മുസ്‌ലിംകള്‍ക്കെതിരെ ഇന്ത്യന്‍ മീഡിയ വിദ്വേഷം പരത്തുന്നതെങ്ങിനെ; മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നു

രാജ്യത്തിന്റെ 14 ശതമാനം വരുന്ന, ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെയുള്ള വെറുപ്പിനെ കൊണ്ടുപിടിച്ച് പരത്തുന്നതിനുള്ള പ്രധാന വേദിയായി മാറിയിരിക്കുന്നു ഇന്ത്യയിലെ പ്രൈം ടൈം ടെലിവിഷൻ എന്ന് മുതിർന്ന പത്രപ്രവർത്തകരും അവതാരകരും.

വലിയ തോതിൽ, ലൈവ് ടിവി സംവാദങ്ങളിലും റിപ്പോർട്ടിങ്ങിലുമെല്ലാം മുസ്‌ലിം ജനതയെ ഉന്നംവെച്ചുള്ള അവഹേളനങ്ങളുടെ കുത്തൊഴുക്കാണ്. മുതിർന്ന പത്രപ്രവർത്തകരുടെ അഭിപ്രായങ്ങളനുസരിച്ച്‌, ബഹുഭൂരിഭാഗം മുഖ്യധാര മാധ്യമങ്ങളും മുസ്‌ലിംകളെ അധിക്ഷേപിക്കുകയും, അവരെ ഒരു രണ്ടാംകിട പൗരന്മാരായും രാജ്യദ്രോഹികളായും പ്രതിഷ്ഠിക്കുകയും ചെയ്യാനുള്ള ഒരു അജണ്ട സ്വീകരിച്ചിട്ടുണ്ടെന്നാണ്. പരസ്യമായി തന്നെ ലൈവ് ചര്‍ച്ചാപരിപാടിയില്‍ ”ദേശ വിരുദ്ധർ” എന്ന് വിളിച്ച സംഭവങ്ങളുണ്ടായിട്ടുണ്ട്. 

ഇതുപോലെ തുടർച്ചയായി മുസ്‌ലിംകള്‍ നേരിടുന്ന ആക്രമണങ്ങളാൽ സമൂഹത്തിൽ വിള്ളലുകൾ രൂപപ്പെട്ടു. ഈ ചാനലുകളുടെ വിപുലമായ വ്യാപനം കാരണം ഈ വെറുപ്പിനു നിയമസാധുത ലഭിക്കുക കൂടി ചെയ്തു.

