ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിനെതിരായ ഒന്നാം സ്വാതന്ത്ര്യസമരം: വി പ്രഭാകരന്‍

ആക്ടിവിസ്റ്റ് പ്രഭാകരന്‍ വരപ്രത്ത് മലപ്പുറം ആസാദി സ്‌ക്വയറില്‍ നടത്തിയ പ്രഭാഷണം

“ഇന്ത്യ രാജ്യം ഇപ്പോൾ സ്വാതന്ത്ര്യ പോരാട്ടത്തിലാണ്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് പലരും പറയാറുണ്ട്. ഞാൻ അങ്ങനെ കരുതുന്നില്ല. എന്നെ സംബന്ധിച്ചടത്തോളം ഇത് ഒന്നാം സ്വാതന്ത്ര്യ സമരമാണ്. ആദ്യത്തേത് ബ്രിട്ടീഷുകാരിൽ നിന്നുള്ള സ്വാതന്ത്ര്യ സമര പോരാട്ടമായിരുന്നെങ്കില്‍, ഇത് ബ്രാഹ്മണ സാമ്രാജ്യത്വത്തിൽ നിന്നുള്ള സമര പോരാട്ടമാണ്. ബ്രാഹ്മണ സാമ്രാജ്യത്വം ബ്രിട്ടീഷ് സാമ്രാജ്വത്വത്തിനേക്കാൾ ആയിരം മടങ്ങ് മാരകവും, ആഴമേറിയതും, ഗുരുതരവുമാണെന്ന കാര്യത്തിൽ നമ്മൾ അനുഭവസ്ഥരാണ്. ബ്രിട്ടീഷുകാർ പുലർത്തിയ ചില മാന്യതകളുടെ നാലയലത്ത് പോലും നിൽക്കാത്ത കിരാതമായ, പ്രാകൃതമായ രീതികളാണ് ബ്രാഹ്മണ സാമ്രജ്യത്തം അതിൻ്റെ ഇരകളാക്കാൻ ഉദ്ദേശിക്കുന്നവരോട് പുലർത്തികൊണ്ടിരിക്കുന്നത്. ബ്രാഹ്മണ സാമ്രാജ്യത്വം എന്ന് ഞാൻ പറയുന്നത് ബോധപൂർവമാണ്. ഹിന്ദുത്വം ഹിന്ദു രാഷ്ട്രം എന്നൊക്കെ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഹിന്ദു രാഷ്ട്രമല്ല ബ്രാഹ്മണ രാഷ്ട്രമാണ് അവരുടെ അജണ്ട. ആർ.എസ്. എസ്. എന്നുള്ളത് വളരെ ദേശിയ വിരുദ്ധമായ കൊടും ഭീകരമായ ഒരു ബ്രാഹ്മണ പ്രസ്ഥാനമാണ്.

ആർ.എസ്.എസ് ഒരു സംഘടന മാത്രമല്ല. അത് നൂറ് വർഷം മുമ്പേ രൂപപെടുമ്പോൾ അത് സംഘടനയായിരുന്നെങ്കിൽ ഇന്ന് സംഘടനയിൽ അപ്പുറമായിട്ട് അത് ഒരു മനസികാവസ്ഥയായി ഇന്ത്യയിലെ വിവിധ സമൂഹങ്ങളിൽ വ്യാപിപ്പിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്. അത് കൊണ്ടാണ് ഈ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസ്സായി പോന്നത്. അത് ലോക സഭയിൽ പാസ്സായി. രാജ്യ സഭയിലും പാസ്സായി. രാജ്യ സഭയിൽ ഭൂരിപക്ഷം പ്രതിപക്ഷത്തിനാണെന്നിരിക്കെ അത് എങ്ങനെ പാസ്സായി? പ്രതിപക്ഷ പാർട്ടി നേതൃത്വം എങ്ങനെയാണ് അതിനെ പാസ്സാക്കാനനുവദിച്ചത്? ആർ.എസ്.എസ്. എന്നുള്ളത് ഒരു മനസികാവസ്ഥയായി മാറിയപ്പോൾ എല്ലാ രാഷ്ട്രീയ പ്രസ്ഥാനത്തിൽ പെട്ട ആളുകളും, പ്രത്യേകിച്ച് നേതൃത്വത്തിലുള്ള ആളുകൾ വ്യാപകമായി ആ മാനസികാവസ്ഥ കൈവരിച്ചവരായിരുന്നു.

