പ്രതികാര(രാഷ്ട്രീയ) കൊലകളെപ്പറ്റി ചില വിചാരങ്ങള്‍

[et_pb_section fb_built=”1″ admin_label=”section” _builder_version=”3.0.47″][et_pb_row admin_label=”row” _builder_version=”3.0.48″ background_size=”initial” background_position=”top_left” background_repeat=”repeat”][et_pb_column type=”4_4″ _builder_version=”3.0.47″ parallax=”off” parallax_method=”on”][et_pb_text admin_label=”Text” _builder_version=”3.19″ text_font=”Raghu||||||||” text_font_size=”18px” text_letter_spacing=”1px” background_size=”initial” background_position=”top_left” background_repeat=”repeat”]

കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്ന് പേരിട്ട് വിളിക്കുന്ന കൊലപാതക പരമ്പര തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ കാസര്‍കോഡ് ജില്ലയിലെ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ത്‌ലാലും സിപിഎം പ്രവര്‍ത്തകരായ ക്രിമിനലുകളാല്‍ നീചമായ രീതിയില്‍ കൊല ചെയ്യപ്പട്ടതാണ് ഈ പട്ടികയില്‍ അവസാനത്തേത്. ഇത് അവസാനത്തേതാകട്ടെ എന്ന് ദീര്‍ഘ നിശ്വാസത്തോടെ പറയുന്ന അമ്മമാരുടെയും അച്ഛന്‍മാരുടെയും വിധവകളുടെും കുഞ്ഞുമക്കളുടേയും വിലാപങ്ങള്‍ അണികളെ കോളേജ് ക്യാമ്പസുകള്‍ മുതല്‍ ആയുധം കൈയില്‍ കൊടുത്ത് അപരന്റെ ശരീരത്തില്‍ പ്രയോഗിച്ച് ആത്മരതികൊണ്ട് വിജ്യംഭിതരാകുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ അംഗീകരിക്കുമോ എന്നത് വലിയ ചോദ്യമാണ്.

എന്താണ് രാഷ്ട്രീയ കൊലപാതകങ്ങള്‍?

രാഷ്ട്രീയ കൊലകളുടെ ആധികാരിക നിര്‍വ്വചനങ്ങള്‍ പരിശോധിച്ചാല്‍ യാദൃശ്ചികമായി രാഷ്ട്രീയ കാരണങ്ങളാല്‍ സംഭവിച്ച പ്രമുഖ നേതാവിന്റൈ കൊലപാതകം ( To murder (a prominent person) by surprise attack, as for political reasons) എന്നു മനസ്സിലാക്കാനാണ് സാധിക്കുക. ആ നിലക്ക് കേരളത്തില്‍ പരമ്പരയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളാണോ? ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ വിഷയത്തിന്റെ പേരില്‍ ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍ യാദൃശ്ചികമായി കൊലയിലെത്തുന്നതല്ല പെരിയ ഇരട്ടക്കൊല അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ കൊലകളൊന്നും. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രമാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായിട്ടുള്ളത്. അപ്പോള്‍ ഫുട്‌ബോള്‍ ഷൂട്ടൗട്ടിലെ സ്‌കോറു പോലെ 1-0, 1-1, 2-1, 2-2 എന്ന കണക്കില്‍ നടക്കുന്ന കൊലപാതകങ്ങളൊന്നും രാഷ്ട്രീയ കൊലപാതകങ്ങളേ അല്ല എന്നത് സുവ്യക്തമാണ്.  പിന്നെ എന്താണ് ഈ കൊലപാതകങ്ങളുടെ പിന്നില്‍? പെരിയ കൊലപാതകത്തിന്റെ കാരണം തേടിയാല്‍ കൊലപ്പെട്ട ശരത്ത് ലാല്‍ മുമ്പൊരിക്കല്‍ പീതാംബരന്‍ എന്ന സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗത്തെ അക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നുവെന്നും അതിനെ തുടര്‍ന്നുള്ള പീതാംബരന്റെയും അയാള്‍ പ്രവര്‍ത്തിക്കുന്ന സി.പിഎം പ്രാദേശിക നേതൃത്വത്തിനും അയാളോടുള്ള പ്രതികാരത്തിന്റെ ഭാഗമായി വളെരെ ആസൂത്രിതമായി നടപ്പാക്കിയ ക്രൂരമായ വധശിക്ഷയായിരുന്നു പെരിയ ഇരട്ടക്കൊല എന്ന് സാമാന്യ ബോധമുള്ള ആര്‍ക്കും മനസ്സിലാകും. ഇത് പ്രത്യയശാസ്ത്ര -ആശയ വിഷയത്തിന്റെതോ തര്‍ക്കത്തിന്റേതോ അല്ല, കൊന്നും കൊലവിളിച്ചും നിരന്തരമായി ക്രിമിനല്‍ പ്രവര്‍ത്തനം ശാസ്ത്രീയമായി പരിശീലിച്ചും പോന്ന ഗുണ്ടാ സംഘങ്ങളുടെ അതേ പ്രവര്‍ത്തന ശൈലി കടം കൊണ്ട ഒരു കൂട്ടരുടെ ആസൂത്രിത പ്രതികാരം ആണെന്ന്‌ വ്യക്തമാണ്. പെരിയ ഇരട്ടകൊല മാത്രമല്ല അരിയില്‍ ഷുക്കൂര്‍ വധം, ശുഹൈബ് വധം, രാജേഷ് വധം തുടങ്ങി രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയില്‍ പെടുത്തിയ സമീപകാല കൊലകളേതും പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള പ്രതികാര കൊലകളാണെന്നു കാണാം. ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 17 ഇത്തരം കൊലപാതകങ്ങളില്‍ 13 എണ്ണത്തിലും പ്രതിപ്പട്ടികയിലുള്ളത്‌ സിപിഎം പ്രവര്‍ത്തകരാണ് എന്നത് യാദൃശ്ചികതയല്ല.