പറഞ്ജോയ്‌ ഗുഹാ തകുർത

സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയും പ്രസാധകയുമായ  പറഞ്ജോയ്‌ ഗുഹാ തകുർത പറയുന്നത്‌ : “അതെ, നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്ക് ഇന്ത്യയിലെ ചില മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചട്ടുണ്ടെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു. ഭരണകൂടത്തിലെ പലരുടെയും പ്രത്യയശാസ്ത്രത്തിന് അനുസൃതമായി മുസ്‌ലിംകളേയും മറ്റ് ന്യൂനപക്ഷങ്ങളേയും രണ്ടാം ക്ലാസ് പൗരന്മാരായി ചിത്രീകരിക്കാൻ ഇന്ത്യയിലെ ജനസംഖ്യയുടെ ഏഴിലൊന്ന് വിഭാഗങ്ങൾ  ശ്രമിച്ചിട്ടുണ്ട് ഇന്ന് സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഒരു രൂപമാണിത്. ഇന്ത്യൻ സമൂഹത്തിലെ സമീപകാല വിഷാംശം സംഭാവന ചെയ്ത കുറച്ച് ടെലിവിഷൻ അവതാരകരുടെ പേര് പ്രത്യേകം പരാമർശിക്കാൻ ആഗ്രഹിക്കുന്നു എന്നും; ആജ്തക്കിന്റെ അഞ്ജന ഓം കശ്യപ്, സീ ന്യൂസിന്റെ സുധീർ ചൗധരി, നെറ്റ്‌വർക്ക് 18 ഹിന്ദിയിലെ അമിഷ് ദേവ്ഗൺ, ഇന്ത്യ ടുഡേ ടിവിയിലെ ഗൗരവ് സാവന്ത് എന്നിവർ ഉൾപ്പെടുന്നുണ്ടതിൽ.”വാസ്തവത്തിൽ , വിദ്വേഷം നിറഞ്ഞ വാർത്താ പ്രോഗ്രാമുകൾ കുറച്ച് ചാനലുകളിലേക്കോ താക്കൂർത്ത പരാമർശിച്ച ചില അവതാരകരിലേക്കോ പരിമിതപ്പെടുന്നില്ല. നൂറുകണക്കിന് വാർത്താ ചാനലുകൾ ഈയൊരു ഫോർമാറ്റ് നിലവിൽ പിന്തുടരുന്നുണ്ട്.സ്വതന്ത്ര വെബ്‌സൈറ്റ് സ്‌ക്രോൾ അടുത്തിടെ ഒരു മാധ്യമ നിരൂപണത്തി്ല്‍ പറയുന്നു: “ദിനം പ്രതി, ടിവി സംവാദങ്ങൾ കേന്ദ്രീകരിക്കുന്നത് സർക്കാറിനെ കണക്കിലെടുത്തുകൊണ്ടല്ല, മറിച്ച് യാഥാർഥ്യമോ അതിന് വിപരീതമോ ആയി സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന ഹിന്ദു-മുസ്‌ലിം സാമുദായിക വിള്ളലുകളെയാണ്. ഇത്തരത്തിലുള്ള അജണ്ടകൾ വാർത്തകള്‍ക്ക്‌ ചുറ്റും വളരെ ബുദ്ധിപൂർവ്വമായിട്ടാണ് കെട്ടിപ്പടുത്തിയത്. കഴിഞ്ഞയാഴ്ച്ച ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അയോധ്യ തർക്കത്തിൽ സുപ്രീം കോടതി അവസാനിപിച്ചപ്പോൾ അതിന് മികച്ച ഉദാഹരണങ്ങള്‍ കാണാന്‍ കഴിഞ്ഞു.ബുധനാഴ്ച രാത്രി ഇന്ത്യ ടുഡേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആജ് തക് ആണ് ടെലിവിഷനിലെ ഭൂരിപക്ഷ ആരോപണത്തിന് നേതൃത്വം കൊടുത്തത്‌. “രാമനും അദ്ദേഹത്തിന്റെ ജന്മസ്ഥലവും നമ്മുടേതാണെങ്കിൽ ഈ മസ്ജിദ് വാലകള്‍ എവിടെ നിന്നാണ് വന്നത്?” എന്ന് ചാനൽ തുറന്നടിച്ചു. ആജ് തക് ഈ പ്രക്ഷേപണ പരിപാടി ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ച് അവതരിപ്പിച്ചതാണെന്ന് ഇത്തരം പ്രയോഗങ്ങളിലൂടെ വ്യക്തമാണ്.” സ്ക്രോൾ ലേഖനം കൂട്ടിച്ചേർത്തു.

