരാണ് തങ്ങള്‍ എന്ന ബോധം തങ്ങളുടെ പെരുമാറ്റ രീതിയിലും തങ്ങള്‍ സാമൂഹികമായി ഇടപെടുന്ന ആളുകളിലും തങ്ങള്‍ സഞ്ചരിക്കുന്ന അയല്‍ പ്രദേശങ്ങളിലും മാറ്റം വരുത്താന്‍ അവരെ പ്രേരിപ്പിക്കുന്നു”. ‘ഒരു ഉമ്മത്തിനെ പോലെ നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ഭീകരവാദികള്‍ നമ്മെ അക്രമിക്കുമ്പോള്‍ സമുദായം ശിഥിലീകരിക്കപ്പെടുന്നു. ആ സമയത്ത് ശൂന്യമായ കപ്പില്‍ നിന്നാണെങ്കിലും മറ്റുള്ളവരിലേക്ക് നാം ഒഴുകേണ്ടതുണ്ട്. നിങ്ങളുടെ ജീവിതാനുഭവത്തിലുള്ള മുസ്ലിംകള്‍ ഒരുപക്ഷേ വേദനിക്കുന്നവരായിരിക്കാം, ഇതൊരു സൗഹൃദസംഭാഷണം തുടങ്ങാനുള്ള സമയമാണ്.

മൊഴിമാറ്റം: ഫര്‍ഹത്തുള്ള കെ. പുല്ലഞ്ചേരി

Courtesy: Metro.co.uk

[/et_pb_text][/et_pb_column] [/et_pb_row] [/et_pb_section]
By ഫൈമ ബക്കര്‍