ഫിറോസ് കുന്നംപറമ്പിലിനെ ക്രൂശിക്കുന്നവരോട്‌

ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ ജസ്‌ല മാടശ്ശേരി എന്ന സ്ത്രീക്കെതിരെ നടത്തിയ വിവാദ പരാമര്‍ശവും അതിനെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഫിറോസിനെതിരെ നടക്കുന്ന കാമ്പയിനുമായി ബന്ധപ്പെട്ട് വന്ന ചില ഫേസ്ബുക്ക് പോസ്റ്റുകളുടെ സമാഹാരം. വനിതാ കമ്മീഷന്‍ ഫിറോസിനെതിരെ ഈ വിഷയത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.

റഈസ് ഹിദായ: ഫിറോസ് കുന്നംപറമ്പിൽ ജസ്‌ല എന്നല്ല ഒരു സ്ത്രീക്കും നേരെ ഉപയോഗിക്കാൻ പാടില്ലാത്ത പ്രയോഗമാണ് നടത്തിയിട്ടുള്ളത്. ഫിറോസിന്റെ അടുത്ത് വന്ന വലിയ തെറ്റ് തന്നെയാണത്.എന്ന് വെച്ച് അക്കാരണത്താൽ അയാൾ ചെയ്യുന്ന നന്മകളെല്ലാം തട്ടിപ്പാണെന്നും അയാൾ തന്നെ ഒരു ഫെയ്ക്‌ ആണെന്നും ഒക്കെ പറഞ്ഞു വരുന്നവരോട് ചോദ്യം ഒന്നേ ഒള്ളൂ. അയാളുടെ കയ്യിലുള്ള എല്ലാ ടൂൾസും നമ്മുടെ ഓരോരുത്തരുടെയും കയ്യിലുണ്ട്.നല്ല മൊബൈൽ ഉണ്ട്,ഡാറ്റാ ഉണ്ട്,യാത്രാസൗകര്യങ്ങൾ ഉണ്ട്.എന്നിട്ടും നമ്മളൊക്കെ നമ്മുടെ വെളുപ്പിച്ചെയും ചുവപ്പിച്ചെയും ഫോട്ടോകൾ അല്ലാണ്ട് മറ്റെന്താണ് ചെയ്തു വെച്ചിട്ടുള്ളത്..? നമ്മളാൽ ഉണ്ണാനില്ലാത്ത എത്ര പേർ ഉണ്ടിട്ടുണ്ട്‌? എത്ര പേരുടെ വീടിന് വാതിൽ വെച്ചിട്ടുണ്ട്? എത്ര കുട്ടികളുടെ കല്യാണം കഴിച്ചിട്ടുണ്ട്? എത്ര കണ്ണുകളുടെ കണ്ണീർ തുടച്ചിട്ടുണ്ട്?

പിന്നെ സ്ത്രീവിരുദ്ധത,സുഹൃത്തേ,അങ്ങനെ അല്ലാത്ത ആരാണുള്ളത്?ഏറ്റവും അവസാനം ജോളിയെ വരെ ആഘോഷമാക്കി കൊണ്ടിരിക്കുന്നവരുടെ ഉള്ളിൽ സ്ത്രീവിരുദ്ധത അല്ലാതെ മറ്റെന്താണുള്ളത്?അവനവന്റെ ഉമ്മറം വൃത്തിയാക്കിയിട്ട് പോരെ മറ്റൊരുത്തന്റെ മച്ചിൻപുറത്തെ കുറിച്ച് സംസാരിക്കുന്നത്.

ഫിറോസിന്റെ വീഴ്ചകളെകുറിച്ച് പറഞ്ഞെഴുതിയ ഈ കുറിപ്പ്,ജസ്‌ലാ,ഇതൊരിക്കലും നിനക്കുള്ള സപ്പോർട്ട് അല്ല.ഫെയ്‌സ്ബുക്ക് കുറിപ്പുകളിലൂടെ വായിച്ചാണ് നിന്നെ ഞാൻ ആദ്യം അറിയുന്നത്.പിന്നെ ഒരു നട്ടുച്ചക്കാണ് നമ്മൾ ഏതാണ്ട് ഒരു 3 മണിക്കൂറോളം ഇരുന്ന് സംസാരിക്കുന്നത്.അന്നാണ്,നിന്റെ കണ്ണിൽ നിന്ന് നീയെന്താണെന്നും ഞാൻ അറിയുന്നത്.അധികം വൈകാതെ ഒരു ദിവസമാണ് നിന്നെ ഫെയ്‌സ്ബുക്കിൽ നിന്ന് unfriend ചെയ്ത് കളയുന്നത്.എന്തിന്റെ പേരിലാണോ നിന്നെ unfriend ചെയ്ത് കളഞ്ഞത്,അക്കാരണങ്ങൾ തന്നെയാണ് ഇപ്പോഴും നിലനിൽക്കുന്നത്. https://www.facebook.com/raees.hidaya/posts/3135320749842761