എന്‍ ഡി ടി വിയുടെ രവീഷ് കുമാര്‍ പറയുന്നതിങ്ങനെ: “നൂറുകണക്കിനു മുഖ്യധാര മാധ്യമങ്ങളാണിന്ന് ഇന്ത്യന്‍ ജനാധിപത്യത്തിനെ കൊലപ്പെടുത്തിക്കോണ്ടിരിക്കുന്നത്. രാമക്ഷേത്രവിവാദം ഉയർത്തി കാണിച്ചുകൊണ്ട്‌ ഈ ചാനലുകൾ ഹിന്ദുക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതായി നടിക്കുന്നു, അവർ സമൂഹത്തിൽ വിദ്വേഷം പടർത്തുകയും ജനങ്ങളുടെ ചിന്താപ്രക്രിയയെ വിഷലിപ്തമാക്കുകയുമാണ്  ചെയ്യുന്നത് . മുസ്‌ലിംകൾക്കെതിരെ വിദ്വേഷം വളർത്താനും ഹിന്ദുക്കളെ അരക്ഷിതരാക്കാനുമുള്ള പദ്ധതിയോടെയാണ് അവർ പ്രവർത്തിക്കുന്നത്.”ഇന്ത്യൻ മാധ്യമങ്ങൾ ഒരിക്കലും സാമുദായികധിഷ്ഠിതമായിരുന്നില്ല, പക്ഷേ ഇന്നത് ഹിന്ദു യുവതയെ ഒരു ലഹളയിലേക്കാണ് നയിക്കുന്നത്. ജോലിയും നല്ല വിദ്യാഭ്യാസവും  അർഹിക്കുന്ന, ഡോക്ടർമാരാകേണ്ടവരെയാണ് പ്രത്യുത രാഷ്ട്രീയ പാർട്ടിയെ പിന്തുണക്കുന്നതിന് വേണ്ടി മാത്രം കലാപകാരികളാക്കി മാറ്റിയത്. അതുകൊണ്ട് എനിക്ക് ഹിന്ദുക്കളോട് പറയാനുള്ളത് ഇതുപോലെയുള്ള വാർത്താചാനലുകൾ കാണുന്നതിൽ നിന്ന് വിട്ടുനില്‍ക്കണമെന്നാണ്‌. കാരണം അവർ ലക്ഷ്യംവെക്കുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാൻ. ഇന്നത്തെ മാധ്യമങ്ങൾ യഥാർത്ഥ പത്രപ്രവർത്തനധർമ്മം വെടിഞ്ഞ് ഹിന്ദുത്വ ആശയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്, ഇത് വളരെ അപകടവും ലജ്ജാവഹവുമാണെന്നും റവീഷ് കുമാർ പറഞ്ഞുവെക്കുന്നുണ്ട്.

രവീഷ് കുമാര്‍

തീവ്രവികാരമുണർത്തുന്ന ഉള്ളടക്കം നിരീക്ഷിക്കുന്നതിനായി  സ്വയം നിയന്ത്രിത സംവിധാനം ഉണ്ടെന്ന് ടെലിവിഷന്‍ വ്യവസായം അവകാശപ്പെടുപ്പെടുന്നുണ്ടെന്നല്ലാതെ അവ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നതാണ് വാസ്തവം. ന്യൂഡൽഹിക്കടുത്തുള്ള നോയിഡയിൽ  പ്രവർത്തിക്കുന്ന സുരേഷ് ചവങ്കെയുടെ ഉടമസ്ഥതയിലുള്ള സുദർശൻ ടിവി ഇതിനൊരു ഉദാഹരണമാണ്‌. 
ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കി മാറ്റാന്‍ ഗൂഢാലോചനയുണ്ടെന്ന്‌ കാഴ്ചക്കാർക്ക് നേരിട്ട് തന്റെ ചാനലിലൂടെ മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുകയാണ് ചവങ്കെ. സംപ്രേഷണം ചെയ്യുന്ന ഉള്ളടക്കത്തിന്റെ വസ്തുതകളോ, വസ്തുതകളുടെ സ്ഥിരീകരണമോ ആവശ്യമില്ല ഈ ചാനലുകളിൽ.  “ഹിന്ദു പെൺകുട്ടികളെ മുസ്‌ലിം ആൺകുട്ടികളുമായി വിവാഹം കഴിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ചാവങ്കെ ഒരു വീഡിയോയില്‍ നിലവിളിക്കുന്നു. മറ്റൊരു ക്ലിപ്പിൽ അദ്ദേഹം ഇപ്രകാരം  പറയുന്നു “മുസ്‌ലിം ജനസംഖ്യ വർദ്ധിക്കുന്നതിലെ വേഗത ഇന്ത്യയ്ക്ക് നല്ലതല്ല,”.കഴിഞ്ഞ മാസം എബിപി ന്യൂസ് ചാനൽ അവതാരകൻ സുമിത് അവസ്തി ലഖ്‌നൗവിൽ കൊലപ്പെട്ട ഒരു വലതുപക്ഷ നേതാവിന്റെ അമ്മയുമായി അഭിമുഖം നടത്തിയിരുന്നു. ആ അമ്മ തന്റെ മകന്റെ മരണത്തിന് ഉത്തരവാദിയാണെന്ന് കരുതുന്ന വ്യക്തികളുടെ പേര് വ്യകതമാക്കാൻ ശ്രമിക്കുമ്പോൾ, അവസ്തി അവരുടെ വാക്കുകളെ അവഗണിക്കുകയും, ഒരു ഹിന്ദു-മുസ്ലീം വിരുദ്ധതയിലേക്ക് ഈ സംഭവത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്‌.പശ്ചിമ ബംഗാളിലെ ആനന്ദ് ബസാർ പത്രികയുടെ ഉടമസ്ഥതയിലുള്ളതാണ് എബിപി ന്യൂസ്, ഇവരുടെ ഉടസ്ഥതയിൽ തന്നെ പ്രസിദ്ധീകരിക്കുന്ന രാജ്യത്തെ മതേതര ഇടത്തെ സംരക്ഷിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന ഇംഗ്ലീഷ് ദിനപത്രമാണ്‌  ദി ടെലിഗ്രാഫ് .

