രക്തസാക്ഷികള്‍ ഊര്‍ജം പകരുന്ന നീതിയുടെ പ്രത്യയശാസ്ത്രം

ഒരു മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന 49 നിരപരാധികളെ കൂട്ടക്കൊല നടത്തിയ ഇക്കോ- ഫാസിസിസ്റ് തീവ്രവാദി ബ്രന്റണ്‍ ടാറന്റ്‌ താൻ ചെയ്തതിൽ ഒട്ടും തന്നെ പശ്ത്തപിച്ചില്ല. ബ്രന്റണ്‍ വെടിവെച്ചതിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിംഗ് ചെയ്യുകയും മുസ്‌ലിം ലോകത്തു ഭയം പ്രചരിപ്പിക്കുകയും ചെയ്തു. ആഗോളതലത്തിൽ കുറ്റം ചുമത്തപ്പെട്ട അയാളുടെ പ്രവർത്തനങ്ങൾ പുതിയ ബ്രാണ്ടണുകളുടെ നിർമ്മാണത്തിലും, പുതിയ ലോക ക്രമത്തിനായുള്ള ആത്യന്തിക ലക്ഷ്യത്തിലും കലാശിക്കും. എന്നാലും മുസ്‌ലിംകള്‍ പള്ളിയിൽ പോവുകയും പ്രാർഥനയിൽ മുഴുകുകയും ചെയ്ത് കൊണ്ടേയിരിക്കും. അവരുടെ ആത്യന്തതികമായ ലക്‌ഷ്യം നാഥനെ കണ്ടുമുട്ടലാണ് എന്നത് ബ്രന്റണ്‍ അറിഞ്ഞു കൊള്ളണമെന്നില്ല.

കൊലപാതകം, ഭീകരത എന്നിവയെ മാറ്റിനിർത്തേണ്ടതുണ്ട്, അവ ഒരിക്കലും വിജയിക്കുകയില്ല. ഹിറ്റലറുടെ ഫാഷിസത്തിന്റെ അന്ത്യം അതിന് ഉദാഹരണമാണ്. 25 വര്ഷം എന്ന ചെറിയ കാലയളവിൽ മാത്രം ജീവിച്ചിരുന്ന അയാള്‍ 1000 കൊല്ലത്തോളം ജീവിക്കുന്ന ഒരു ഫാസിസറ് ലോകത്തെ സ്വപ്നം കണ്ടിരുന്നു.

ന്യൂസിലന്റ് മോസ്‌ക് ആക്രമത്തിലെ പരിക്കേറ്റയാള്‍ ആകാശത്തേക്ക് കൈ ചൂണ്ടുന്നു

അത് പോലെ മറക്കാന്‍ കഴിയാത്ത ചില ദിവസങ്ങളിലൊന്നാണ് 2010ലെ ഫെബ്രുവരി പതിനൊന്ന്. മുംബൈയിലെ അഭിഭാഷകനായിരുന്ന (Terrorist Lawyer) ഷാഹിദ് അസ്‌മിയെ വെടിവെച്ചു കൊന്ന ദിവസം. എന്നാൽ ഈ സംഭവം ഭീകരരെന്ന് മുദ്ര കുത്തപ്പെട്ട നിരപരാധികളുടെ നീതിക്കായി പോരാടാൻ യുവാക്കള്‍ക്ക് ആര്‍ജവം നല്‍കി. മുസ്‌ലിം സമുദായത്തിൽ, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ ഈ ഭീകരത ഭയമുണ്ടാക്കുമെന്ന് അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ കരുതിയിട്ടുണ്ടാവണം.

എന്നാല്‍ അസ്‌മിയുടെ മരണത്തിന് 9 വര്ഷങ്ങള്ക്കു ശേഷവും ഒരുപാട് ഷാഹിദുമാര്‍ ഉണ്ടായി വരുന്നതായി കാണാന്‍ സാധിക്കും

ഇവിടെ ഷാഹിദ് ഹിറ്റ്‌ലറുടെതിനെക്കാള്‍ ഏറെ വിഷലിപ്തമായ, ഇന്ത്യൻ ഫാസിസത്തിന് എതിരായിരുന്നു. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്‌സെയെ പ്രകീർത്തിക്കുകയും ആഘോഷിക്കുകയുമാണ്‌ ഇന്ത്യൻ ഫാഷിസം. അത്രയും ഭയാനകമായ ഒരു മുഖം സൂക്ഷിക്കുന്നുണ്ടത്. ഷാഹിദും അദ്ദേഹത്തിന് സമാനമായിട്ടുള്ളവരും സഹിച്ച അനീതികള്‍ക്കെതിരെ വേണ്ടവിധത്തില്‍ പോരാടാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി.