സുദീപ് കെ. എസ്‌: ഫിറോസ് കുന്നുംപറമ്പിലിനോട് കുറച്ചൊക്കെ ഇഷ്ടമുള്ള, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പൊതുവേ മാനിക്കുന്ന ആളുകളും എഫ് ബിയില്‍ പോസ്റ്റിടുന്ന സമയത്ത് ഡിഫന്‍സീവിലാവുന്നുണ്ട്, അയാൾ പറഞ്ഞ ഡയലോഗിനെ ശക്തമായി അപലപിക്കുന്നുണ്ട്. അതിപ്പോ ഒന്നു ബാലന്‍സ് ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെ ആരോപിക്കാമെന്നാലും. എന്നാൽ ഒരു ബാലന്‍സ് കിട്ടാന്‍ വേണ്ടിപ്പോലും ഒരൊറ്റ സൈബര്‍ സഖാവും ലതികാ സുഭാഷിന്റെയും പിന്നീട് സിന്ധു ജോയിയുടെയും കാര്യത്തിൽ സഖാവ് വി എസ്‌ പറഞ്ഞ ഇതേ മാതിരി ഡയലോഗുകളെപ്പറ്റിയോ വിജയരാഘവൻ രമ്യാ ഹരിദാസിനെപ്പറ്റി പറഞ്ഞതിനെയോ സുധാകരൻ ഷാനിമോള്‍ ഉസ്മാനെ പൂതനയെന്നു വിളിച്ചതിനെയോ അപലപിച്ചതായി എന്റെ കണ്ണില്‍ പെട്ടിട്ടില്ല. അതും ഒരു privilege തന്നെയാണല്ലോ അല്ലേ? https://www.facebook.com/sudeep.almitra/posts/10162231105185265

നിഷാദ് മുതുവട്ടില്‍: ഞാൻ ഫിറോസ്‌ കുന്നുമ്പറമ്പിൽ ഇടുന്ന വീഡിയോ കണ്ടിട്ട്‌ കാഷ്‌ അയച്ചു കൊടുക്കാറുണ്ട്‌. അയാളുടെ വർക്ക്‌ ഇവിടുത്തെ സ്റ്റേറ്റ്‌ സംവിധാനങ്ങളേക്കാളും എഫെക്റ്റീവ്‌ ആണെന്ന് എനിക്ക്‌ അഭിപ്രായവുമുണ്ട്‌. കാരണം അവരുടെ ലോജിക്ക്‌ പ്രവർത്തിക്കുന്നത്‌ ബ്യൂറോക്രാറ്റിക്‌ രീതിയിൽ അല്ല, ഇൻഷാ അള്ളാഹ്‌ ഇനിയും ഫിറോസിന്‌ അയച്ചു കൊടുക്കും, ആരുടെയെങ്കിലും കണ്ണുനീർ ഒപ്പാൻ അത്‌ ഉപകാരപ്പെടും എന്നെനിക്ക്‌ ഉറപ്പുണ്ട്‌. അള്ളാഹുവിനെ ഭയക്കുന്നവരെ ഞാൻ അത്ര കണ്ട്‌ വിശ്വസിക്കുന്നു. ഒരു ഓഡിറ്റ്‌ റിപ്പോർട്ടും എനിക്ക്‌ കാണണ്ട… https://www.facebook.com/nishadmuthuvattil/posts/2340645242711132

അനൂപ് വി. ആര്‍: ഫിറോസിന്റെ പ്രസ്താവന “എല്ലാ സ്ത്രീകൾക്കും ” എതിരാണ് എന്ന് വനിതാ കമ്മീഷൻ.ശരി.സമ്മതിച്ചു.ഈ “എല്ലാ സ്ത്രീകളിൽ “പ്രത്യേക എല്ലുള്ളതും” “എല്ലില്ലാത്തതുമായ ” സ്ത്രീകൾ ഉണ്ടോ? “എല്ലാ സ്ത്രീകളിൽ” ഇന്ദിര തെറിവിളിച്ച മുസ്ളീം സ്ത്രീകൾ ഉൾപ്പടില്ലേ? നീതിയ്ക്ക് വേണ്ടി മുറവിളി കൂട്ടിയ ഹാദിയ ഉൾപ്പെടില്ലേ? ജീവനോട് ഉണ്ടെന്ന് തെളിയിച്ച സ്ഥിതിക്ക്, ഇനി അടുത്ത് ഏതെങ്കിലും മുസ്ളീം പ്രതിസ്ഥാനത്ത് വരുന്നത് വരെ, വനിതാ കമ്മീഷന് ഇപ്പോൾ പ്രവർത്തിപ്പിക്കുന്ന ഈ യന്ത്രം ഓഫ് ചെയ്ത് വെക്കാവുന്നതാണ്. https://www.facebook.com/anoopwer/posts/2127250940903082