സുദർശൻ ടിവി പോലുള്ള ചാനലുകൾ  വിഷാംശം അടങ്ങുന്ന വാർത്തകൾ തുടർച്ചയായി പുറന്തള്ളിയിട്ടും ഒരു നിയന്ത്രണ പദ്ധതി  സ്വീകരിക്കാൻ ചാനൽ തയ്യാറാകുന്നില്ല.“മുഖ്യധാരാ മാധ്യമങ്ങളുടെ വലിയൊരു വിഭാഗം അതില്‍ ഭാഗികമായിത്തീർന്നിട്ടുണ്ട് എന്നതിൽ സംശയമില്ല. നമ്മുടേതുപോലുള്ള സങ്കീർണ്ണമായ ഒരു ബഹു-സാംസ്കാരിക സമൂഹത്തിൽ സന്തുലിതാവസ്ഥയുടെ സ്വരങ്ങള്‍ നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഒരു റെഗുലേറ്ററി സംവിധാനം ഉദ്ധേശത്തെ നിറവേറ്റുന്നതിലുപരി, കുറെ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലാകും അവസാനിക്കുക. അതിനാൽ തന്നെ മാധ്യമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമം തന്നെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് സി എന്‍ എന്‍- ന്യൂസ് 18 എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ഭൂപേന്ദ്ര ചൗബേ.ഇന്ത്യ ടു ഡെ  ഗ്രൂപ്പിൻ്റെ, കൺസൾട്ടിങ് എഡിറ്ററായ രാജ്ദീപ് സർദേശായി പറഞ്ഞത്: “ന്യൂനപക്ഷ വിഭാഗങ്ങളോട് വർഗീയത വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യൻ മാധ്യമങ്ങളിൽ വലിയൊരു വിഭാഗം, പ്രത്യേകിച്ച് ടിവി ഒരു വിനാശകരമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. ഇത് ലജ്ജാകരമാണ്, ഒപ്പം റേറ്റിങ്ങിന് വേണ്ടിയുള്ള മത്സരത്തില്‍ ധാർമ്മിക തകർച്ചയും പ്രതിഫലിക്കുന്നുണ്ട്.”