ജനനത്തിന് ശേഷം അനാഥനായി വളര്‍ന്ന വ്യക്‌തിയാണ് അസ്‌മി. മുംബൈയിൽ നടന്ന വർഗീയ കലാപങ്ങൾക്ക് അദ്ദേഹം സാക്ഷ്യം വഹിച്ചതാണ്. വളരെ ചെറുപ്പത്തില്‍ തന്നെ കുറ്റാരോപിതനായി ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന ആയിരക്കണക്കിന് യുവാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. കശ്മീരിലെ അന്യായങ്ങള്‍ക്കെതിരെ പ്രതിരോധിക്കാന്‍ രൂപപ്പെട്ട ഒരു തീവ്രവാദി സംഘത്തില്‍ നിന്ന്‌ രക്ഷപ്പെട്ട് വന്ന ചരിത്രമുണ്ട് ഷാഹിദ് അസ്മിക്ക്. തന്റെ യുവത്വത്തിന്റെ സുപ്രധാന കാലഘട്ടങ്ങളിൽ എന്ത് തെറ്റാണ് ചെയ്തതെന്നുപോലുമറിയാതെ ജയിലിൽ ഒരുപാട് വർഷങ്ങൾ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന ശാഹിദ്‌ ഒരു നിമിഷം പോലും പതറുകയോ കഴിഞ്ഞകാലത്തിലെ ഓർത്തു തളരുകയോ ചെയ്തിരുന്നില്ല. അദ്ദേഹം പേനയിലും പുസ്തകത്തിലും ഉത്തരങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നു. അഭിഭാഷകനാവുകയും ഭീകരരെന്ന് തെറ്റായ ആരോപണങ്ങൾ
ഉന്നയിക്കപ്പെട്ടവര്‍ക്ക്‌ വേണ്ടി സേവനം ചെയ്യുകയും
(POTA, TADA കേസുകള്‍) ചിലരെ രക്ഷപെടുത്തുന്നതിൽ വിജയിക്കുകയും ചെയ്തു. ഒരുപക്ഷെ കുറച്ചുകൂടെ കാലം ജീവിക്കാൻ വിധിച്ചിരുന്നെങ്കിൽ വിവേകമുള്ള ആളുകൾ ഇന്ത്യയെന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ നിയമ വാഴ്ച്ചയിലെ അനീതികള്‍ കണ്ടറിയുമായിരുന്നു. പുത്തന്‍ ലോകക്രമത്തിന് തടസ്സം നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തെയവര്‍ വേഗത്തില്‍ ഇല്ലാതാക്കുകയായിരുന്നു.

അഡ്വക്കേറ്റ് ഷാഹിദ് അസ്മി

നമ്മുടെ സമൂഹം ഡോക്ടർമാരെ ജീവന്റെ രക്ഷകനായി കാണുന്നു. അവര്‍ക്ക്‌ ഗുണം ചെയ്യാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍, ദോഷം ചെയ്യാതെ സൂക്ഷിക്കണം എന്നൊരു ഫലിതം കേട്ടിട്ടുണ്ട്. ഹബീബുള്ളയുടെയും ആയിഷയുടെയും മകനായ Dr മുഹമ്മദ് അഫ്സൽ ഗുരുവിന്റെയും കേസ് അങ്ങനെയായിരിക്കുമായിരുന്നു. “നിങ്ങൾക് എന്നെ തൂക്കിക്കൊല്ലണമെങ്കിൽ അതുമായി മുന്നോട്ട് പോകാം, എന്നാൽ ഇത് ഇന്ത്യയുടെ ജുഡീഷ്യൽ രാഷ്ട്രീയ വ്യവസ്ഥയിൽ ഒരു കറുത്ത പുള്ളി ആയിരിക്കും എന്നോര്‍ക്കുക” എന്ന അഫ്സലിന്റെ പ്രസ്താവനയിൽ നമ്മൾ അദ്ദേഹത്തെ തെറ്റായി മനസ്സിലാക്കി. അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന അഫ്‌സലിന്റെ വധശിക്ഷ നടപ്പാക്കിയിട്ട് ആറ്‌വര്‍ഷങ്ങള്‍ തികയുന്നു. അദ്ദേഹത്തിന് ഒരു അഭിഭാഷകന്റെ ലീഗല്‍ റെപ്രസന്റേഷന്‍ ലഭിക്കാതിരുന്നതിനെക്കുറിച്ചും, വധശിക്ഷ അതീവ രഹസ്യമായി നടപ്പിലാക്കിയതിനെക്കുറിച്ചും ആഗോള തലത്തില്‍ നിയമവിദഗ്ധര്‍ ചോദ്യങ്ങളുന്നയിക്കുന്നുണ്ട്.