ബ്രാഹ്മണ സാമ്രാജ്യത്വത്തിന് അടിത്തറയായിട്ടുള്ള പ്രത്യയശാസ്ത്രമാണ് ബ്രാഹ്മണിസം. ബ്രാഹ്മണിസത്തെ തീവ്രമായി മുന്നോട്ട് കൊണ്ടുപോവാൻ സ്ഥാപിക്കപ്പെട്ട സംഘടനയാണ് ആർ.എസ്.എസ്. അത് മാനസികാവസ്ഥയായി പരിണമിച്ചതിന്റെ തിക്ത ഫലമാണ് ഇപ്പോൾ രാജ്യം അനുഭവിച്ച് കൊണ്ടിരിക്കുന്നത്.

എല്ലാ രാഷ്ട്രീയ പാർട്ടികളിലും, സമുദായങ്ങളിലും പെട്ട ആളുകൾ ഈ ആർ.എസ്.എസ് എന്നുള്ള മാനസികാവസ്ഥയിലേക്ക് മാറ്റപ്പെട്ടിട്ടുണ്ട്. അത് കൊണ്ടാണ് നേരത്തെ സൂചിപ്പിച്ച പോലെ രാജ്യസഭയിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിട്ട് പോലും ഈ നിയമം പാസ്സായത്. പ്രതിപക്ഷ പാർട്ടി നേതൃത്വത്തിന് കാര്യങ്ങളെ കുറിച്ച് കൃത്യമായി ധാരണയുണ്ടായിട്ട് പോലും നിയമം പാസ്സാക്കാൻ അവർ കൂട്ട് നിന്നത്. പ്രതിപക്ഷം ഇപ്പോൾ പൗരത്വ ഭേദഗതി ബില്ലിനെതിരെ പിന്തുണക്കുന്നത് കാണാം. നല്ലത് തന്നെ. പക്ഷെ അത്  പൊതു വികാരത്തിനിനനുസരിച്ചുള്ള ഒരു നയം മാത്രമാണ് .

ആർ.എസ്.എസ് ന്റെ ഈ ബ്രാഹ്മണ ഭീകരതയെ തുറന്ന് കാട്ടുന്ന എത്രയോ സംഭവങ്ങൾ ഈ രാജ്യത്ത് നിരന്തരമായി നടന്ന് കൊണ്ടിരിക്കുന്നു. അതിനോടൊക്കെ ദേശിയ പാർട്ടി നേതൃത്വം കുറ്റകരമായ മൗനമാണ് പാലിച്ച് പോരുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീൻ. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വെച്ച് അധികാരം പിടിച്ചെടുത്ത് കൊണ്ടാണ് എല്ലാ ഭീകര പ്രവർത്തനങ്ങളിലും പങ്കാളികളാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷിനെതിരിൽ ബി.ജെ.പി ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റകെട്ടായി നിന്നിരുന്നെങ്കിൽ തീർച്ചയായും ഇലക്ഷൻ കമ്മീഷന് മറ്റു മാർഗമില്ലാതെ ബാലറ്റ് പേപ്പറിലേക്ക് മടങ്ങാൻ നിർബന്ധിക്കപ്പെടുമായിരുന്നു. എന്നാൽ എല്ലാ രാഷ്ട്രീയപാർട്ടികളും യോജിച്ചില്ല.കാരണം രാഷ്ടിയ നേതൃത്വത്തിലുള്ളവർ പ്രത്യേകിച്ച് അവരിലെ  സവർണർ ആർ.എസ്.എസ് ന്റെ മാനസികാവസ്ഥ വെച്ച് പുലർത്തുന്നവരാണ്. അവർ ബ്രാഹ്മണ രാഷ്‌ട്രം വന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ്.

കേരളത്തിലെ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ട്. ഒരു പ്രസ്ഥാനമുണ്ട്. ഫലത്തിൽ എന്താണവർ ചെയ്ത് കൂട്ടുന്നത്? ആർ.എസ്. എസ് ന്റെ കാവിപ്പടയെക്കാളും മാരകമായ ഒരു ചുവന്ന ആർ.എസ്.എസ് പതിപ്പാണ് സി.പി.ഐ.(എം). അതിന്റെ പാത സേവകനാണ് ഇവിടുത്തെ മുഖ്യമന്ത്രി. അത് കൊണ്ടാണ് മുഖ്യമന്ത്രി സെൻസസ് നടപ്പാക്കാൻ ധൃതി കൂട്ടുന്നത്. സെൻസസിനും എൻ.പി.ആറിന്നും കേന്ദ്ര ഗവൺമെന്റ് ഒരൊറ്റ നോട്ടിഫിക്കേഷനിലൂടെയാണ് പ്രഖ്യാപിച്ചത്. പിന്നെങ്ങനെയാണ് സെൻസസ് നടത്തി കഴിഞ്ഞാൽ എൻ.പി.ആർ വരില്ലന്ന് സി.പി.ഐ.(എം) അവകാശപ്പെടുന്നത്. സെൻസസിനുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്ത് നൽകികഴിഞ്ഞാൽ ഈ ഉദ്യോഗസ്ഥർ പിന്നീടങ്ങോട്ട് കേന്ദ്ര ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ്. ഇത് തീർച്ചയായും വളരെ കൃത്യമായി അളന്ന് തൂക്കി കണക്ക് കൂട്ടിയിട്ടുള്ള ഒരു ചതിയാണെന്നതിൽ യാതൊരു സംശയവുമില്ല. അല്ലെങ്കിൽ സെൻസസ് ഇത്രയും അടിയന്തരമായി നടത്തേണ്ട ആവശ്യം എന്താണ്? ഈ ബില്ലിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയുന്നത് വരെ സെൻസസ് നിർത്തിവെക്കാനുള്ള ആവശ്യം എന്ത് കൊണ്ട് കേരള സർക്കാർ അംഗീകരിക്കുന്നില്ല.