ഇന്ത്യൻ മാധ്യമങ്ങൾ വിദ്വേഷം വളർത്തുന്നതായി സൂചിപ്പിച്ചപ്പോൾ ദക്ഷിണേഷ്യൻ മീഡിയ വാച്ചിൻ്റെ വെബ്സൈറ്റായ the hoot.org ൻ്റെ സ്ഥാപക എഡിറ്റർ സേവാന്തി നിനാൻ പറഞ്ഞത് : ”അതും ഒരു വസ്തുത വിരുദ്ധമായ പ്രസ്താവനയാണ്. എന്നാലും, ന്യൂസ് ടെലിവിഷനിലെ ചില ഘടകങ്ങൾ, കുറച്ച് ടിവി ചാനലുകളും അവതാരകരുമാണ് സാമുദായിക പ്രകോപനങ്ങളിൽ ഏർപ്പെടുന്നത്, നിർഭാഗ്യവശാൽ അവർക്കാണ് ഉയർന്ന കാഴ്ച്ചക്കാർ.”പത്രപ്രവർത്തകയും എഴുത്തുകാരിയുമായ സബ നഖ് വി പറയുന്നത്: “ടെലിവിഷൻ മാധ്യമങ്ങൾ ഹിന്ദു മുസ്ലിം തർക്കങ്ങൾക്ക് ആക്കം കൂട്ടുകയും, ഒരു പ്രത്യേക ആഖ്യാനം സമർപ്പിക്കുന്നതിനോടൊപ്പം അവർക്കിടയിൽ വിള്ളലുണ്ടാക്കുകയുമാണ് ചെയ്യുന്നത്.”

രാഷ്ട്രീയ നിരീക്ഷകനായ തഹ്സീൻ പൂനാവാല പറഞ്ഞത്: “മാധ്യമങ്ങൾ കൃത്യമായി ഒരു സാമുദായിക വിടവുണ്ടാക്കുമെന്നതിൽ എന്റെ മനസ്സിൽ യാതൊരു സംശയവുമില്ല. ഇന്ത്യൻ മാധ്യമങ്ങൾ അതിന്റെ അധപതനത്തിലെത്തുകയുമുണ്ടായി. തീർച്ചയായും അവർ ചെയ്തുക്കൊണ്ടിരിക്കുന്ന  പ്രവർത്തികൾ മാനുഷിക വിരുദ്ധവും അപകടകരവുമാണ്, ജനാധിപത്യത്തിന്റെ നെടുംതൂണായി നിൽക്കേണ്ടതിനു പകരം ഒരു വിഘടിത ശക്തിയായി വീണ്ടും പ്രവർത്തിക്കുകയാണവർ.”

സോഷ്യൽ മീഡിയ ഉപയോക്താവായ സെലിൻ മേരി ഇന്ത്യൻ മീഡിയയെ ‘ദി വൈറ്റ്  സദേൺ’ പ്രസ്സുമായി തുലനംചെയ്യുകയും, 19, 20 ഇരുപത് നൂറ്റാണ്ടുകളിൽ യു.എസിൽ ദി വൈറ്റ് സദേൺ പ്രസ്സ്  നടത്തിയ അതേ മ്ലേഛ പ്രവർത്തിതന്നെയാണ് ഇന്ത്യൻ മാധ്യമങ്ങളും ചെയ്ത് കൂട്ടുന്നതെന്നും പറഞ്ഞു വെക്കുന്നുണ്ട്. തെക്കൻ പ്രസ്സുകളെ പോലെ ഇന്ത്യൻ മാധ്യമങ്ങളും മുസ്‌ലിംകളെ അന്യവത്കരിക്കുന്നതിനായി ‘റാം ഹമാരെ’ ‘മസ്ജിദ് വാലെ കഹാൻ സേ പദാരെ’(രാം ഞങ്ങളുടേതാണ്, മുസ്ലീങ്ങൾ എവിടെ നിന്നാണ് വന്നത്) തുടങ്ങിയ ക്ലിക്ക്-ബെയിറ്റുകൾ കൊണ്ട് ഒരു പ്ലാറ്റ്ഫോം തന്നെ സൃഷ്ടിച്ചു.”

കഴിഞ്ഞ അഞ്ചിലധികം വർഷങ്ങളിലെ സാമുദായിക രാഷ്ട്രീയത്തിന്റെ നേരിട്ടുള്ള ഫലമായി, ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള വിശ്വാസത്തിന്റെ വ്യക്തമായ കുറവുണ്ടെന്ന് ദി വയർ സീനിയർ എഡിറ്റർ അർഫ ഖാനും ഷെർവാനി പറയുന്നു.

