കേരളത്തിലെ പ്രമുഖ ദലിത് ബുദ്ധിജീവിയും എഴുത്തുകാരനും പ്രഭാഷകനുമായ കെ. കെ. ബാബുരാജിന്റെ ലേഖനങ്ങളുടെ സമാഹാരമാണ് ‘മറ്റൊരു ജീവിതം സാധ്യമാണ്’. കോഴിക്കോട് അദര്‍ ബുക്സ് പുറത്തിറക്കിയ പുതുക്കിയ പതിപ്പിന് മാധ്യമപ്രവര്ത്തകന് ബി. ആര്. പി ഭാസ്കര്‍ എഴുതിയ അവതാരിക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിത് ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമാകുകയാണ്. ഭരണഘടനയില്‍ ഉല്ലേഖനം ചെയ്തിട്ടുള്ള തുല്യത, തുല്യാവസരങ്ങള് തുടങ്ങിയ ആശയങ്ങള്‍ പല നൂറ്റാണ്ടുകാലം നിലനിന്ന ജാതിവ്യവസ്ഥയെ നിരാകരിക്കുകയും അതിന്റെ തുടര്‍ച്ചയായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം കുറ്റകരമാക്കുന്ന നിയമങ്ങള്‍ പാസാക്കുകയും ചെയ്തിരുന്നു. ആ വ്യവസ്ഥയുടെ ഗുണം അനുഭവിച്ചവര്ക്കിടയില് ഇതൊക്കെ ഇഷ്ടപ്പെടാത്തവരുണ്ട്. രാഷ്ട്രീ യ-ഔദ്യോ ഗിക തലങ്ങളില്‍ അവര്‍ക്ക് ഏറെ സ്വാധീനമുള്ളതു കൊണ്ട് ഭരണഘടന നിലവില്‍ വന്നിട്ട് ഏഴു പതിറ്റാണ്ടോളമായിട്ടും തുല്യതയും തുല്യാവസരങ്ങളും ഇപ്പോ ഴും വിദൂരലക്ഷ്യങ്ങളായി തുടരുന്നു.
കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി.) അധികാരത്തിലെത്തിയപ്പോള്‍ സമത്വസങ്കൽപം ഉള്‍ക്കൊണ്ടിട്ടില്ലാത്ത ജാതിമേധാവിത്വ വിഭാഗങ്ങള്‍ നഷ്ടപ്പെട്ട പദവി അക്രമത്തിലൂടെ പുനഃസ്ഥാപിക്കാന്‍ ശ്രമം തുടങ്ങി. ഗംഗസംരക്ഷണത്തിന്റെ പേരില്‍ അവര്‍ നടത്തിയ ആക്രമണങ്ങളെല്ലാം ലക്ഷ്യമിട്ടത് ദലിതരെയും മുസ്ലിംകളെയുമാണ്. പലയിടങ്ങളിലും അവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ദലിതര്‍ സംഘടിത പ്രതിരോധമുയർത്തി. ഗുജറാത്തിലെ ഊനയില്‍ പരമ്പരാഗതമായി ചത്ത പശുവിന്റെ തോലുരിച്ചെടുക്കുന്ന ജോലിയിലേര്‍പ്പെട്ടിരുന്ന നാലു ദലിതരെ ചാട്ട കൊണ്ടടിച്ച സംഭവം വലിയ പ്ര തിഷേധങ്ങള്ക്കിടയാക്കി. ‘ഊന
ദലിത് അത്യാചാര്‍ ലഡായി സമിതി’ അഹമ്മദാബാദില്‍ നിന്ന് ഊനയിലേക്ക് ഒരു മാര്‍ച്ച് സംഘടിപ്പിച്ചു . പ്ര തിഷേധങ്ങള്ക്ക് നേ തൃത്വം നല്കിയ സമിതി കണ്‍വീനര്‍ ജിഗ്നേഷ് മേവാനി ദേശീയതലത്തില്‍ ശ്രദ്ധനേടി. പിന്നീട് നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് എം.എല്‍.എ. ആയി.
