“ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല” ഇസ്ലാമിനെക്കുറിച്ച് ചന്ദ്രശേഖര്‍ ആസാദ്‌

ഒരു വളരെ പ്രധാനപ്പെട്ട ഒരു കാര്യം എന്റെ അനുഭവത്തിൽ നിന്നും ഞാൻ നിങ്ങളോട് പറയാം. ഞാൻ ജയിലിൽ ആയിരുന്നപ്പോൾ- ജയിൽ ജീവിതം പുറത്തു നിന്ന് അറിയുന്നത് പോലെ അത്ര സുഖകരമല്ല, കുറച്ചു പേർക്ക് അങ്ങനെയായിരിക്കാം പക്ഷെ എല്ലാവർക്കും അങ്ങനെയല്ല- തൊണ്ണൂറു ശതമാനവും ജയിലിൽ അടക്കപെട്ടിരിക്കുന്നത് ദളിത്‌, മുസ്‌ലിം, ഒ.ബി.സി, ആദിവാസി സമുദായങ്ങളിൽ നിന്നുള്ളവരാണ്.

നക്സലുകൾ തനിയെ ഉണ്ടാവുന്നതല്ല. പാവപ്പെട്ടവന്റെ അവകാശങ്ങളും അധികാരങ്ങളും കൊള്ളയടിക്കപ്പെടുമ്പോൾ നക്സലുകൾ സൃഷ്ടിക്കപ്പെടുകയാണ്. അവകാശങ്ങൾക്കു വേണ്ടി, സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിച്ചാൽ റിബൽ എന്നും തീവ്രവാദി എന്നും മുദ്രകുത്തപ്പെടും. നക്സലുകൾ ഉണ്ടാവുന്നത് അവന്റെ സമ്പത്തും ജീവിതോപാധികളും കൊള്ളയടിക്കപ്പെടുമ്പോളാണ്. അവന്റെ ആവാസവ്യവസ്ഥിതി നശിപ്പിക്കപ്പെട്ടാൽ അവൻ തന്റെ അധികാരികളോടായാലും ഏറ്റുമുട്ടും. ഇന്നും ഈ രാജ്യത്തെ ഗോത്രവർഗ്ഗങ്ങൾ ധൈര്യസമേതം അധികാരികളോടേറ്റുമുട്ടുന്നുണ്ട്‌. അതിൽ കുറച്ചു പേർ നിശ്ശബ്ദരാണ്. അവരോടും എന്റെ അപേക്ഷ ഇത് നിശ്ശബ്ദരായിരിക്കേണ്ട സമയമല്ല എന്നാണ്. ഇന്ന് നാം നിശ്ശബ്ദരായിരുന്നാൽ നാളെ ഈ പരിശ്രമങ്ങളെല്ലാം നിന്ന് പോവും. നിങ്ങളുടെ വീട് നിങ്ങളുടേതായിരിക്കാം, പക്ഷെ അതിന്റെ ഉടമസ്ഥൻ മറ്റൊരാളാകും. വാഹനം നിങ്ങളുടേതായിരിക്കാം, ഉടമസ്ഥൻ മറ്റൊരാളാകും. ജീവിതോപാധികൾ നിങ്ങളുടേതായിരിക്കാം പക്ഷെ ഉടമസ്ഥൻ മറ്റൊരാളാകും. അന്ന് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകപ്പെട്ടില്ല എന്ന് പറയരുത്. അതിനു മുമ്പ് പ്രവർത്തിക്കുക.

