മുസ്‌ലിം ലോകത്ത് മുഹമ്മദ് ഇമാറ ഒരു ജീവനുള്ള ചിന്തകനാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എണ്ണമോ അവ കൈകാര്യം ചെയ്ത വിഷയങ്ങളോ മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ചിന്തയുടെ ആഴവും പരപ്പും തന്നെയാണ് അദ്ദേഹതന്റേതായ ഒരു അടയാളം ബാക്കിയാക്കാൻ കഴിഞ്ഞത്.
മുഹമ്മദ് ഇമാറയുടെ ചിന്താ ജീവിതം ആരംഭിക്കുന്നത് ഇടത് നാഷണലിസ്റ് അഭിരുചികളെ വെച്ച് കൊണ്ടാണ്. പക്ഷെ ഇസ്‌ലാമിക പാരമ്പര്യത്തിൽ വേരൂന്നിയ അദ്ദേഹത്തിന് ഇടതിൽ നിൽക്കുന്ന സമയത്ത് പോലും ബാലൻസ് നഷ്ടപെടുകയുണ്ടായില്ല. അദ്ദേഹത്തിന് ഇടതുപക്ഷമെന്നാല്‍ സാമ്രാജ്യത്വത്തെ എതിരിടാനുള്ളതും സമുദായത്തിന്റെ ഞാണിൽ സാമ്രാജ്യത്യം നടത്തുന്ന ആധിപത്യത്തെ നേരിടുന്നതിനും സാമൂഹ്യനീതിക്ക് വേണ്ടിയുള്ളതുമായ ഒരു സംഗതി മാത്രമാണ്. ജമാൽ അബ്ദുൽ നാസറിന്റെ കാലത്ത് ജയിൽ വാസം അനുഭവിക്കേണ്ടി വന്നത് വലിയൊരു ഷോക്ക് ആണ് അദ്ദേഹത്തിന് സമ്മാനിച്ചത്. ഇതാകട്ടെ അവരുടെ മാർഗം പുനരവലോകനം ചെയ്യാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് വേറൊരു പ്രത്യയശാസ്ത്ര ചുറ്റുപാടുമില്ലാതെ ശുദ്ധ ഇസ്‌ലാമിക ആശയത്തിലേക്ക് മാറിയത്.
അദ്ദേഹത്തിന്റെ കണ്ണുകളിൽ ഇസ്‌ലാം ഒരു സാംസ്കാരിക പ്രൊജക്റ്റ് ആയിട്ടായിരുന്നു നിലനിന്നിരുന്നത്. അതിൽ അദ്ദേഹം വിശ്വസിച്ചു. അതിന്റെ ആത്മീയ സദാചാര രാഷ്ട്രീയ മൂല്യങ്ങൾ സ്വാംശീകരിച്ചു. ഒരിക്കലും മുഹമ്മദ് ഇമാറ ഇസ്‌ലാമിക രേഖയിൽ നിന്ന് വിട്ടു പോയില്ല. “ഇടത് ” എന്ന് ബ്രാൻഡ് ചെയ്യപ്പെട്ട കാലത്തു പോലും, ഇസ്‌ലാമിനെ വായിക്കുന്ന രീതിശാസ്ത്രം ആദ്യം ഇടത് സോഷ്യലിസ്ററ് വീക്ഷണ കോണിൽ നിന്നും പൂർണ്ണമായ അസ്ഹരീ കോണിലേക്ക് മാറുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച ഇത് തികച്ചും പെട്ടെന്നുണ്ടായ ഒരു മാറ്റമല്ല.
മുഹമ്മദ് ഇമാറ പല വ്യത്യസ്ത വിഷയങ്ങളെ കുറിച്ചും എഴുതുകയുണ്ടായി. ഒരു അറബ് ലൈബ്രറി 70ൽ പരം വ്യത്യസ്ത വിഷയങ്ങളായി അദ്ദേഹം ധന്യമാക്കി. അശ്അരി- മുഅതസില വിഷയത്തെ കുറിച്ചും, ഇമാം ഗസ്സാലി, ഇബ്ന് റുശ്ദ്, ഇബ്നു തൈമിയ, ഇമാം ശൗക്കാനി, ഖൈറുദ്ദീൻ അത്തൂനിസി, അലി അബ്ദുറാസിഖ് തുടങ്ങിയവരെ കുറിച്ചും, പടിഞ്ഞാറ്- കിഴക്ക് മത നവീകരണത്തെ കുറിച്ചും എഴുതുകയുണ്ടായി. മതേതര ധാരയിലും ഇസ്‌ലാമിക ചിന്താ ധാരയിലുമുള്ള തീവ്രവാദ കാഴ്ച്ചപ്പാടുകളെ അദ്ദേഹം നേരിട്ടിരുന്നു.ജനകീയ വിപ്ലവങ്ങളുടെ കൂടെ നിന്ന്പോന്നു. പട്ടാള അട്ടിമറിയെ ചെറുത്തുനിന്നു. കലാപത്തിെൻറയും ആളുകളെ ജയിലുകളിൽ അടച്ചതിന്റെയും സന്ദർഭങ്ങളിൽ അദ്ദേഹം അദ്ദേഹത്തിെൻറ നിലപാടിൽ ഉറച്ച് നിന്നു.