അർഫ ഖാനും ഷെർവാനി

 “വർഗീയതയുടെ അനന്തരഫലം മുസ്‌ലിംകൾക്കെതിരെ മാത്രമല്ല, അത് രാജ്യത്ത് സമാധാനന്തരീക്ഷം കൂടിയാണ് നശിപ്പിക്കുക. ഇത് ഉടനടി പരിഗണിച്ചില്ലെങ്കിൽ ഇന്ത്യൻ രാഷ്ട്രത്തിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.”

ഈ ചാനലുകളുടെ വിപുലമായ പ്രേക്ഷകരെ കണക്കിലെടുത്താൽ, അവയുടെ ഉള്ളടക്കം ഇന്ത്യൻ വീടുകളിൽ മാത്രമല്ല പുറമെയുള്ള രാജ്യങ്ങളിലേക്കും എത്തിച്ചേരുന്നു. ഉദാഹരണത്തിന്, അറേബ്യൻ ഗൾഫ് മേഖലയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ വസിക്കുന്നുണ്ട്. യുഎഇ പോലുള്ള രാജ്യങ്ങളിൽ  ഇത്തരത്തിലുള്ള വിഷാംശം സാമൂഹിക വിള്ളലുകൾക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.

“ഇന്ത്യയുടെ‘ ദേശീയ ’ടിവി ചാനലുകളിലെ  മുസ്‌ലിം വിരുദ്ധ വ്യവഹാരങ്ങളുടെ സ്വാധീനം യു‌എഇയുടെ സമാധാനപരവും ബഹു-മതപരവുമായ സാമൂഹിക ഘടനയെക്കുറിച്ചുള്ള  ഗുരുതരമായ ആശങ്കയുളവാക്കുന്നു എന്നാണ് അബുദാബിയിലെ സാംസ്കാരിക നിരീക്ഷകനും എഴുത്തുകാരനുമായ ഷാജഹാൻ മാടമ്പാട്ട്‌ പറയുന്നത്. ഒരർത്ഥത്തിൽ, ഇന്ത്യയിലെ ഹിന്ദുക്കളും മുസ്‌ലിംകളും സമാധാനത്തോടേയു, ഐക്യത്തോടേയും താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യമാണിത് . മറ്റൊരർത്ഥത്തിൽ, ഇന്ത്യയിലെയും പാകിസ്ഥാനിലെയും ദശലക്ഷം പൗരന്മാർ സമാധാനപരമായി ഒന്നിച്ച് ജീവിക്കുന്ന സ്ഥലം.

“യു‌എഇയിൽ‌ താമസിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലയിൽ, യു‌എഇയിലേക്ക്‌ വ്യാപിക്കുന്ന ഇന്ത്യയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ഞാൻ‌ വളരെയധികം ആശങ്കാകുലനാകുന്നു, നമ്മുടെ സാമൂഹ്യഘടനയിലേക്ക് കടന്നുവരുന്ന കടുത്ത വർഗ്ഗീയതയ്‌ക്കെതിരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന വിവിധ ഇന്ത്യൻ അസോസിയേഷനുകള്‍ കൂട്ടായി പ്രവർത്തിക്കണം. ദിനംപ്രതി നിരവധി ഇന്ത്യയിലെ മുസ്‌ലിം പൗരന്മാർക്കെതിരെ വിഷം വിതയ്ക്കുന്നതിനെക്കുറിച്ചും നാട്ടുകാരെ  ബോധവൽക്കരിക്കണം. ഈ ചാനലുകൾ പ്രചരിപ്പിക്കുന്നത് യഥാർത്ഥ ഇന്ത്യൻ ദേശീയതയിൽ നിന്ന് വളരെ അകലെയാണെന്നും, അവർ പ്രചരിപ്പിക്കുന്നത് നാസി ജർമ്മനിയെ അനുസ്മരിപ്പിക്കുന്ന വിദ്വേഷമാണ് എന്നുമെല്ലാം വ്യക്തമാകേണ്ടതുണ്ട്” 

Courtesy: Gulf News

മൊഴിമാറ്റം: നസ്‌റീന്‍ ഹംസ & ഇർഫാന ഫർഹത്ത്

By Editor