ഉത്തര്‍പ്രദേശില്‍ സന്യാസിവേഷ ത്തില്‍ നടക്കുന്ന ആദിത്യനാഥ്
മുഖ്യമന്ത്രിയായശേഷം പലയിടങ്ങളിലും ദലിതര്‍ക്കെതിരെ സംഘടിതമായ ആക്രമണങ്ങള്‍ നടന്നു. സഹരൻപൂരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. അവിടെയും ധീരമായ ചെറുത്തുനിൽപുണ്ടായി. വിദ്യാഭ്യാസത്തിലൂടെ ദലിത് മോചനം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെ 2014ല്‍ സ്ഥാപിതമായ ഭീം സേനയുടെ നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പോലീസ് അക്രമം നടത്തിയവരെ രക്ഷിക്കാനാണ് ശ്രമിച്ചത്. അവര്‍ ആസാദിനെ തുറുങ്കിലടച്ചു. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ജാമ്യവും വിചാരണയും കൂടാതെ ഒരു കൊല്ലം വരെ തടങ്കലില്‍ വെക്കാനനുവദിക്കുന്ന ദേശീയ സുരക്ഷാ നിയമ
പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജയിലില്‍ സന്ദര്‍ശിച്ച ഒരു
സുഹൃത്തിനോട് അദ്ദേഹം പറഞ്ഞു , “ഞാന്‍ ജയിലില്‍ നിന്ന് പുറത്തുവരുന്നില്ലെന്ന് ബി.ജെ.പി. ഉറപ്പാക്കും.” ആ നിരീക്ഷണത്തില്‍ അത്ഭുതപ്പെടാനില്ല.


കഴിഞ്ഞ നാലു കൊല്ലക്കാലത്ത് സംഘപരിവാര്‍ നിയന്ത്രിക്കുന്ന
സംഘടനകള്‍ നടത്തിയ അഴിഞ്ഞാട്ടത്തെ തടയാന്‍ ഭരണകൂടങ്ങള്‍ ആത്മാർഥമായി ശ്രമിച്ചിട്ടില്ല. പല സംഭവങ്ങളും നടക്കുമ്പോള്‍
പോലീസ് നിഷ്ക്രിയമായിരുന്നു. ഇടപെട്ടപ്പോഴാകട്ടെ കേസ് തേച്ചുമാച്ചു കളഞ്ഞ് കുറ്റവാളികളെ രക്ഷപ്പെടുത്തുവാനാണ് അവര്‍ ശ്രമിച്ചത്. ഇരുനൂറു കൊല്ലം മുമ്പ് മഹാരാഷ്ട്രയിലെ ഖൊരെഗാനില് നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം പൊരുതിയ മഹര്‍ പട്ടാളക്കാര്‍ പേഷ്വായുടെ സേനയ്ക്കുമേല്‍ നേടിയ വിജയം ആഘോഷിക്കാനെത്തിയ ദലിതര്‍ക്കു നേരെ കാവിക്കൊടിയുമായെത്തിയ മറാഠകള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തിനു ആഹ്വാനം ചെയ്ത രണ്ടു പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തെങ്കിലും അവര്‍ വലിയ സ്വാധീനമുള്ളവരായതുകൊണ്ട് അറസ്റ്റ് ചെയ്യാന്‍ മടിച്ചു.