അമിത്ഷായുടെ അതെ പോലീസ് ശൈലിയാണ് കേരള പോലീസ് അനുവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഇടത്പക്ഷ ശൈലിയും അതിൽ കാണാൻ സാധിക്കുകയില്ല. ആർ.എസ്. എസ് പോലീസിന്റെ അതെ ശൈലിയാണ് കേരളത്തിൽ നടപ്പാക്കികൊണ്ടിരിക്കുന്നത്.

ഇത് ഇടത്പക്ഷത്തിന്റെ ജീർണതയായി കണക്കാക്കാൻ നിർവാഹമില്ല. സി.പി.ഐ(എം) എന്നുള്ളത് ഹിന്ദുത്വ തീവ്ര പ്രസ്ഥാനമായത് കൊണ്ട് തന്നെയാണ് ഇതെല്ലാം സംഭവിക്കുന്നത്.

കേരളത്തിൽ ബി.ജെ.പി വളരാത്തത് അവരുടെ അജണ്ട വളരെ ഭംഗിയായി അവരെക്കാളും വൃത്തിയായി സി.പി.ഐ(എം) നടപ്പാക്കുന്നു എന്നത് കൊണ്ടാണ്. ബി.ജെ.പി യെക്കാളും തീവ്രമായ ഹിന്ദുത്വ പ്രസ്ഥാനമാണ് സി.പി.ഐ(എം). ആർ.എസ്.എസ് നെ വെല്ലുന്ന ഹിന്ദുത്വമാണ് സി.പി.ഐ.(എം) കാഴ്ച്ചവെക്കുന്നത്. അത് ഉള്ളപ്പോൾ പിന്നെ ബി.ജെ.പി ക്കെന്ത് പ്രസക്തി. സി.പി.ഐ.(എം) ന്ന് ഒരു ബ്രാൻഡ് നേം ഉള്ളത് കൊണ്ട് തന്നെ ബി.ജെ.പി യുടെ ലേബൽ അവർക്കാവിശ്യമില്ലാതെ വരുന്നു. മുസ്ലിങ്ങൾക്കും ദളിതർക്കും ഈ മാർക്സിയൻ ലേബൽ ഉള്ളത് കൊണ്ട് തന്നെ പ്രത്യക്ഷമായി അവരെ എതിർക്കാൻ സാധിക്കാതെ വരുന്നു.

ഇ.എം.എസ്

എല്ലാവരും മനസ്സിലാകുന്നത് സി.പി.ഐ(എം) ലുള്ള (എം) “മാർക്സ്” എന്നാണ്. അവരുടെ കഴിഞ്ഞ കാല പ്രവർത്തനങ്ങളും നിലാപാടുകളും നോക്കിയാൽ (എം) എന്നുള്ളത് “മനു” ആണെന്ന് തോനുന്നെകിൽ ഒരു ആശ്ച്ചര്യവുമില്ല. ആർ.എസ്.എസ് നേക്കാളും വളരെ മുന്നിൽ നടക്കുന്നവരാണവർ. സംവരണ വിഷയത്തിൽ അത് കൃത്യമായി കണ്ടതാണ്. ആർ.എസ്.എസ് നെക്കാളും വളരെ മുമ്പേ സംവരണത്തിനെതിരെ നിലകൊണ്ടത് ഇ.എം.എസ് ആയിരുന്നു. ഈയടുത്ത്‌ മരണപ്പെട്ട പി. പരമേശ്വരൻ ആർ.എസ്.എസ് ന്റെ ത്വാതിക പ്രവർത്തനം പരസ്യമായി നടത്തിയിരുന്നെങ്കിൽ,  ഇ.എം.എസ് വേറെ പേരിൽ ആർ.എസ്.എസ് ന്റെ ത്വാതിക പ്രവർത്തനം നടത്തുകയായിരുന്നു. ഇരുവരുടെയും ടെർമിനോളജി വ്യത്യസ്‌തമെന്നെയുള്ളു. ചരിത്ര ബോധമുള്ളയാർക്കും അത് മനസ്സിലാക്കാൻ സാധിക്കും.ആരെയാണോ ഹിന്ദുത്വ മാനസികാവസ്ഥ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അവരുടെ മനസ്സുകളിൽ സി.പി.ഐ(എം) മർദ്ദിതന്റെ വിമോചന പ്രസ്ഥാനമെന്നുള്ള സ്വീകാര്യത അപകടകരമായ യാഥാർഥ്യമാണ്. അത് കൊണ്ടാണ് വലിയ ഒരു മുസ്ലിം സമൂഹത്തിന്റെ വോട്ട് അവർക്ക് ശേഖരിക്കാൻ സാധിക്കുന്നത്. നേതൃത്വത്തിലുള്ള ഭൂരിപക്ഷ സവർണരും ആർ.എസ്.എസ് എന്നുള്ള മാനസികാവസ്ഥ വെച്ച് പുലർത്തുന്നവരാണ്. ഈ നിലപാടുകളും മൗനവും വ്യക്തമാകുന്നത് അതാണ്.