ജയിലിൽ എന്നോടൊപ്പമുണ്ടായത് ജയിലിൽ നോമ്പിന്റെയും നോമ്പ് തുറയുടെയും ചുമതലയുണ്ടായിരുന്ന അസ്‌ലം ഭായ് – അദ്ദേഹത്തിന് ജാമ്യം ലഭിച്ചു – അദ്ദേഹം പോവുമ്പോൾ അദ്ദേഹത്തിന്റെ മുസ്‌ലിം സുഹൃത്തുക്കളെ എന്നെ ഏല്പിച്ചാണ് പോയത്. അദ്ദേഹം പറഞ്ഞു :”ഒരു മുസ്‌ലിമിനും അമുസ്‌ലിമിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത്. ഇത് നിങ്ങളുടെ ചുമതലയാണ്.” ഞാൻ പറഞ്ഞു:ശരി ഭായ്, നോക്കിക്കൊള്ളാം “. ജയിലിൽ എന്നോടൊപ്പമുണ്ടായിരുന്നവരോട് ഞാൻ സംസാരിച്ചു. ജയിലിൽ ഒരു പുതിയ മുസ്‌ലിം തടവുകാരൻ എത്തിയാൽ മൂന്നാം ദിവസം എന്നെ കാണാൻ വേണ്ടി വരുമായിരുന്നു. ആരോ കാണാൻ വേണ്ടി നില്കുന്നുണ്ടെന്ന്, ഞാൻ പോയി എന്തൊക്കെയാണ് വിശേഷങ്ങൾ എന്നു ചോദിക്കുമ്പോൾ അവർ പറയും ഒന്ന് കാണാൻ കൊതിച്ചു വന്നതാണെന്ന്. നമ്മൾ എന്തെങ്കിലും കുടിപ്പിച്ചോ അവരെ?
ഇവിടെയുള്ള മുസ്‌ലിംകൾ സ്വന്തം ജാമ്യം കിട്ടാൻ വേണ്ടി ദുആ ചെയ്യുന്നതിനേക്കാൾ അങ്ങയുടെ ജാമ്യത്തിന് വേണ്ടിയാണ് പ്രാർത്ഥിക്കുന്നത് എന്ന് അവർ പറയും, വരും കാലഘട്ടങ്ങളിലെങ്കിലും നമ്മുടെ കാര്യം പരിഗണിക്കപ്പെട്ടേക്കാം എന്ന് മോഹിച്ചു കൊണ്ട്! ഞാൻ അവരോട് പറയും :”ഞാൻ നിങ്ങൾക്ക് തിന്നാനോ കുടിക്കാനോ ഒന്നും നൽകിയിട്ടില്ല. ഞാനും ഈ സമൂഹത്തിൽ എല്ലാം കണ്ട് വളർന്നവനാണ്. വളരെ നീണ്ട കാലം ഞങ്ങൾ അനുഭവിച്ച പീഡനങ്ങൾ ഞാൻ തുറന്നു പറയുന്നു. ദളിത്‌ മുസ്‌ലിം സാഹോദര്യത്തെപ്പറ്റി വളരെ വിശദമായ ചർച്ചകൾ നടത്തി ചില കാര്യങ്ങൾ തീരുമാനിച്ചു. വരും കാലഘട്ടങ്ങളിൽ അത് പ്രാവർത്തികമാക്കും.

ജനാബ് കഥ ഇതാണ്, ‘ നോമ്പ് പൂർത്തിയായി പെരുന്നാൾ ആയി എന്റെ മുസ്‌ലിം സഹോദരങ്ങൾ എന്നോട് പറഞ്ഞു :” വരൂ ഭായ് ദുആയുടെ സമയമാണ്, നമുക്ക് പ്രാർത്ഥിക്കാം, നിങ്ങളും പ്രാർത്ഥിക്കൂ മുഴുവൻ രാജ്യത്തിനും വേണ്ടി. മുസ്‌ലിമിനും അല്ലാത്തവർക്കും വേണ്ടി, സുഖത്തിനും ശാന്തിക്കും മുഴുവൻ മനുഷ്യർക്കു വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം. പ്രാർത്ഥനയില്‍ ഞാൻ പങ്കെടുത്തപ്പോൾ, ദുആ ഉദ്ദേശിച്ചു ഇരുന്ന് കഴിഞ്ഞപ്പോൾ, ഇതെല്ലാം ധാർമിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണ്. ഞാൻ എല്ലാ വിശ്വാസങ്ങളെയും അംഗീകരിക്കുന്നു. ഖുർആനിൽ എനിക്ക് വലിയ വിശ്വാസമുണ്ട്.