അതിർത്തിയിലെ ഒരു പോരാട്ടത്തെക്കാൾ ഗുരുതരമായി ശിഷിക്കപ്പെടേണ്ടതാണ് പാർലമെന്റ് ആക്രമണം. അതൊരു അട്ടിമറി ശ്രമം പോലെ തന്നെയാണ്. 18 വര്‍ഷം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 2001 ഡിസംബർ 15 ന് ഇന്ത്യന്‍ പാര്‍ലമെന്റിലെ സായുധ സേനക്ക് ഇങ്ങനൊരു ദൗര്‍ഭാഗ്യകരമായ സംഭവത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു തോട്ടക്കാരനുമുള്‍പ്പെടെ ഒമ്പത് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായി. മന്ത്രിമാരും MP മാരും സുരക്ഷിതമായി രക്ഷപ്പെട്ടു. സൈന്യത്തിന്റെ പ്രതിരോധം പ്രശംസിക്കപ്പെട്ടു. മുഷറഫും വാജപേയിയും പരസ്പരം വിദ്വേഷം ആളിക്കത്തിച്ചു. ബുഷും അദ്ദേഹത്തിന്റെ സർക്കാരും ഇരു രാജ്യങ്ങള്‍ തമ്മിലുളള പിരിമുറുക്കം പിടിച്ചെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. മാധ്യമങ്ങള്‍ സാഹചര്യം കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനെന്ന വണ്ണം കോടികള്‍ ചെലവഴിച്ചു.

പന്ത്രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നീതീകരിക്കാനാവാത്ത തടങ്കല്‍ വിചാരണകള്‍ക്കൊടുവില്‍ “അഫ്സൽ ജീവനോടെ ഉള്ളതിനാൽ നമ്മുടെ രാജ്യം ലജ്ജിക്കുന്നു” എന്ന വിലാപത്തിന് അറുതി വരുത്തേണ്ടതായി വന്നു. ലോകം കണ്ട ഒരു തിരക്കഥാകൃത്തും മനസില്‍ പോലും കാണാന്‍ സാധ്യതയില്ലാത്തതും പോലീസിന്റെ ചാര്‍ജ് ഷീറ്റില്‍ ഇല്ലാത്തതുമായ തരത്തിലുള്ള കഥകളാണ് മാധ്യമങ്ങള്‍ മെനഞ്ഞത്. ഒരു വക്കീല്‍ പോലും ഇല്ലാതെ ഉന്നത സെക്യൂരിറ്റി സെല്ലിൽ ഇട്ട് പൂട്ടിയിരിക്കുകയായിരുന്നു അഫ്സൽ ഗുരുവിനെ. കോടതി നിയമിച്ച ഒരു ജൂനിയർ വക്കീൽ തന്റെ കക്ഷിയെ കാണാൻ ഒരിക്കൽ പോലും ജയിലിൽ പോവുകയോ ഗുരുവിന് വേണ്ടി സാക്ഷികളെ ഹാജരാക്കുകയോ ചെയ്തിരുന്നില്ല അതുപോലെ തന്നെ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചും ഇല്ല. തദവസരത്തില്‍ ജഡ്ജി തന്റെ നിസ്സഹായത പ്രകടിപ്പിക്കുകയാണുണ്ടായത്.