ഈ പോരാട്ട മുഖത്ത് കൂടുതലായും മുസ്ലിംകളാണ് അണിനിരന്നിട്ടുള്ളത്. അത് നേരിട്ട് ബാധിക്കുന്നത് അവരെയായത് കൊണ്ടാണ്. എന്നിട്ടും സിപിഎം(എം) നടത്തിയ സമരത്തിൽ ഇസ്‌ലാമുമായി ബന്ധപ്പെട്ട മുദ്രവാക്യമോ ഐഡന്റിറ്റിയോ പാടില്ല എന്ന് കാർക്കശ്യം പിടിക്കുന്നത് അവരുടെ ഹിന്ദുത്വ മനസ്സിനെ അസ്വസ്ഥപെടുത്തുന്നത് കൊണ്ട് മാത്രമാണ്.

ഈ മാനസികാവസ്ഥയുടെ അടിസ്ഥാനം മൂന്ന് സ്വഭാവങ്ങളാണ്. ഒന്ന് അത് സവർണ്ണരോടുള്ള വിധേയത്വമാണ്. ബ്രാഹ്മണനാണ് ഏറ്റവും യോഗ്യൻ എന്നുള്ള ധാരണയിൽ നിന്നാണത് ഉൽഭവിക്കുന്നത്. അവരെത്ര സാമൂഹിക വിരുദ്ധരാണെങ്കിലും ബ്രാഹ്മണനായത് കൊണ്ട് യോഗ്യനാണ്. അവരുടെ മഹത്വം അവിടെ നഷ്ടപ്പെടുന്നില്ല. രണ്ടാമത്തെ അടിസ്ഥാന സ്വഭാവം ദളിതരോടുള്ള അവജ്ഞയാണ്. മൂന്നാമത്തെ മാനസികാവസ്ഥയുടെ അടിസ്ഥാന സ്വഭാവം മുസ്‌ലിം സമൂഹത്തോടുള്ള ശത്രുതയാണ്.

ആർ.എസ്.എസ് മുസ്‌ലിംകളിലെ ഒരു വിഭാഗത്തെയും അവരുടെ വിധേയത്വത്തിന്ന് പാത്രമാക്കാറുണ്ട്. അവർക്ക് വിധേയപ്പെടാത്ത മുസ്‌ലിം ഗ്രൂപ്പുകളെയും, പ്രസ്ഥാനങ്ങളെയും, സംഘടനകളെയും, വ്യക്തികളെയും, നേതാക്കളെയും തീവ്രവാദി എന്ന് സ്റ്റിക്കർ പതിപ്പിക്കും. ആ സ്റ്റിക്കർ പതിച്ച് കഴിഞ്ഞാൽ എല്ലാ ഇടത് പക്ഷക്കാരും വലത് പക്ഷക്കാരും ഒരു പോലെ സംഘഗാനം ആലപിക്കുന്നത് കാണാൻ സാധിക്കും. അത് കേൾക്കുന്ന നല്ലൊരു ശതമാനം മുസ്‌ലിംകളും ഈ കൂട്ടരെ തീവ്രവാദിയായി മുദ്ര കുത്തും.