ജബ്ബാര്‍ ചുങ്കത്തറ: ഫിറോസ് കുന്നംപറമ്പിൽ വേർസസ് ജസ്‌ല മടശ്ശേരി/ സൈബർ സഖാക്കൾ/ മാത്യു സാമുവൽ/ ഹരീഷ് വാസുദേവൻ/ വനിതാ കമീഷൻ എന്ന രീതിയിൽ കാര്യങ്ങൾ വന്നാൽ ആരെ പിന്തുണക്കണമെന്നതിൽ എനിക്കൊരു സംശയവുമില്ല. സമൂഹമാധ്യമങ്ങളിൽ രണ്ട് കൂട്ടരും ഇടപെടുന്ന മേഖല, ഉപയോഗിക്കുന്ന ഭാഷ, ഉദ്ദേശ ശുദ്ധി എന്നിവയൊക്കെ നിരീക്ഷിക്കുന്ന ആളുകൾക്ക് കാര്യം മനസിലാവും. അപരവിദ്വേഷം, അസൂയ, രാഷ്ട്രീയ പകപോക്കൽ, എന്നിവയൊക്കെയാണ് മൊത്തത്തിൽ ഇവരുടെ ഫിറോസ് വിരുദ്ധ പോസ്റ്റുകളുടെ ഉള്ളടക്കം. അവരെ തിരുത്താനോ നന്നാക്കാനോ തുനിയുന്നത് ബുദ്ധിയല്ല.

ഇവിടെയുള്ള അപകടകരമായ പ്രവണത ചാരിറ്റി നടത്തിയതിന്റെ പേരിൽ അയാളെ സ്റ്റേറ്റിന് പിടിച്ചു കൊടുക്കാനും ഒറ്റികൊടുക്കാനും ഫിറോസ് വിരുദ്ധർണ്ടാവുന്ന അത്യാവേശമാണ്. ഫിറോസിനെക്കാൾ വലിയ ഫിറോസ് വിരോധികളുടെ കൂട്ടായ്‌മ രൂപപ്പെട്ട് വരുന്നത് നിങ്ങളാരെങ്കിലും കാണുന്നുണ്ടോ? സൈബർ കമ്മികൾ മുതൽ സംഘികൾ തുടങ്ങി യുക്തിവാദികളും സർക്കാർ ഉദ്യോഗസ്ഥർ വരെ അതിൽ ഒറ്റക്കെട്ടാണ്. എല്ലാവരുടെയും ഒരേയാവശ്യം അയാളെ തൂക്കിലേറ്റുക എന്നുള്ളതാണ്.

വനിതാ കമ്മീഷൻ ഒറ്റക്കൊരു സൈബർ സഖാവാണ്. പോരാളി ഷാജിമാരും വെട്ടുകിളിക്കൂട്ടങ്ങളും രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിച്ചു കഴിഞ്ഞാൽ അതിന്മേൽ കേസെടുക്കുക എന്നുള്ളതാണ് ഇതുവരെയുള്ള പ്രവർത്തന രീതി. ഫിറോസ് കുന്നംപറമ്പിലിനെതിരെയുള്ള ഇപ്പോഴത്തെ കേസിന്റെ ഏക മെറിറ്റ് സൈബർ സഖാക്കളുടെ സാങ്കൽപ്പിക എതിരാളിയാണ് ഫിറോസ് എന്നുള്ളത് മാത്രമാണ്.