പിണറായി ഭരണകാലത്തെ കൊലപാതകങ്ങള്‍

2017 ആഗസ്റ്റ് 7 ന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി അനുസരിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 14 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഈ മറുപടിക്ക് ശേഷമാണ് അഭിമന്യു വധവും പെരിയ ഇരട്ടക്കൊലയും നടക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞ 14 കൊലപാതകങ്ങളില്‍ 11 ലും സിപിഎം പ്രവര്‍ത്തകരാണ് പ്രതിപ്പട്ടികയിലുള്ളത്. ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. തങ്ങളുടെ ഭരണ കാലത്ത് നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഒരു തടസ്സവും അവര്‍ക്കുണ്ടാകില്ലല്ലോ. എന്നിട്ടും അവരുടെ അണികള്‍ ഇറങ്ങി കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുവെങ്കില്‍ നിയമവാഴ്ചയെ അവര്‍ അംഗീകരിക്കുന്നില്ല എന്നല്ലേ മനസ്സിലാക്കേണ്ടത്. നിയമ നടപടിക്ക് പകരം ഏരിയാ കമ്മിറ്റി ആഫീസിലോ ജില്ലാ കമ്മിറ്റി ആഫീസിലോ ഇരുന്നു നേതാക്കള്‍ വിധിക്കുന്ന വിധി അനുസരിച്ച് സായുധമായി കാര്യങ്ങള്‍ നടപ്പാക്കുന്ന രീതിയാണ് ഭരണകക്ഷി തന്നെ സ്വീകരിക്കുന്നതെന്നു വന്നാല്‍ എന്താണ് അതിനര്‍ത്ഥം. അവര്‍ നിയമ വ്യവസ്ഥയെ അംഗീകരിക്കാത്ത മിലിറ്റന്റ് വിഭാഗമാണ് എന്നതല്ലേ അതിന്റെ സാരം.