അഫ്‌സല്‍ ഗുരു

അഫ്സൽ മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുന്നേ എഴുതിയ കത്തില്‍ അദ്ദേഹം തന്റെ കുടുംബത്തോട് പറയുന്നു “ഞാൻ തൂക്കിലേറ്റപ്പെടാൻ പോവുകയാണ്, തൂക്കുമരത്തോടടുക്കുമ്പോള്‍ വിശദമായ ഒരു കത്ത് (കുടുംബങ്ങൾക്ക്) എഴുതാൻ കഴിയില്ല. എന്നെ ഒരു ബലിയായി തെരഞ്ഞെടുത്ത അല്ലാഹുവിനു നന്ദി. തബസ്സുമിനെയും ഗാലിബിനെയും നന്നായി നോക്കണം

അഫ്‌സല്‍ യഥാര്‍ത്ഥത്തില്‍ ഒരു കുറ്റവാളിയായിരുന്നെങ്കില്‍ അതിലും കുറഞ്ഞ ഒരു ശിക്ഷ അദ്ദേഹം അര്‍ഹിക്കുന്നില്ല. എന്നാല്‍ അങ്ങനെയല്ലാത്ത പക്ഷം നമ്മുടെ ദേശീയ സ്ഥാപനങ്ങള്‍ക്ക് ഒരു നിരപരാധിയുടെ രക്തക്കറകള്‍ ഒരിക്കലും തേച്ചുമായ്ച്ചു കളയാന്‍ കഴിയില്ല.

നീതി നിഷേധിക്കപ്പെട്ടിടത്തോളം നീതിയുക്‌തമായ ഒരു വിചാരണ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ഒന്ന് നോക്കിയാൽ അദ്ദേഹത്തെ കൊലപ്പെടുത്തിയതായെ കാണാൻ കഴിയൂ. അതുപോലെ തന്നെ അതൊരു അനുഗ്രഹീതമായ ബലിദാനമായിരുന്നു.

ഒരു കോടതി മുറിയിൽ ഒതുക്കാൻ കഴിയാത്ത ഒന്നാണ് യഥാർത്ഥത്തിൽ അഫ്സൽ ഗുരുവിനു സംഭവിച്ചത്. യഥാർത്ഥ കഥ നമ്മെ ലോകത്തെ ഏറ്റവും ഭീകരമായി സൈനിക വല്‍കരിക്കപ്പെട്ട കാശ്മീര്‍ താഴ്വരയിലേക്ക് കൂട്ടിക്കൊണ്ടു പോകും.അരമില്യൺ ഇന്ത്യൻ സൈനികരും സൈനിക ക്യാമ്പുകളുടെപീഡനമുറകളും അവിടെ കാണാൻ കഴിയും. 1990 മുതൽ സ്വയം നിർണയാവകാശത്തിനുള്ള പോരാട്ടം അക്രമണോത്സുകമായതിനെത്തുടര്‍ന്ന്‌ 68000 പേർ മരിക്കുകയും പതിനായിരത്തോളം പേരെ കാണാതാവുകയും ഒരു ലക്ഷത്തിലേറെ പേര്‍ പീഡനങ്ങള്‍ക്കിരയാവുകയും ചെയ്ത കാശ്മീര്‍.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളും അവരവരുടെ പങ്ക് വഹിച്ച ഒരു കൊലയായത് കൊണ്ടാണ് ജയിലറകളില്‍ കൊല്ലപ്പെടുന്ന പതിനായിരങ്ങളില്‍ നിന്ന് അഫ്‌സല്‍ ഗുരുവിന്റെയും ഷാഹിദ് അസ്മിയുടെയും ജീവത്യാഗം വ്യത്യസ്തമാകുന്നത്. സി.ഐ.എ ക്കും മൊസാദിനും ശേഷം ലോകത്തെ ഏറ്റവും സാങ്കേതികവും ബൗദ്ധികക്ഷമതയുമുള്ള ചാര ഏജന്‍സിയുള്ള രാജ്യമാണ് ഇന്ത്യ. എന്നിട്ടും ബാബരി മസ്ജിദ് തകര്‍പ്പെട്ടതിന്റെ ആസൂത്രണങ്ങള്‍ മുതല്‍ ഇക്കഴിഞ്ഞ പുല്‍വാമ ഭീകരാക്രമണം വരെ മുന്‍കൂട്ടിയറിയാന്‍ കഴിയാതെ പോവുന്നതെന്ത് കൊണ്ടാവും? ഫാഷിസത്തെ പ്രതിരോധിക്കാന്‍ ഒരു സാധാരണ പൗരന് ദുഷ്ടശക്തികളുടെ ഒളിയജണ്ടകളെ മനസിലാക്കാനും നേരിടാനും പഠിക്കേണ്ടതായി വരുന്നു. യഥാര്‍ഥത്തില്‍ മതമല്ല, പണവും അധികാരവും പ്രശസ്തിയുമാണ് ഇതിന്റെയെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

മൊഴിമാറ്റം: ദില്‍റുബ ഇബ്രാഹിം

By റയ്യാന്‍ മുഹമ്മദ്‌