ദലിത് പീഡനം മോദി അധികാരത്തിലേറിയ ശേഷം തുടങ്ങിയതല്ല. അദ്ദേഹത്തിന്റെ കീഴില്‍ അതിന് ആക്കംകൂടി എന്നുമാത്രം. ഔദ്യോഗിക കണക്കുകളനുസരിച്ച് കഴിഞ്ഞ പതിറ്റാണ്ടു കാലത്ത്
(2007-2017) ദലിതര്‍ക്കെതിരായ അക്രമങ്ങള്‍ 66 ശതമാനം വർധിച്ചു, ബലാത്സംഗങ്ങള്‍ ഇരട്ടിച്ചു. ഓരോ 15 മിനിട്ടിലും ഒരു ദലിതപീഡനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഓരോ ദിവസവും ആറു ദലിത് സ്ത്രീകള്‍
ബലാത്സഗം ചെയ്യപ്പെട്ടു. ഇത്തരത്തില്‍ കുറ്റങ്ങള്‍ പെരുകിക്കൊണ്ടിരിക്കുമ്പോള്‍ സുപ്രീംകോടതി നിയമത്തില്‍ പീഡകര്‍ക്ക് സഹായകമാകുന്ന ഒരു മാറ്റം വരുത്തി. സ്ത്രീകള്‍ക്കും ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പാര്‍ലമെന്റ് ഉണ്ടാക്കിയ നിയമങ്ങളില്‍ പരാതി ലഭിച്ചാലുടന്‍ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് പലപ്പോഴും തയ്യാറാകാത്ത സാഹചര്യത്തിലാണ് ആ വ്യവസ്ഥ എഴുതിച്ചേർത്തത്. അത് വ്യാപകമായി ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്നു പറഞ്ഞു കൊണ്ട് കോടതി
അത് എടുത്തു കളഞ്ഞു. ദുരുപയോഗത്തിന് തെളിവായി കോടതി
ചൂണ്ടിക്കാട്ടിയത് നാഷണല്‍ ക്രൈംസ് റിക്കോര്‍ഡ്സ് ബ്യൂറോ എന്ന
കേന്ദ്രസ്ഥാപനം സംസ്ഥാന പോലീസുകള്‍ നല്കിയ കണക്കുകളെ
ആധാരമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ്. ആ കണക്കുകളില്‍
നിന്ന് വായിച്ചെടുക്കാവുന്ന പ്രധാനപ്പെട്ട വസ്തുത ഈ നിയമം വന്ന
ശേഷവും പീഡനങ്ങള്‍ വര്‍ദ്ധിക്കുകയും ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണം കുറയുകയുമാണെന്നാണ്. ഇത് അവഗണിച്ചു കൊണ്ടാണ് ജസ്റ്റിസ് എ.കെ . ഗോയല്‍, ജസ്റ്റിസ് യു.യു. ലളിത് എന്നീ ജഡ്ജിമാരുടെ ബെഞ്ച് അറസ്റ്റ് നിര്ന്ധമാക്കുന്ന വകുപ്പ് നീക്കം ചെയ്തത്. നേരത്തെ ഇതേ ബെഞ്ച് സ്ത്രീപീഡന വിരുദ്ധ നിയമത്തിലെ സമാനമായ വകുപ്പും എടുത്തുകളഞ്ഞിരുന്നു. ഇതില്‍ നിന്നും ഈ രണ്ട്ജഡ്ജിമാരുടെയും സവര്‍ണ്ണ പുരുഷ മനസുകള്‍ക്ക് ദലിത് വിരുദ്ധ, സ്ത്രീ വിരുദ്ധ മനോഭാവത്തെ മറികടക്കാന്‍ നിയമങ്ങളില്‍ എഴുതിച്ചേര്‍ത്ത വകുപ്പുകള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നാണ് മനസിലാക്കേണ്ടത്. നിയമം ചെയ്യപ്പെടുന്നെങ്കില്‍ തന്നെ എന്ത് അപരിഹാര്യമായ നഷ്ടമാണ് അതിന്റെ ഫലമായുണ്ടാകുന്നത്? എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തശേഷം പോലീസ് നടത്തുന്ന അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ പോലീസിനു തന്നെയാണ്
വ്യാജമായി കുറ്റം ചുമത്തപ്പെട്ടവർക്കോ നിയമനടപടികളിലൂടെ പരിഹാരം തേടാവുന്നതാണ്. അത്തരം നടപടികളിലൂടെ വകുപ്പ് ദുരുപയോഗം ചെയ്യുന്നത് തടയാനാകും. സുപ്രീംകോടതിയില്‍ ഇപ്പോള്‍ ഒരു ദലിത് ജഡ്ജി പോലുമില്ലെന്നതും സ്ത്രീപ്രാതിനിധ്യം നാമമാത്രമാണെന്നതും കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. സ്ത്രീപീഡന വിരുദ്ധ നിയമത്തില്‍ ജസ്റ്റിസ് ഗോയലും ജസ്റ്റിസ് ലളിതും നടത്തിയ ഇടപെടല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പിന്നീട് തിരുത്തുകയുണ്ടായി. ദലിത് പീഡന വിരുദ്ധ നിയമത്തിലും വൈകാതെ തിരുത്തലുണ്ടാകുമെന്ന് കരുതാം.