പിണറായി വിജയന്‍റെ 2017 ആഗസ്റ്റിലെ നിയമ സഭാ മറുപടി

കണ്ണൂരിലെ കുടിപ്പക കൊലപാതകങ്ങള്‍

കണ്ണൂരില്‍ ആദ്യത്തെ രാഷ്ട്രീയ കൊല 1948 മെയ് 11 ന് നടന്ന മൊയാരത്ത് ശങ്കരന്‍ വധമാണ്. മലബാറില്‍ കര്‍ഷകരെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്ന അദ്ദേഹം കോണ്‍ഗ്രസില്‍ നിന്ന് കമ്യൂണിസ്റ്റുകാരനായതോടെ കടുത്ത മര്‍ദനങ്ങള്‍ക്കിരയായി. 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 1948 മെയ് 12നു കണ്ണൂര്‍ സബ് ജയിലില്‍ പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരണമടഞ്ഞു. ബന്ധുക്കള്‍ക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നല്‍കിയില്ല. ഇത് തികച്ചും ഒരു രാഷ്ട്രീയ കൊലപാതകം തന്നെയാണ്. ഇന്നു കാണുന്ന കൊലപാതക പരമ്പരയുടെ കണ്ണികളോട് യോജിക്കുന്നതല്ല മൊയാരത്ത് ശങ്കന്റെ കൊലപാതകം. വേറെയും ചില യഥാര്‍ത്ഥ രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ നടന്നിട്ടുണ്ട്. പക്ഷേ 1969 ലെ വാടിക്കല്‍ രാമകൃഷ്ണന്‍ വധത്തോടെയാണ് സ്ഥിതിഗതികള്‍ മാറുന്നത്. ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന വാടിക്കല്‍ രാമകൃഷ്ണന്‍, 1969 ഏപ്രില്‍ 21-നാണ് കൊല്ലപ്പെട്ടത്. ഇന്നത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയന് അന്ന് പ്രാദേശിക നേതാവെന്ന നിലയില്‍ ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണം ഇപ്പോഴും ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്നുണ്ട്.

അദ്ദേഹത്തിന് പങ്കുണ്ടോ ഇല്ലയോ എന്നതിന്റെ നിജസ്ഥിതിയെപ്പറ്റി ആധികാരികമായി പറയാനാവില്ല. ഒരു കാര്യം പറയാനാവും വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ ഇങ്ങോട്ട് നടന്ന കണ്ണൂരിലെ കൊലപാതകങ്ങളുടെ പരമ്പരയില്‍ മിക്കതിലും ഒരു വശത്ത് സിപിഎം പ്രതിപ്പട്ടികയിലോ ഇരകളുടെ പട്ടികയിലോ ഉണ്ടായിരുന്നു. ക്വട്ടേഷന്‍ സമാനമായ കൊലപാതക സംഘങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ കണ്ണൂരിലെ സിപിഎമ്മിലെ ഏറ്റവും പ്രമുഖനായ നേതാവെന്ന നിലയില്‍ തീര്‍ച്ചയായും പിണറായി വിജയന്‍റെ പങ്ക്നിഷേധിക്കാനാവില്ല. വാടിക്കല്‍ രാമകൃഷ്ണന്‍ വധത്തിന് ശേഷം ആര്‍.എസ്.എസ്-സിപിഎം കൊലപാതകങ്ങളുടെ പരമ്പരയാണ് നടന്നത്. പ്രാകൃത ഗോത്രവര്‍ഗ പ്രതികാരങ്ങളുടെ ശൈലിയിലാണ് ഇത്തരം കൊലപാതകങ്ങള്‍ നടന്നു വരുന്നത്. അതിന് രാഷ്ട്രീയമാനമോ പ്രത്യയശാസ്ത്ര- ആശയ തര്‍ക്കങ്ങളുടെ മാനമോ ഇല്ല. പ്രാദേശിക നേതാക്കളുടെ പരസ്പരമുള്ള കുടിപ്പക മാത്രമാണ്. ഒരു ആശയത്തര്‍ക്കവുമല്ല ഉള്ളത്. എതിര്‍വശത്തുള്ള ഒരു ബലി പുരുഷനെ കണ്ടെത്തും. കൊലപാതകത്തില്‍ പ്രാവീണ്യം നേടിയ പാര്‍ട്ടി കേഡറുകളെ ചുമതലയേല്‍പിക്കും. അതിനാവശ്യമായ സാമ്പത്തിക-ആയുധ-വാഹന സൗകര്യങ്ങള്‍ പാര്ട്ടി പ്രാദേശിക നേതാക്കള്‍ ഒരുക്കി കൊടുക്കും. ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ പാര്‍ട്ടി കൊലപാതക സംഘങ്ങള്‍ ഇരയെ സ്‌കെച്ച് ചെയ്ത് സൗകര്യപ്രദമായ സ്ഥലത്ത് വെച്ച് അതി നീചവും നികൃഷ്ടവുമായ രീതിയില്‍ കൊലപ്പെടുത്തും. ഈ കൊലപ്പെടുത്തലുകളിലെല്ലാം ശരീരം പരമാവധി വികൃതമാക്കുക എന്നതും ഈ കൊലയാളി സംഘങ്ങളുടെ രീതിയാണ്. പാര്‍ട്ടി ഗ്രാമങ്ങള്‍ എന്ന പേരില്‍ വിവധ പാര്‍ട്ടികളുടെ സ്വയംഭരണ പ്രദേശങ്ങള്‍ കണ്ണൂരിലുണ്ട്. അവിടെയാണ് കൊലയാളി സംഘങ്ങളുടെ സുരക്ഷിത താവളം. പാര്‍ട്ടി തന്നെ മറ്റൊരു പ്രതിപ്പട്ടിക പോലീസിന് കൈമാറും. അവര്‍ കൊലപാതകവുമായി ബന്ധപ്പെട്ടവര്‍ തന്നെ ആകണമെന്നില്ല. യഥാര്‍ത്ഥ പ്രതികളെ പിടിക്കാറില്ല. ആസൂത്രകരും ഗൂഢാലോചകരും ഒരു നിലക്കും മറക്കു പിന്നിലുള്ളവരെ പുറത്താരും അറിയാറില്ല. അതുകൊണ്ട് തന്നെ ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പാര്‍ട്ടികള്‍ നിശ്ചയിച്ച് നല്‍കിയ കൊലപാതകങ്ങളില്ലാത്ത സന്ദര്‍ഭങ്ങളില്‍ ക്വട്ടേഷന്‍ ജോലികളില്‍ ഏര്‍പ്പെടുക എന്നതാണ് ഈ പാര്‍ട്ടി കൊലയാളി സംഘങ്ങളുടെ തൊഴില്‍. കൊടി സുനിയും കിര്‍മാണി മനോജുമെല്ലാം അത്തരത്തിലുള്ളവരാണ്.