ഭരണഘടനയോടൊപ്പം ഖുർആനിലും ഞാൻ വിശ്വസിക്കുന്നു. ഖുർആനിൽ എഴുതപ്പെട്ട കാര്യങ്ങൾ ഒന്നും തന്നെ തെറ്റല്ല.

നമ്മുടെ നിലപാടുകളെ മുൻനിർത്തിത്തന്നെ ഖുർആനെ നാം സമീപിക്കാറുണ്ട്. നമുക്ക് നന്മയെന്ന് മനസ്സിലായതെല്ലാം നാം സ്വീകരിക്കുന്നു. ഇഷ്ടപ്പെടാത്തതിനെ വിട്ടേക്കു.

ഇസ്‌ലാം സ്വീകരിക്കുന്നത്, മനുഷ്യത്ത്വത്തിന്റെ വഴി സ്വീകരിക്കുന്നത് മറ്റെല്ലാം ഉപേക്ഷിച്ചു കൊണ്ടാവണം. എല്ലാവരും അങ്ങനെയാവില്ലെങ്കിലും വളരെയധികം പേർ ഇന്നും ഖുർആനിനൊപ്പം നിൽക്കുന്നു. ഖുർആൻ ദൈവവചനങ്ങൾ തന്നെയാണ്. തികച്ചും സത്യസന്ധമായതും. ഞാൻ ഖുർആനെ അംഗീകരിക്കുന്നു. ഞാൻ ഇത് അവിടെയും പറഞ്ഞു. ദുആക്ക് ശേഷം ജയിലിനുള്ളിൽ വലിയ ചർച്ചയായി. ജയിലിനുള്ളിലെ ചർച്ചകൾ പുറത്തു വളരെ വേഗം അതിലും വലിയ ചർച്ചകളാവാറുണ്ട്. പുറത്ത് നടക്കാൻ പോകുന്ന കാര്യങ്ങളും ജയിലിനുള്ളിൽ നിങ്ങൾക്ക് മുന്നേ അറിയാൻ കഴിയും. വാർത്ത പെട്ടെന്ന് പ്രചരിച്ചു. ചന്ദ്രശേഖർ ഇസ്‌ലാം സ്വീകരിച്ചത്രെ.. ഇതിലെന്തെങ്കിലും സത്യമുണ്ടോയെന്നു ഒരുപാട് സുഹൃത്തുക്കൾ ചോദിക്കാൻ തുടങ്ങി. അവരോട് ഞാൻ ചോദിച്ചു :ഇരുപത്തഞ്ചു വയസ്സ് വരെ ക്ഷേത്രത്തിൽ പോയി മണിയടിച്ചു. എന്നിട്ടും ഹിന്ദുവായി അംഗീകരിച്ചിട്ടില്ല. പിന്നെങ്ങനെ ഒരു ദുആയിൽ പങ്കെടുത്തത് കൊണ്ട് മാത്രം മുസ്ലിമാകാൻ പറ്റും? ” ഞാൻ വീണ്ടും അയാളോട് പറഞ്ഞു. “ഇസ്‌ലാമിൽ, ഖുർആനിൽ പറയപ്പെട്ട ഏതെങ്കലുമൊരു കാര്യം തെറ്റാണെന്ന് സ്ഥാപിക്കൂ.. ഞാൻ നിങ്ങളുടെ അടിമയായി മാറാം, എന്നാൽ ഇസ്‌ലാമിന്റെ പേരിൽ കളവ് പ്രചരിപ്പിക്കരുത്. ഇക്കാര്യം കൂടി നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്ലാം ഇന്ത്യയിൽ വാളു കൊണ്ടാണ് പ്രചരിച്ചത് എന്ന് പറയുന്നത് തെറ്റാണ്. ഇസ്‌ലാം സ്നേഹത്തിന്റെയും മുഹബത്തിന്റെയും ധർമ്മമാണ്. അങ്ങനെയാണ് ജനങ്ങൾ ഇസ്‌ലാം സ്വീകരിച്ചത്.

മൊഴിമാറ്റം: ബിസ്മില്ല കടക്കല്‍

By Editor