ഭരണഘടനയും കേന്ദ്രനിയമങ്ങളും രാജ്യത്തൊട്ടാകെ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ പൊതുവില്‍ പരിഗണിച്ച് തയ്യാറക്കപ്പെട്ടവയാണ്. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാകയാല്‍ ഓരോ സംസ്ഥാനത്തെയും ദലിതരുടെ അവസ്ഥയും നിയമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന ശുഷ്കാന്തിയും ഒരേ തരത്തിലുള്ളതല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ തന്നെരാജ്യത്തെ ഇതര പ്രദേശങ്ങളെ പിന്തള്ളിക്കൊണ്ട് കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ സാമൂഹിക മുന്നേറ്റം തുടങ്ങിയിരുന്നു.
ഡോ. ബി ആര് അംബേഡ്കര്‍ പൊതുരംഗത്ത് എത്തുന്നതിനു മുമ്പാണ് അയ്യങ്കാളി ഐതിഹാസികമായ വില്ലുവണ്ടി യാത്രയിലൂടെ ദലിതരുടെ സഞ്ചാര സ്വാതന്ത്ര്യം പ്രഖ്യാപിച്ചതും കര്‍ഷക തൊഴിലാളി പണിമുടക്ക് സംഘടിപ്പിച്ചു വിദ്യാഭ്യാസ അവകാശം നേടിയെ ടുത്തതും. നിർഭാഗ്യമെന്നു പറയട്ടെ, സാഹചര്യങ്ങള്‍ അയ്യങ്കാ ളി അംബേദ്കര്‍ ധാരകള്‍ ഒന്നിക്കാന്‍ അനുവദിച്ചില്ല.

അയ്യങ്കാളി സമരസജ്ജരാക്കിയ കേരളത്തിലെ ദലിത് സമൂഹം ആദ്യം കോണ്‍ഗ്രസ് രാഷ്ട്രീ യത്തെയും പിന്നീട് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും പിന്തുടര്ന്നു. ഗാന്ധിയുടെ സ്വാധീനത്തില്‍ കോണ്‍ഗ്രസ് ദേശീയ തലത്തിലും പല സംസ്ഥാനങ്ങളിലും ഭരണസംവിധാനത്തില്‍ നാമമാത്ര ദലിത് പ്രാതിനിധ്യത്തിന് വ്യവസ്ഥ ചെയ്തിരുന്നു. തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്ത്
കോണ്‍ഗ്രസ് അത് വൈകി മാത്രമാണ് നടപ്പിലാക്കിയത്. ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്റെ സമീപനം കോണ്‍ഗ്രസിന്റേതില്‍ നിന്ന് വ്യത്യസ്തമല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്.എസ്.പിയും ഒന്നാം പൊതുതെരഞ്ഞെടുപ്പില്‍ ഒന്നിച്ചാണ് മത്സരിച്ചത്. ആര്.എസ്.പിക്ക് അന്നു ആ പ്രദേശത്ത് ഉണ്ടായിരുന്ന മേല്‍കൈ അംഗീകരിച്ചുകൊണ്ട് കൊല്ലത്തെ ലോക്സഭ സീറ്റും നിയമസഭാ സീറ്റും അവിഭക്ത സി.പി.ഐ. അതിന് വിട്ടുകൊടുത്തു. ലോക്സഭയിലേക്ക് ഒരു ദലിത് റിസര്‍വേഷന്‍ സീറ്റും ഉണ്ടായിരുന്നു. ആ സീറ്റിലേക്ക് സി.പി.ഐ യും ആര്.എസ്.