കൊല്ലപ്പെട്ട ഷുഹൈബ്, അരിയില്‍ ഷുക്കൂര്‍

കൊലയാളി സംഘങ്ങളെ സംരക്ഷിക്കുന്ന സമീപനം പാര്‍ട്ടികള്‍ അവസാനിപ്പിക്കാത്തിടത്തോളവും യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം എത്താത്തിടത്തോളവും ഇത് തുടരും. സാധാരണ പാര്‍ട്ടി തന്നെ പ്രതികളെ കൊടുക്കുന്ന രീതിക്കു പകരം യഥാര്‍ത്ഥ പ്രതികളിലേക്ക് അന്വേഷണം പോയി എന്നതാണ് ടി.പി വധത്തിന് ശേഷമുണ്ടായ വികാസം. പക്ഷേ അത് കുഞ്ഞനന്തന്‍ വരെയെത്തി അതിനു മുകളിലേക്ക് നീങ്ങിയതോടെ പോലീസിന് കടിഞ്ഞാണ്‍ വീണു. ഇപ്പോള്‍ അരിയില്‍ ശുക്കൂര്‍ വധത്തില്‍ ജയരാജനിലേക്കും ടി വി രാജേഷിലേക്കും വരെ കുറ്റപത്രം എത്തിയിട്ടുണ്ട്. അതെത്ര മുന്നോട്ട് പോകും എന്നത് കാത്തിരുന്ന് കാണാം. രാഷ്ട്രീയ കൊലപാതകങ്ങളില്‍ യഥാര്‍ത്ഥ പ്രതികളെതന്നെ അറസ്റ്റ് ചെയ്യുകയും ഗൂഡാലോചന നടത്തുന്ന നേതാക്കളടക്കമുള്ളവരെ പ്രതി ചേര്‍ക്കുകയും ചെയ്താലാണ് ഇതിന് ശമനമുണ്ടാകുക. പെരിയ ഇരട്ടക്കൊല ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ഒരു പീതാംബരനാകില്ല എന്നുറപ്പാണ്. അതിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നിലേക്ക് കൊണ്ടു വന്നാലാണ് ഇനി ഇതാവര്‍ത്തിക്കുന്നതില്‍ രാഷ്ട്രീയ നേതൃത്വം മടിക്കുന്നത്.