പ്രതിസന്ധികളില്‍ മുഹമ്മദ് ഇമാറ പതറിയില്ല. അതുപോലെ ഒരിക്കലും അധികാരത്തിന്റെ ഹുങ്കിൽ ഭരിക്കുന്നവരുമായി കൂട്ടുകൂടുകയോ അലങ്കാര വാക്കുകൾ കൊണ്ട് അവരെ സുഖിപ്പിക്കാനോ അദ്ദേഹം തുനിയാറില്ല.
അദ്ദേഹം ഒരു മൂല്യവത്തായ ഇസ്‌ലാമിക് സ്‌കൂള്‍ ഓഫ് തോട്ടിന് രൂപം കൊടുത്തു . ഭാവിയിലേക്കുള്ള ഇസ്‌ലാമിന്റെ കുതിപ്പിലേക്ക് ഒരു ദിശാബോധം നൽകാൻ അത് സഹായകരമായിരുന്നു. ഇസ്‌ലാമിന്റെ നിലവിലെ ചിന്താലോകത്ത് ഉള്ളടങ്ങിയിട്ടുള്ള പ്രതിസന്ധികള്‍ അതിനെ തത്വപരമായും പ്രവര്‍ത്തിമണ്ഡലത്തിലും നേരിടുന്ന കാലത്തിലാണുള്ളതെന്ന് നമ്മൾ ശ്രെദ്ധിക്കേണ്ടതാണ്.

മുഹമ്മദ് ഇമാറയെ അസാധാരണമാക്കിയത് അദ്ദേഹം സഞ്ചരിച്ച രണ്ട് പാതകളിലൂടെയാണ്. ഒന്നാമത്തേത് ഇസ്‌ലാമിക പ്രവര്‍ത്തനത്തെ നവോത്ഥാനശ്രമങ്ങളുമായി ബന്ധപ്പെടുത്തി എന്നുള്ളതാണ്. അദ്ദേഹം അപൂര്‍ണമായിരുന്ന പല മഹാന്മാരുടെയും, മുഹമ്മദ് അബ്ദു റഷീദുള്ള, അബ്ദുൽ റഹ്മാൻ കവക്കിബി, ശകീബ് അബ്ദുൽ അസീസ് സഹ്‌ലുബൈ തുടങ്ങിയവരുടെ പല രചനകളും വളരെ കഷ്ടപ്പെട്ട് ക്രോഡീകരിക്കുകയും റിവ്യൂ ചെയ്യുകയും ചെയ്തു. ചിന്തയിലൂടയും, തൊഴിലിലൂടെയും, രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ഒക്കെ മുഹമ്മദ് ഇമാറ ‘ ഇസ്‌ലാമിക റീഫോമ’ എന്ന സ്കൂൾ ഓഫ് തോട്ട് ന്റെ ഒരു കൂറുള്ള പോരാളിയായിരുന്നു.
അറബ്ദേശീയതയെ എതിര്‍ത്ത ജമാല്‍ അബ്ദുല്‍ നാസറിന്റെ കാലത്ത് നിന്ന് ദേശീയതയെ ഇസ്‌ലാമുമായി ബന്ധപ്പെട്ട ഒന്നായും ഇസ്‌ലാമിന് ആവശ്യമായ ഒന്നായും അദ്ദേഹം സ്ഥാപിച്ചെടുത്തു. ഭിന്നിപ്പുകളാല്‍ ഐക്യമില്ലാതെ കിടക്കുന്ന അറബ് നാടുകളില്‍ ഐക്യം സ്ഥാപിക്കാനും അതുവഴി ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ഉണര്‍ച്ച നല്‍കാനും അദ്ദേഹം പരിശ്രമിച്ചു. സങ്കുചിത ദേശീയതയുടെ പ്രശ്‌നങ്ങളില്‍ നിന്ന് വിമോചിപ്പിച്ചു കൊണ്ടു അറബ്- തുര്‍ക്ക് സംഘട്ടനങ്ങള്‍ക്കറുതി വരുത്തി ദേശീയതയെ അവതരിപ്പിക്കാനാണദ്ദേഹം ശ്രമിച്ചത്.