പിയും സ്ഥാനാര്‍ഥിയെ നിർത്തിയില്ല. ഇടതു സ്ഥാനാര്‍ഥി യുടെ അഭാവത്തില്‍ കോണ്‍ഗ്രസ്, ടിക്കറ്റ് ലഭിക്കാഞ്ഞതിനാല്‍ സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക നല്കിയ മുന്‍ എംപി ആര്. വേലായുധനെ പിന്തുണച്ചു. അദ്ദേഹം ജയിക്കുകയും ചെയതു. സി.പി.ഐ.യിലോ ആര്.എസ്.പിയിലോ 1952ല്‍ ദലിതര്‍ ഇല്ലാതിരുന്നതു കൊണ്ടല്ല സംവരണ സീറ്റില്‍ മുന്നണിക്ക് സ്വന്തം സ്ഥാനാര്‍ഥി ഇല്ലാതെ പോയത്. പത്ത് ബിരുദധാരികള്‍ എന്ന അയ്യങ്കാളിയുടെ സ്വപ്നം അപ്പോഴേയ്ക്കും സാക്ഷാത്കരിച്ചിരുന്നോ എന്നറിയില്ല. എന്നാല്‍ സാമാന്യ വിദ്യാ ഭ്യാസം നേ ടിയ ദലിതര്‍ ഇടതു പാര്‍ട്ടികളില്‍ സജീവമായിരുന്നു. പക്ഷെ ഇടതുപക്ഷത്തെ ‘മേൽ ജാതി’ നേതാക്കള്‍ അവരെ പാര്‍ലമെന്റില്‍ പോകാന്‍ യോഗ്യതയുള്ളവരായി കണ്ടില്ല. ദലിതരുടെ കാര്യത്തില്‍ മാത്രമല്ല, പിന്നാക്കജാതിക്കാരുടെ കാര്യത്തിലും ഈ മനോഭാവം അന്ന് പ്രകടമായിരുന്നു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള ചിറയിന്‍കീഴ് ലോക്സഭാമണ്ഡലത്തിലും ഇടതു മുന്നണി സ്ഥാനാര്‍ഥിയെ നിർത്താതിരുന്നത് ഇതിനു തെളിവാണ്. വാമനപുരം നിയമസഭാ സീറ്റിലേക്ക് സി.പി.ഐ. നിയോഗിച്ച വി.പി. നായര്‍ ചിറയിന്‍കീഴില്‍ ഇടതു സ്ഥാനാര്‍ഥിയില്ലെന്ന് മനസിലാക്കി, നിയമസഭാ സീറ്റ് ഉപേക്ഷിച്ച് ലോക്സഭക്ക് നാമനിര്‍ദ്ദേശ പത്രിക നൽകി. അങ്ങനെ അദ്ദേഹം എം.പി.യായി. പക്ഷെ ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥി ഇല്ലാതിരുന്നതുകൊണ്ട് വാമനപുരം നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് മത്സരം കൂടാതെ കിട്ടി. അതിനുശേഷ ം
ഇടതുകക്ഷികള്‍ ഈ രണ്ട് സീറ്റുകളിലും പതിവായി സ്ഥാനാര്‍ഥികളെ നിർത്തുകയും അവര്‍ മിക്കപ്പോ ഴും ജയിക്കുകയും ചെയ്തിട്ടുണ്ട്.
ദലിതരുടെ കഴിവില്‍ ഇടതുകക്ഷികള്‍ക്ക് എത്രമാത്രം വിശ്വാസമുണ്ടെന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. പാര്‍ട്ടി സംവിധാനത്തിലൂടെ ഒരു ദലിതന് പാര്‍ലമെന്ററി ജീവിതത്തിനപ്പുറം രാഷ്ട്രീയരംഗത്തും പൊതുമണ്ഡലത്തിലും വളരെ ഉയരാന്‍ ഇന്നും കഴിയുന്നില്ല.
ഇതു തന്നെയല്ലേ കോണ്‍ഗ്രസില്‍ കഴിയുന്ന ദലിതന്റെയും സ്ഥിതി എന്നു ചോദിച്ചാല്‍ അതെ എന്ന് ഉത്തരം നല്‍കേണ്ടി വരും. പക്ഷെ ഇടതുപക്ഷം മറ്റൊരു കോണ്‍ഗ്രസ് ആണോ?