പെരിയക്കു ശേഷമുള്ള സിപിഎം സമീപനം

പെരിയ ഇരട്ടക്കൊല കേരളത്തില്‍ വലിയ പ്രതികരണമാണുണ്ടാക്കിയത്. ഭരണത്തിലിരിക്കുന്നവര്‍ തന്നെ നിയമവാഴ്ചയെ വെല്ലു വിളിച്ച് ക്വട്ടേഷന്‍ സംഘങ്ങളെപ്പോലെ ഭീതി പരത്തി  കൊലപാതകങ്ങള്‍ നടത്തുന്നതിനെതിരെ വലിയ വികാരമാണ് കേരളത്തിലുണ്ടായത്. ഒരു തെരെഞ്ഞെടുപ്പ് ആസന്നമായതിനാലാകണം പതിവ് ധാര്‍ഷ്ട്യം ഒഴിവാക്കി നേതാക്കളൊക്കെ വലിയ വിനയമുള്ളവരായി കാണുന്നുണ്ട്. ഞങ്ങളിനി കൊല്ലില്ല എന്നാണ് അവര്‍ പറയുന്നത്. കൊലപാതകികള്‍ക്ക്‌ സംരക്ഷണം നല്‍കില്ലാ എന്നും. ഇത് മുഖവിലക്കെടുക്കാമോ എന്ന് ഇപ്പോള്‍ പറായാനാവില്ല. കലാലയങ്ങളില്‍ ഇടിമുറികളിലൂടെ മര്‍ദ്ദനോപകരണങ്ങള്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ളവരുടെ ശരീരത്തില്‍ പ്രയോഗിച്ച് എസ്.എഫ്.ഐക്കാലം മുതല്‍ വളര്‍ന്നു വന്നവരാണ് സിപിഎമ്മിലുള്ളത്. അവര്‍ക്ക് മനസ്ഥാപം വന്നിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യമാണ്. കോളേജ് തലങ്ങളിലെ ഇടിമുറികള്‍ ഒഴിവാക്കി തുടങ്ങിയാല്‍ മാത്രമാണ് ഇത് വിശ്വസിക്കാനാവുക. കൊടിയേരിയും മറ്റ് നേതാക്കളും പറയുന്ന വാക്കിന് വിലയുണ്ടെങ്കില്‍ അവര്‍ കലാലങ്ങളില്‍ നിന്നു തുടങ്ങട്ടെ. ഇനിയും കേരളത്തില്‍ ഈ പ്രാകൃത കുടിപ്പക രാഷ്ട്രീയം വേണ്ടതില്ല. ഇതിനര്‍ത്ഥം സിപിഎം മാത്രമാണ് കൊലകള്‍ നടത്തുന്നതെന്നല്ല. പക്ഷേ കേരളത്തിലെ വലിയ പാര്‍ട്ടി എന്ന നിലയില്‍ മാത്രമല്ല കൊലപാതകത്തിനായി ശാസ്ത്രീയമായി സംഘടിപ്പിക്കപ്പെട്ട സംഘങ്ങളെ വളര്‍ത്തുന്ന പാര്‍ട്ടി എന്ന നിലയില്‍ അവര്‍ക്കാണ് പ്രധാന ഉത്തരവാദിത്തം. ഈ കൊലപാതക പരമ്പരകള്‍ അവര്‍ അവസാനിപ്പിച്ചാല്‍ തന്നെ കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു വിളിക്കപ്പെടുന്ന കുടിപ്പക കൊലപാതകങ്ങള്‍ ഇല്ലാതാകും.

സജീദ് ഖാലിദ്‌

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
By Editor