നേരത്തെ സൂചിപ്പിച്ചപോലെ ആർ.എസ്.എസ് മാനസികാവസ്ഥ വളരെ സാമൂഹിക വിരുദ്ധമായ, ദേശിയ വിരുദ്ധമായ മാനസികാവസ്ഥയാണ്. അത് ആന്റി സോഷ്യലും ആന്റി നാഷണലുമാണ്. അവർ ലക്‌ഷ്യം വെക്കുന്നത് ഒരിക്കലും ഹിന്ദു രാഷ്ട്രമല്ല മറിച്ച് ബ്രാഹ്മണ രാഷ്ട്രമാണ്. ഹിന്ദു എന്ന മതം ഒരു മിത്താണ്. ബി.ആർ അംബേദ്ക്കർ അത് കൃത്യമായി സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ജാതിയുടെ ഒരു കൂട്ടമാണ്. ഒരർത്ഥത്തിൽ ഇവിടെ നടക്കേണ്ടത് മതേതരത്വമല്ല മറിച്ച് ജാതീയത്വമാണ്. അത് മറച്ച് വെക്കാൻ വേണ്ടി മാത്രമാണ് മതേരത്വത്തെ അവർ ഉപയോഗിക്കുന്നത്. ജാതി താല്പര്യങ്ങളെ സംരക്ഷിക്കാൻ മതത്തെ അവർ ഉയർത്തി പിടിക്കുന്നു. ബ്രാഹ്മണന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, ലൈംഗീക ആധിപത്യത്തിന് വേണ്ടി രൂപപെടുത്തിയിട്ടുള്ള ക്രിമിനൽ ടെക്സ്റ്റുകളാണ് അതിന്റെ അടിസ്ഥാനം. ബ്രാഹ്മണിസത്തെ വളരെ ആഴത്തിൽ പഠിച്ചിട്ടുള്ള ഒരു വ്യക്തിയാണ് ബി.ആർ അംബേദ്‌ക്കർ. ഒരു പ്രമുഖ നേതാവ് അദ്ദേഹത്തെ കുറിച്ച് പറഞ്ഞത് ഹിന്ദു മതം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് അദ്ദേഹമെന്ന്. അത് പറഞ്ഞത് ഒരു ഹിന്ദു നേതാവായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ സമരം എന്ന ടെർമിനോളജി സംഭാവന ചെയ്ത വ്യക്തിയാണ്. പറഞ്ഞ് വന്നത് ഗാന്ധിയെ കുറിച്ചാണ്.

നമ്മൾ എടുത്ത് പരിശോധിച്ചാൽ എല്ലാ “ഇസങ്ങളും” ഇന്ത്യയിൽ ബ്രാഹ്മണിസത്തിന്റെ വ്യത്യസ്ത സ്വരൂപങ്ങളാണെന്ന് മനസ്സിലാക്കാൻ സാധിക്കും. അംബേദ്ക്കർ ഗാന്ധിസത്തെ കുറച്ച് പറഞ്ഞത് “മധുരം പുരട്ടിയ ബ്രാഹ്മണിസം” എന്നാണ്. മാർക്സിസവും, നെഹ്‌റുവിന്റെ സോഷ്യലിസവുമെല്ലാം ഈ ഗണത്തിൽ പെടും. നെഹ്‌റു അധികാരത്തിൽ വരുന്ന സമയത്ത് ഗവൺമെന്റ് കുഞ്ചിക സ്ഥാനങ്ങളിൽ ബ്രാഹ്മണർ 3 ശതമാനം മാത്രമായിരുന്നെങ്കിൽ പത്ത് വർഷത്തിന് ശേഷം ഭരണമവസാനിച്ചപ്പോൾ 70-75 ശതമാനമായി മാറിയിരുന്നു.

അത് കൊണ്ട് സോഷ്യലിസമായാലും, കമ്മ്യൂണിസമായാലും, മാവോയിസമായാലും, റാഷണലിസമായാലും ഇന്ത്യയിൽ ബ്രാഹ്മണിസത്തിന്റെ വ്യത്യസ്ത രൂപങ്ങളാണ്.

ഈ തിരിച്ചറിവാണ് നമുക്കുണ്ടാവേണ്ടത്. ഈ തിരിച്ചറിവില്ലാത്തിടത്തോളം കാലം പല രീതിയിലുള്ള ആശയകുഴപ്പത്തിൽ വീഴുകയും ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാൻ പറ്റാതെ വരുകയും ചെയ്യും.

ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന പോരാട്ടങ്ങളെ അടിച്ചൊതുക്കാമെന്നാണ്  ആർ. എസ്.എസ് മാനസികാവസ്ഥ വെച്ച് പുലർത്തുന്നവർ വ്യാമോഹിക്കുന്നത്. അത് ഒരിക്കലും സാധിക്കുകയില്ല. കാരണം അതിന്റെ മുൻപന്തിയിൽ നിൽക്കുന്നത് മുസ്‌ലിം സമുദായമാണ്.ഇസ്‌ലാമിന്റെ ചരിത്രം പഠിച്ചവർക്കറിയാം അതൊരു വിപ്ലവ പ്രസ്ഥാനമാണെന്ന്. അനീതിക്കെതിരെ നിലക്കൊളുന്ന നീതിക്ക് വേണ്ടി പോരാടുന്ന ദർശനമാണത്. സ്വാഭാവികമായും നീതിയുടെ ഈ ദർശനത്തെ അനീതിയിൽ അധിഷ്ഠിതമായ ബ്രാഹ്മണിസത്തിന്സ ഹിക്കാവുന്നതിലുമപ്പുറമാണ്. ബ്രാഹ്മണിസം എന്ന ദർശനം അനീതിയിലും അക്രമത്തിലും വിവേചനത്തിലും വിധ്വേഷത്തിലും വ്യഭിചാരത്തിലുമധിഷ്ഠിതമാണ്. അത് കൊണ്ട് തന്നെഇസ്‌ലാമിനെ ഒരു അണു പോലും അംഗീരിക്കാൻ അവർക്ക് കഴിയില്ല. അത് കൊണ്ടവർ  ഇസ്‌ലാമിനെ ഭയക്കുന്നു.

മുൻപ് ബ്രാഹ്മണിസത്തിന് വെല്ലുവിളിയായി നിന്ന ഒരു പ്രസ്ഥാനമാണ് ബുദ്ധിസം. ആ ബുദ്ധിസത്തെ ഒതുക്കാൻ ഒരു കൂട്ടം ബ്രാഹ്മണർ ബുദ്ധമതത്തിലേക്ക് ചേക്കേറുകയും അതിന്റെ ഉള്ളടക്കത്തെ മാറ്റി മറിക്കുകയുമാണ് ചെയ്തത്. അതിന്റെ ടെക്സ്റ്റുകൾ സംസ്കൃതത്തിലാക്കി ഹിന്ദു മതത്തിന്റെ ഒരു പതിപ്പാക്കി മാറ്റി. അങ്ങനെ ബ്രാഹ്മണിസത്തിന് വെല്ലുവിളിയായ ബുദ്ധിസത്തെ അവർ തുടച്ച് മാറ്റി.

ശേഷം ബ്രാഹ്മണിസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്‌ലാമിൽ നിന്നാണ്. അത് പെട്ടന്ന് ഒതുക്കാൻ കഴിയുന്ന ഒരു പ്രത്യശാസ്ത്രമല്ല. കാരണം അതിന്റെ പ്രത്യയശാസ്ത്രത്തിലും, ടെക്സ്റ്റുകളിലും കയ്യ് കടത്താൻ സാധിക്കില്ല. അത് കൊണ്ട് തന്നെ അനീതിയിൽ അധിസ്ഥിതമായ ബ്രാഹ്മണ വ്യവസ്ഥിതി തുടർന്ന് പോവ്വാൻ മുസ്‌ലിംകളെ തുടച്ച് മാറ്റുക എന്ന ക്രൂരമായ പ്രവർത്തനത്തിൽ ആനന്ദം കൊള്ളാൻ അവർക്ക് സാധിക്കുന്നു.