അദ്ദേഹം തക്ഫീറിന്റെ (പരസ്പരം സത്യ നിഷേധികളാക്കൽ) മേഖലകളെ വളരെ ന്യായവാദങ്ങളോട് കൂടി നേരിട്ടു. ഇസ്‌ലാമിലെ വത്യസ്ത മദ്ഹബീ ആശയങ്ങൾ, ഇസ്‌ലാമിക സഹിഷ്ണുത, ഇസ്‌ലാമിക കലാ സൗന്ദര്യം, ഇസ്‌ലാമിലെ സ്വതന്ത്ര്യം, ഏകാധിപത്യത്തിനു എതിരെ നിന്ന് കൊണ്ടും ആണ് അതിനെ സമീപിച്ചത്. അദ്ദേഹത്തിന്റെ അസ്ഹരീ വൈജ്ഞാനിക ഭേദങ്ങളോടുകൂടി തന്നെയാണ് ആധുനികതയുടെ എല്ലാ മേഖലകളെയും അദ്ദേഹം നേരിട്ടത്. ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളെ ശക്തമായി സ്ഥാപിച്ചെടുക്കാനും യാതൊരു ദൗർബല്യം കൂടാതെ അവരോട് സംവദിച്ചു. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് അവരിൽ കൂടുതൽ ആളുകളെ ശത്രുക്കൾ ആക്കാനും സാധിച്ചു. നവോഥാനത്തിന്റെ പല ഐക്കണുകളും പദാവലികളും ആശയങ്ങളും ലളിതമായി നിർവചിക്കുവാൻ സാധിച്ചു . ഒരു തരം രോഗവസ്ഥയും, അന്ധമായ പിന്തുടരലും ആയ ശീലങ്ങളെ വെടിയാനും നവോത്ഥാനം പ്രോത്സാഹിപ്പിക്കാനും ജനങ്ങൾക്ക് ഉപകാരപെടുന്ന ഏത് സംഗതികളിൽ നിന്നും അത് ഏത് ഭാഗത്ത് നിന്ന് വന്നതാണെങ്കിലും ഉപയോഗപ്പെടുത്താനും വാദിച്ചു. അദ്ദേഹം വളരെയധികം യാഥാര്‍ഥ്യബോധവും ഉള്‍ക്കാഴ്ച്ചയും ഒപ്പം ആധുനിക കാഴ്ച്ചപ്പാടുമുള്ള ചിന്തകൻ ആയിരുന്നു .
നീതിന്യായ വിഷയങ്ങളുള്‍പ്പെടെ വിവേകപൂര്‍വം കൈകാര്യം ചെയ്യാനും മുഹമ്മദ് ഇമാറക്ക് സാധിച്ചിട്ടുണ്ട്. പുതിയ ഭരണഘടന നിർമ്മിക്കുന്നതിൽ പങ്കാളിത്തം വഹിച്ചു. തോക്കിൻ മുനയാൽ രക്തം ചിന്തിയ സന്ദർഭത്തിൽ തൻ്റെ തൂലിക ആയുധമാക്കി പട്ടാള അട്ടിമറിക്കും സൈനിക ഭരണത്തിനുമെതിരെ ശബ്ദിച്ചു. നീതിക്കു വേണ്ടി നിലകൊണ്ടു. ഇത്രയും നല്ല പദവിയിലായിരുന്ന അദ്ദേഹത്തിന് പക്ഷെ, അർഹിക്കുന്ന പരിഗണനയോ അംഗീകാരമോ സമൂഹം നൽകിയില്ല. തത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ, സാമൂഹികശാസ്ത്രം, ഇല്‍മുല്‍ കലാം തുടങ്ങിയവ ഉൾകൊള്ളുന്ന അദ്ദേഹത്തിൻ്റെ മേഖല ഈ കാരണത്താൽ അറിയപ്പെടാതെ പോയി. രാഷ്ട്രീയ ചിന്തകനും പണ്ഡിതനും ജ്ഞാനിയുമായ മുഹമ്മദ് ഇമാറ ഇസ്‌ലാമിക സമൂഹത്തിന് എന്നും ഒരു നവോത്ഥാന കാര്യദര്‍ശിയാണ്.
വിവര്‍ത്തനം: മുനവ്വർ കാവുങ്ങല്‍
Courtesy: Al Araby.co.uk