ദലിത് ആദിവാസി വിഭാഗങ്ങളുടെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിന്റേതില്‍ നിന്ന് വ്യത്യസ്തമായ ഒരു നയസമീപനം ഇല്ലെന്നതാണ് വാസ്തവം. ഇതുവരെ ഉണ്ടായ ഏറ്റവും വലിയ വിപ്ലവകരമായ നടപടിയെന്നു പറയപ്പെപ്പെടുന്നത് 1957ലെ സര്‍ക്കാരിന്റെ ഭൂപരിഷ്കരണ നിയമമാണ്. ആ നിയമം ദലിതരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിഭൂമി നല്കാന് വ്യവസ്ഥ ചെയ്തില്ല. സാമൂഹ്യഘടനയില്‍ മാറ്റം വരുത്താന്‍ പര്യാപ്തമല്ലാതിരുന്ന ആ നിയമം എങ്ങനെയാണ് വിപ്ലവകരം എന്ന വിശേഷണം അര്‍ഹിക്കുന്നത്? രണ്ട് പതിറ്റാണ്ടു കാലം നീണ്ട രാഷ്ട്രീയ വടംവലിക്കുശേഷം ഒടുവില്‍ നിലവില്‍ വന്നത് എല്ലാ വലതുപക്ഷ കക്ഷികള്‍ക്കും കൂടി സ്വീകാര്യമായ ഭൂപരിഷ്കരണ നിയമമായിരുന്നു. ഈ ഭൂപരിഷ്കരണത്തിനും നിരവധി പട്ടയമേളകള്ക്കും ശേഷവും ഏറ്റവുമധികം ഭൂരഹിതരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആദിവാസികളുടെ ഭൂപ്രശ്നത്തിന്റെ കാര്യത്തിലും രണ്ട് മുന്നണികളുടെയും സമീപനം ഒന്നു തന്നെ.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് നേരത്തെ പ്രവേശനം ലഭിച്ചതുകൊണ്ടു കൂടിയാണ് ഒരു ദലിത് പ്രസിഡന്റിനും ദലിത് ചീഫ് ജസ്റ്റിസിനും വേണ്ടി രാജ്യം തിരഞ്ഞപ്പോള്‍ ആ സ്ഥാനങ്ങള്‍ മലയാളികള്‍ക്ക് ലഭിച്ചത്. പക്ഷെ കേരളത്തിലെ ദലിത്അവസ്ഥ സങ്കീര്‍ണമായി തുടരുകയാണ്. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ പദവികള്‍ പ്രമുഖ ജാതിമത വിഭാഗങ്ങള്‍ക്ക് വീതിച്ചു നല്കുന്ന പതിവ് പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഫലമായി യോഗ്യതയുള്ള ദലിതര്‍ക്കും സ്ത്രീകള്‍ക്കും ആ സ്ഥാനം ലഭിക്കാനാകാത്ത സാഹചര്യമുള്ളതായി ഞാന്‍ ഒരിക്കല്‍ നിരീക്ഷിക്കുകയുണ്ടായി. അതിനുശേഷം ഒരു വനിതാ വിസിയും ഒരു ദലിത് വിസിയുമുണ്ടായി. രണ്ടു നിയമനങ്ങളും യു.ഡി.എഫ് കാലത്തായിരുന്നു. മെരിറ്റ് അടിസ്ഥാനത്തില്‍ നിയമനത്തിന് അര്‍ഹത നേടിയിട്ടും നിരന്തരം സംവരണ ക്വോട്ടയിലേക്ക് തള്ളപ്പെട്ടതിനെ പരാമര്‍ശിച്ചുകൊണ്ട് ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇക്കണോമിക്സ് പ്രൊഫസര്‍ ഡോ. എം. കുഞ്ഞാമന് ഒരിക്കല്‍ പറഞ്ഞു, താന്‍ അക്കാദമിക ലോകത്തിനു പുറത്ത് കുടില്‍ കെട്ടി കഴിയുകയാണെന്ന്.
ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ‘കേരള ദലിത് പാന്തേഴ്സ്’ അമേരിക്കയില്‍ നിന്നുള്ള കറുത്ത വര്‍ഗക്കാരായ കലാകാരന്മാരുമായി ചേര്‍ന്ന് നടത്താന്‍ നിശ്ചയിച്ച ഒരു പരിപാടി പോലീസിനെ ഉപയോഗിച്ച് തടയുകയുണ്ടായി. ആ പരിപാടിയില്‍ പങ്കെടുക്കാമെന്നേറ്റിരുന്ന ദലിത് ഐ.എ.എസ്. ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു. ഒരു കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ നായനാര്‍ ഹരിജന്‍ എന്ന് പറയുകയുണ്ടായി. അദ്ദേഹം അതിനെതിരെ പരാതി നല്‍കിയെങ്കിലും നിയമനടപടി ഫലം കണ്ടില്ല.
ഇ.കെ. നായനാര്‍ വി.എസ്. അച്യുതാനന്ദന്
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ഒരു കൊലപാതകത്തിന്റെ പേരില്‍ വര്‍ക്കലയിലെ കോളനികളില്‍ ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്. ആര്.എം) പ്രവര്‍ത്തകരും മറ്റ് ദലിതരും വേട്ടയാടപ്പെട്ടത്. സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് അധ്യക്ഷന്‍ ഡോ. പി.കെ. ശിവാനന്ദന് കോളനിയിലെ ദലിതരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ തീരുമാനിച്ചു. കമ്മീഷനിലെ രാഷ്ട്രീയക്കാരായ അംഗങ്ങള്‍ അദ്ദേഹത്തോടൊപ്പം പോയില്ല. അദ്ദേഹം പോവുക മാത്രമല്ല കോളനിയിലെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന ഒരു റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കുകയും ചെയതു. മുഖ്യമന്ത്രി അത് വകുപ്പ് മന്ത്രി എ.കെ. ബാലന് കൈമാറി. ആ റിപ്പോര്‍ട്ടിനെക്കുറിച്ച് പിന്നീട് ആരും ഒന്നും കേട്ടിട്ടില്ല. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഇടതു സ്വഭാവത്തിന് നിരക്കാത്ത സമീപനമാണ് ഈ സംഭവങ്ങളിലൊക്കെ നിഴലിക്കുന്നത്.
അടുത്ത കാലത്ത് കേരളത്തിലെ ദലിത് രംഗത്ത് ഗുണപരമായ ചില സംഭവവികാസങ്ങളുണ്ടായിട്ടുണ്ട്. ഒരു ദലിത് ബുദ്ധിജീവിനിരയുടെ ആവിര്‍ഭാവമാണ് അതിലൊന്ന്. ആ നിരയില്‍പ്പെടുന്ന ഒരു വ്യക്തിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ കെ.കെ. ബാബുരാജ്. ഇത്തരത്തിലുള്ള ഒരു സംഘത്തെ സൃഷ്ടിക്കാനുള്ള കഴിവ് അയ്യങ്കാളിയുടെ കാലത്ത് ദലിത് സമൂഹത്തിനുണ്ടായിരുന്നില്ല. ദലിത് മേഖലയിലും പൊതുമണ്ഡലത്തിലും അവര്‍ നടത്തുന്ന സംവാദങ്ങളില്‍ നിന്ന് അവര്‍ക്കിടയില്‍ പല വിഷയങ്ങളിലും അഭിപ്രായവ്യത്യാസമുള്ളതായി കാണാം. അതിന്റെ പ്രതിഫലനം ഈ പുസ്തകത്തിലുമുണ്ട്. ഈ അഭിപ്രായ ഭിന്നതകളില്‍ ആശങ്കപ്പെടെണ്ടതില്ല. ചിന്തിക്കുന്നവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസം സ്വാഭാവികമാണ്. എന്നാല്‍ ദലിത് സമൂഹം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങളില്‍ ഒന്നിക്കുന്നതിനു അത് തടസമാകാന്‍ പാടില്ല.