കോടി കണക്കിന് ദളിതരെയും പിന്നോക്കകാരെയും സൗകര്യപ്രദമായി കയ്യടക്കി കീഴ്‌പ്പെടുത്തി കൊണ്ട് അടിമകളാക്കി വെക്കാനുള്ള സൗകര്യം മുസ്‌ലിംകളെ ഇല്ലാതാകുന്നതിലൂടെ അവർക്ക് സാധിക്കും. മുസ്‌ലിം സമൂഹത്തിന്റെ സാന്നിദ്ധ്യം ഇതിന് ഒരു വിലങ്ങ് തടിയായി അവർ കാണുന്നു. അതിന്റെ ഒരു പ്രധാന കാരണം നീതിയുടെ സങ്കൽപ്പം ദളിതരുടെയും പിന്നോക്കക്കാരുടേയും മനസ്സിൽ ഉണ്ടായത് ഇസ്ലാമിന്റെ വരവോട് കൂടിയാണ് എന്നുള്ളത് കൊണ്ടാണ്. സാമൂഹിക നീതി എന്ന ആശയം ഇന്ത്യയിൽ ഇസ്ലാമിന്ന് മുൻപേ അന്യമായിരുന്നു. അത് ഇസ്ലാമിന്റെ സംഭാവനയാണ്. നീതിയോടുള്ള വിട്ടു വീഴചയില്ലാത്ത അടുപ്പം, അതാണ് ഇസ്ലാമിനെ അവർ കൂടുതലായി ഭയപ്പെടുന്നത്. അത് തടയിടാൻ വേണ്ടി തീവ്രവാദം ഭീകരവാദം എന്നുള്ള ലേബലുകൾ മുദ്രകുത്തുന്നു. യഥാര്‍ഥ ഭീകരത ബന്ധപ്പെട്ടുകിടക്കുന്നത് ബ്രാഹ്മണിസത്തിലാണ്. ബ്രാഹ്മണ ഭീകരതക്ക് സമാനമായ ഭീകരത ലോക ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല. അവർ നടത്തിയ ഏറ്റവും വലിയ ഭീകരപ്രവർത്തനമാണ് അറിവ് നേടാനുള്ള അവസരം നിഷേധിച്ചു എന്നുള്ളത്. അതിലും വലിയ ഭീകരപ്രവർത്തനം മറ്റെന്താണുള്ളത്? നൂറ്റാണ്ടുകളോളം ഇവിടുത്തെ ദളിത് പിന്നോക്ക വർഗ്ഗക്കാർക്ക് അറിവ് നേടാനുള്ള അവസരം നിഷേധിച്ചു. കേരളത്തിൽ പോലും നൂറ് വര്‍ഷമായിട്ടുള്ളൂ ദളിതർക്കും പിന്നോക്കകാർക്കും അറിവ് നേടാനുള്ള അവകാശം കിട്ടിത്തുടങ്ങിയിട്ട്. യഥാർത്ഥത്തിൽ അവർ സംഘ്പരിവാറല്ല. അവർ ബ്രാഹമണപരിവാറാണ്. അവരെ അംഗീകരിക്കുന്ന ഒരു മ്ലേച്ഛമായ അടിമ മനസ്സുള്ള ബഹുഭൂരിപക്ഷത്തെയാണ് അവർ സൃഷ്ടിച്ചെടുത്തിട്ടുള്ളത്. അത് കൊണ്ടാണ് വിദ്യാഭാസം നേടിയവർ പോലും ബ്രാഹ്മണ ശാപം അപകടം പിടിച്ചതും,  ബ്രാഹ്മണ പ്രീതി രക്ഷനൽകുമെന്നും വിശ്വസിക്കുന്നത്. അത് ദൈവ വിശ്വാസത്തിന്റെ പേരിലാണ് അവർ നിർമിച്ചിട്ടുള്ളത്. ആഴത്തിലുള്ള വിശുദ്ധ വംശീയത (SACRED RASICM). യൂറോപ്പ് എടുത്ത് നോക്കിയാൽ  വെള്ളക്കാരും കറുത്തവരും തമ്മിലുള്ള പോരാട്ടമാണ് കാണാൻ കഴിയുക. അത് ഭൗതിക തലത്തിലാണ് കെട്ടിപ്പടുത്തതെങ്കിൽ ഇത് ദൈവികമായാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഭൗതിക തലത്തെക്കാളും വളരെ ഗൗരവമുള്ളതാണത്. ഈ അടിമത്തവും വിവേചനവും ദൈവികമായി നല്കപ്പെട്ടതാണെന്നും ദൈവം ഈ അവസ്ഥയിലാണ് സൃഷ്ടിച്ചത്  എന്നുമാണ് ബ്രാഹ്മണിസം പഠിപ്പിക്കുന്നത്.

ഈ ബ്രാഹ്മണിസത്തിനെതിരെ ഒരു സംഘടിതമായിട്ടുള്ള മുന്നേറ്റം ഇതുവരെ രാജ്യത്ത് ഉണ്ടായിട്ടില്ല. ഒരു പക്ഷെ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടാവും. മുസ്‌ലിംകള്‍ മുന്നിൽ നിന്നത് കൊണ്ടാണത്. അവരുടെ ഉള്ളിൽ സ്പർദ്ധ വളർത്തി അതിനെ അടിച്ചമർത്താനാണ് ഹിന്ദുത്വ പ്രസ്ഥാനമായ സി.പി.ഐ(എം) കേരളത്തിൽ അനുവർത്തിച്ച് കൊണ്ടിരിക്കുന്നത്. അവർ ആർ.എസ്.എസ് ന് മുന്നേ ചിന്തിക്കുന്ന പ്രസ്ഥാനമാണ്.

അത് പോലെ തന്നെ ദീർഘദൃഷ്ടിയോട് കൂടി ആർ.എസ്.എസ് ന്റെ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്ന വേറൊരു വിഭാഗമാണ് യുക്തിവാദികൾ. അവരുടെ അജണ്ട തന്നെ ഇസ്ലാമിനെ തുടച്ച് നീക്കുക എന്നതിലധിഷ്ഠിതമാണ്.