NB: ഹരീഷ് വാസുദേവൻ സ്വന്തമായിട്ട് കോടതിയും കൂടെ തുടങ്ങണമെന്നാണ് എന്റെ എളിയ അഭിപ്രായം. എല്ലായ്‌പ്പോഴും ഇങ്ങനെ കോടതിക്ക് ലോ പോയന്റ് പറഞ്ഞു കൊടുത്ത് മടുത്തില്ലേ. https://www.facebook.com/jabbar.chungathara/posts/1959173987519656

ജാനകി രാവണ്‍(അസ്മിത): ഫിറോസ് കുന്നുംപറമ്പിൽ വേശ്യ പ്രയോഗത്തിന്റെ പേരിൽ മാപ്പ് പറഞ്ഞു. പക്ഷേ ജസ്‌ലാ മാടശ്ശേരി ഒരു സ്ത്രീയെ പടക്കം എന്ന് വിശേഷിപ്പിച്ചതിന് ഇതുവരെ മാപ്പുപറഞ്ഞ് കണ്ടില്ല. മാപ്പ് പറയിക്കാൻ ആൾക്കാർക്കും വലിയ താല്പര്യം പോരാ. https://www.facebook.com/janakiravan/posts/2328982077319367

അഡ്വ. അബ്ദുല്‍ കബീര്‍: ഏതെങ്കിലും പ്രസ്ഥാനത്തിന്റെ ഭാഗമല്ലാതെ, കൂട്ടത്തിൽ ചേർന്നല്ലാതെ ഒറ്റക്ക് ചാരിറ്റിയോ മറ്റേതെങ്കിലും പ്രവർത്തന മോ നടത്തുന്നവരെ എന്നും സംശയത്തോടെ കണ്ടിട്ടുള്ളവനാണ് ഞാൻ കാരണം അത് അഹങ്കാരവും താൻപോരിമയും വിമർശനത്തോടുള്ള അസഹിഷ്ണുതയും പെട്ടെന്നു കടന്നു വരാനുള്ള വഴിയൊരുക്കുന്നുണ്ട് എന്നതിനാലാണ് .എന്നാൽ ഫിറോസിന് അയാളുടെ രാഷ്ട്രീയം പറയാൻ അന്തം കമ്മി ഊളകളുടെ സമ്മതം വേണ്ട അതൊക്കെ കിം ജോങ് ഉന്നിന്റെ നോർത്ത് കൊറിയയിലായിരിക്കും ഇത് സ്ഥലം വേറെയാണ് .ന്യൂനപക്ഷങ്ങളും മറ്റു പ്രാന്ത വത്കൃത സമൂഹങ്ങളും തങ്ങളുടെ വിമോചനത്തിന് ,പ്രാതിനിധ്യത്തിന് വേണ്ടി സംസാരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വർഗ്ഗീയ വാദികൾ എന്നൊക്കെ വിളിച്ച് പഴകിപ്പുളിച്ച വാദം ഇക്കാലത്തും അതായത് മർദ്ദിതരുടെ രാഷ്ട്രീയം ലെജിറ്റിമസി നേടിയ കാലഘട്ടത്തിലും ഉന്നയിക്കുന്നത് നിങ്ങളുടെ വിവരക്കേടാണ്. കാഴ്ച മങ്ങിയ നിങ്ങളുടെ കണ്ണടയിലൂടെയല്ല മറ്റുള്ളവർ ലോകം കാണുന്നത്. അതു കൊണ്ട് തന്നെ ലീഗിനോടുള്ള എന്റെ നിലപാടുകൾ നിലനിർത്തിക്കൊണ്ടു തന്നെ ,ലീഗുകാരനായിരിക്കാനുള്ള ഫിറോസിന്റെ അവകാശത്തെ മാനിക്കുന്നു. ഇതിനിടക്ക് മറ്റൊരു കാര്യം കൂടി പറയട്ടെ അശ്വതി ജ്വാല എന്ന മറ്റൊരു നന്മ മരം ഉണ്ടല്ലോ തിരുവനന്തപുരത്ത് ,ഇപ്പോഴവർ പ്രതീഷ് വിശ്വനാഥനെന്ന കൊടും ഹിന്ദുത്വ വാദിയുടെ ഹിന്ദു ഹെൽപ്പ് ലൈനുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത് .എന്തേ നിങ്ങളാരും അത് കാണാത്തത്.
ഇനി മറ്റൊരു കാര്യം പറയാം .വിമർശനങ്ങളോട് അങ്ങേയറ്റം അസഹിഷ്ണുത പുലർത്തുന്ന ,അഹങ്കാരത്തിന്റെ ,ആൾ ദൈവ സംസ്കാരത്തിന്റെ ശൈലിയാണ് ഫിറോസിന്റേത് .ഗുണകാംക്ഷയോടുള്ള വിമർശനത്തെപ്പോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെയാണ് അയാൾ കാണുന്നത്. അത്തരം സമീപനത്തിന്റെ പൊട്ടിത്തെറിയാണ് ‘ വേശ്യ’ പ്രയോഗവും .വെറുതേ ആ പെണ്ണിന് പ്രശസ്തി ഉണ്ടാക്കിക്കൊടുത്തു. https://www.facebook.com/abdul.kabeer.549/posts/2463569213712031

By Editor