ബുദ്ധിജീവികള്‍ക്ക് ആശയങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയും. അതോടൊപ്പം പുതിയ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കര്മസേനയുണ്ടാകുമ്പോഴാണ് വലിയ മാറ്റങ്ങളുണ്ടാകുക. അതിന് മറ്റൊരു തരത്തിലുള്ള നേതൃത്വം ഉണ്ടാകണം. മേവാനിയെയും ചന്ദ്രശേഖര്‍ ആസാദിനെയും പോലൊരു നേതാവിന്റെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്. ഇടതു പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തുകയും പിന്നീട് സ്വന്തനിലയില്‍ ആദിവാസി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സി.കെ. ജാനുവും സഹപ്രവര്‍ത്തകരും ഒരു ഘട്ടത്തില്‍ സംയുക്ത ദലിത്-ആദിവാസി മുന്നേറ്റത്തിന്റെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. ജാനു ഇപ്പോള്‍ ബി.ജെ.പി. കൂടാരത്തിലാണ്. ദലിത് ആദിവാസി പ്രശ്നങ്ങളില്‍ കോണ്ഗ്രസിനോളമൊ സിപിഎമ്മിനോളമൊ പോലും ആത്മാര്‍ഥതയില്ലാത്ത കക്ഷിയാണത്.
ജാതീയമായ അവശതകള്‍ അനുഭവിക്കുന്നവര്‍ അവയ്ക്ക് പരിഹാരം കാണാന്‍ ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതില്‍ ഒരു തെറ്റുമില്ല.
അതേസമയം നീണ്ട കാലം സാമൂഹികമായി ഒറ്റപ്പെടുത്തപ്പെട്ടവരെന്ന നിലയില്‍ അവര്‍ രാഷ്ട്രീയ ഒറ്റപ്പെടലന് അവസരം ഉണ്ടാക്കരുത്. അധികാരത്തിലൂടെ ദലിത് ശാക്തീകരണം സാക്ഷാത്കരിക്കാമെന്ന പ്രതീക്ഷയിലാണ് കാന്‍ഷി റാം ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്. ആദ്യഘട്ടത്തില്‍ പഞ്ചാബിലും നിരവധി ഹിന്ദി സംസ്ഥാനങ്ങളിലും അതിനു സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് അതൊരു ഉത്തര്‍ പ്രദേശ് പാര്‍ട്ടിയായി ചുരുങ്ങി. അവിടെ ഒന്നിലധികം തവണ അതിന് അധികാരത്തിലേറാനായി. യു.പി. അനുഭവം സ്വത്വരാഷ്ട്രീയത്തിന്റെ പരിമിതി വെളിപ്പെടുത്തുന്നു. മായാവതിയുടെ മുഖ്യമന്ത്രിപദത്തിലൂടെ അവിടെ ദലിത് ശാക്തീകരണമോ സ്ത്രീശാക്തീകരണമോ ഉണ്ടായില്ല. അവിടെ നിന്നും നിത്യേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീപീഡന, ദലിത് പീഡന സംഭവങ്ങള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നു.
ദലിത് മുന്നേറ്റം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ കാലം ആവശ്യപ്പെടുന്നത്. ആ പ്രക്രിയയില്‍ പ്രാദേശികതലത്തില്‍ മാത്രമല്ല ദേശീയതലത്തിലും തങ്ങള്‍ക്ക് എന്ത് സംഭാവന നല്കാന് കഴിയുമെന്ന് കേരളത്തിലെ ദലിത് ചിന്തകര്‍ ആലോചിക്കണം. തുല്യതയിലും തുല്യാവസരങ്ങളിലും ഊന്നിയുള്ള ഒരു പ്രസ്ഥാനത്തിലൂടെ മാത്രമേ ഭരണഘടന പ്രാഥമികലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി യാഥാര്‍ഥ്യമാക്കാന്‍ കഴിയൂ. കേരളത്തിലെ ദലിത് ചിന്തകര്‍ അതിനുള്ള ശ്രമത്തിന്റെ ഭാഗമാകണം. അത്തരത്തിലുള്ള നേതൃത്വം ഉണ്ടാകണം.

പുസ്തകം ഓണ്‍ലൈനില്‍ ലഭ്യമാണ്: https://bit.ly/2TNreeD
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]