ബഹുപൂരിപക്ഷം ദളിത് പിന്നോക്ക  ജനതയെ കീഴിലാക്കാനുള്ള തടസം മുസ്‌ലിംകളുടെ സാന്നിധ്യമാണ് എന്നവർ മനസ്സിലാക്കുന്നു. മുസ്‌ലിംകളുമായുള്ള സമ്പർക്കം, സാഹോദര്യം, ഇടപെടുമ്പോൾ അനുഭവിക്കുന്ന നന്മയുടെ ഘടകങ്ങൾ ഇതെല്ലം അവരെ വളരെയധികം അസ്വസ്ഥപെടുത്തുന്നു. ബ്രാഹ്മണിസത്തിന്റെ ശൈലി ഏത് രൂപത്തിലാണെന്ന് നോക്കുമ്പോൾ നമുക്ക് കാണാൻ കഴിയും അവർ തിന്മയെ നന്മയായും നന്മയെ തിന്മയായും, നീതിയെ അനീതിയായും  അനീതിയെ നീതിയായും അവതരിപ്പിക്കുന്നത്. എക്കാലവും അവർ അനുവർത്തിച്ച് പോന്ന രീതിയാണിത്. അവരുടെ പുരാണങ്ങൾ തന്നെ ഇതിന്റെ അടിസ്ഥാനിലാണ് നിര്മിക്കപ്പെട്ടിട്ടുള്ളത്. അവരുടെ പുരാണത്തിൽ ധർമ്മ പുത്രൻ എന്ന കഥാപാത്രത്തെ പരിചയപെടുത്തുന്നുണ്ട്. സ്വന്തം ഭാര്യയെ പണയം വെച്ച് ചൂത് കളിക്കുന്ന ധർമ്മ പുത്രൻ.

ഏറ്റവും കൂടുതലായി അധ്വാനിക്കുന്നവരെ അധമനായിട്ടാണ് ബ്രാഹ്മണിസം കണക്കാക്കുന്നത്. എന്നാൽ ഏറ്റവും കുറച്ച് അധ്വാനിക്കുന്നവരാണ് അവരുടെ കണ്ണിൽ മാന്യന്മാർ. ഇതിലും വലിയ സാമൂഹിക വിരുദ്ധമായ വ്യവസ്ഥ നമുക്ക് കാണാൻ സാധിക്കുകയില്ല.

നമുക്ക് ഇന്നലകളെ കുറിച്ച് കൃത്യമായ തിരിച്ചറിവുണ്ടാവണം. എന്നാലേ ഇന്നിനെ നമുക്ക് കൃത്യമായി വിശകലനം ചെയ്യാൻ സാധിക്കുകയുള്ളു. ഇന്നിനെ ശരിയായ ദിശയിൽ വിശകലനം ചെയ്താൽ മാത്രമെ ശരിയായ ഭാവിയിലേക്ക് നമുക്ക് കടന്ന് ചെല്ലാനാവു. ശത്രുക്കളെ തിരിച്ചറിയാനും ഈ പോരാട്ടത്തിൽ പിന്തിരിയാതെ നിലകൊള്ളാനും പറ്റേണ്ടതുണ്ട്. മോദിയും അമിത് ഷായും ആർ.എസ്.എസ് ന്റെ ഉപകരണം മാത്രമാണ്. വ്യക്തികൾ  എന്ന നിലക്ക് അവർ ഒന്നുമല്ല. അവർ ഉപയോഗശൂന്യമായാൽ അവരെ മാറ്റി വേറേ കൂട്ടരേ അവർ സ്ഥാപിക്കും.   

ഗുണകാംക്ഷികൾ എന്ന നിലയിൽ ഇടപെടുകയും സംസാരിക്കുകയും ചെയുന്ന ബ്രാഹ്മണർ ഈ രംഗത്ത് കടന്ന് വന്നിട്ടുണ്ട്. അവരെ അവസാനം മാത്രമേ വിശ്വാസത്തിലെടുക്കാവൂ. ജൂതന്മാരെ കുറിച്ച് പറഞ്ഞാൽ മുസ്ലിങ്ങൾക്ക് കൂടുതൽ മനസ്സിലാവും. ചരിത്രത്തിൽ ഇന്ന് വരെ ഈ സമൂഹത്തോട് സൗഹൃദപ്പെട്ടിട്ടുള്ള ഒറ്റ ഉദാഹരണം പോലും കാണാൻ കഴിയുകയില്ല. എന്നും സാമൂഹിക വിരുദ്ധവും ദേശിയ വിരുദ്ധവുമാണ് അവരുടെ ഇന്നലകളും ഇന്നും. ജാതി നോക്കി അവരെ തിരിച്ചറിയേണ്ടതുണ്ട്. അവരെ കൂടെ കൂട്ടാം എന്ന് കരുതുന്നവരോട് പറയാനുള്ളത് നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയമാണ് പാഴാകുന്നത്. ആ തിരിച്ചറിവുണ്ടാവട്ടെ എന്നാശംസിക്കുന്നു.”

പകര്‍പ്പെഴുത്ത്: നവാഫ് അബൂബക്കര്‍

By Editor