2018 ഡിസംബറിൽ ഘാന സർവകലാശാലയിലെ വിദ്യാർത്ഥികൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. 2016 ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജി തലസ്ഥാന നഗരിയായ ആക്ക്രയിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി സന്ദർശിക്കുമ്പോഴാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ സംഭവം “ഗാന്ധി മസ്റ്റ് ഫാൾ” എന്ന പേരിൽ ഒരു ക്യാമ്പയിനിനു തുടക്കം കുറിക്കുകയായിരുന്നു. സർവ്വകലാശാല ജീവനക്കാരും വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ഗാന്ധി വംശീയവാദിയാണെന്ന് ആരോപിക്കുകയും പ്രതിമ നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി. എല്ലാ ബ്യൂറോക്രാറ്റിക് നടപടികളെയും അവഗണിച്ചുകൊണ്ടാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത് എന്നാണ്‌ ക്യാമ്പയിൻ നേതാക്കളിൽ ഒരാളും സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആഫ്രിക്കന്‍ സ്റ്റഡീസ് ഗവേഷണ വിദ്യാർത്ഥിയുമായ ഒബദലെ കംബോന്റെ അവകാശവാദം. “ദി കാരവൻ” എഴുത്തുകാരൻ സാഗറുമായുള്ള സംഭാഷണത്തിൽ ഗാന്ധിയെ കുറിച്ചുള്ള തെറ്റായ പ്രചരണങ്ങൾ ഒഴിവാക്കേണ്ടതിന്റെ–(അദ്ദേഹം പറയുന്ന പോലെ”ImpropaGandhi”)- ആവശ്യകതയെക്കുറിച് കംബോൺ സംസാരിക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, ഗാന്ധി കോളോണിയലിസത്തിനു
എതിരല്ല, മറിച് ഉയർന്ന ജാതിക്കാർക്ക് വേണ്ടിയാണ് പോരാടിയത് എന്നാണ്‌. ആഫ്രിക്കയിലെ കറുത്തവർഗ്ഗത്തെക്കുറിച്ചും ഇന്ത്യയിലെ ദലിത് സമൂഹത്തെക്കുറിച്ചുമുള്ള ഗാന്ധിയുടെ കാഴ്ചപ്പാടുകളെ അദ്ദേഹം വിശകലനം ചെയ്യുന്നു.

സാഗർ: എങ്ങനെയായിരുന്നു ഗാന്ധി മസ്റ്റ് ഫാൾ ക്യാമ്പയിൻ ആവഷ്കരിച്ചതും നടപ്പിലാക്കിയതും?
ഒബദലെ കംബോൺ: പ്രണബ് മുഖർജിയുടെ പ്രസംഗം പരസ്യമാക്കപ്പെട്ടെങ്കിലും ആ പ്രതിമ പരസ്യമാക്കപ്പെട്ടില്ല. ഞാൻ റോഡിലൂടെ സഞ്ചരിക്കവേയാണ് ആ പുതിയ പ്രതിമ എന്റെ കണ്ണിൽപെട്ടത്. അത് ഗാന്ധിയുടേത് ആയിരുന്നു. അന്നേരം ഞാൻ മനസ്സിലാക്കി, ഇദ്ദേഹം ആരാണെന്ന് ഇവിടെ ആർക്കും തന്നെ ശരിക്കും അറിയില്ല. അതിനാൽ ഞാൻ എന്റെ ഫോണിൽ കുറച്ചു ഫോട്ടോകൾ എടുക്കുകയും അദ്ദേഹത്തിന്റെ 52 വർഗീയ ഉദ്ധരണികൾ കൂടെ ചേർത്ത് കൊണ്ട് ഒരു മെയിൽ അയക്കുകയും ചെയ്തു. ഇതായിരുന്നു കാമ്പസില്‍ സംസാരത്തിന് തുടക്കം കുറിച്ചത്.
ഞങ്ങളുടെ സര്‍വകലാശാലയുടെ സ്റ്റാഫ് ലിസ്റ്റിൽ ആയിരത്തോളം പേരുണ്ട്. അതിൽ ഡസൻ കണക്കിന് പേരായിരുന്നു അങ്ങോട്ടും
ഇങ്ങോട്ടുമുള്ള ഈ സംഭാഷണത്തിൽ പങ്കെടുത്തത്. ഒരു പാട് പേർ ഇങ്ങനെ പറഞ്ഞു, “ഞങ്ങൾക്ക് അറിയില്ലായിരുന്നു, ഞങ്ങൾ ആ സിനിമ കണ്ടു. അദ്ദേഹം മഹാൻ ആണെന്നാ മനസ്സിലാക്കിയത്, ഇത് ശരിക്കും ഒരു സർപ്രൈസ് ആയിരുന്നു” എന്നൊക്കെ. ഞാൻ ഈ ചിന്താഗതിയെയാണ് മാറ്റാൻ ശ്രമിക്കുന്നത്. പൊതുവെ, ആളുകൾക്ക്
അവരുടെ നിലവിലെ വിശ്വാസങ്ങളുമായി പൊരുത്തപ്പെടാത്ത പുതിയ അറിവുകൾ ലഭിച്ചാൽ, അതിനെ നിരസിക്കാനോ അവഗണിക്കാനോ അല്ലെങ്കിൽ യുക്തിപരമായി വാദിക്കാനോ ആണ് ശ്രമിക്കുക.

അപ്പോഴത്തെ വൈസ് ചാൻസലർ എനിക്ക് ഇമെയിൽ മറുപടി തന്നു. മിക്കവാറും അദ്ദേഹമായിരിക്കും ആ പ്രതിമ സ്ഥാപിക്കാനുള്ള
അനുവാദം കൊടുത്തത്. അക്കാദമിക് ബോർഡ് വഴിയോ സാധാരണ ബ്യൂറോക്രാറ്റിക് നടപടികൾ വഴിയോ അല്ലായിരുന്നു അത് സ്ഥാപിതമായത്. അത് പെട്ടെന്ന് ഒരു നാൾ കാമ്പസില്‍
പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു, ആഫ്രിക്കന്‍ ജനതയുമായി ഗാന്ധിയുടെ ബന്ധം എന്തെന്ന് അറിയുന്ന ചരിത്ര വിദ്യാർത്ഥികളുടെ അഭിപ്രായം പോലും ചോദിക്കാതെയായിരുന്നു അത്. ഗാന്ധിജിക്ക് പ്രായമായപ്പോൾ മാറ്റം വന്നതായിരിക്കും എന്നാണ് ഇ-മെയിലിൽ അദ്ദേഹം പറഞ്ഞത്. ഇതിനുശേഷം ഞാൻ മറ്റൊരു ഇമെയിൽ അയച്ചു. ദളിതുകളെ അടിച്ചമർത്തുന്നതിലും അവരെ “ഹരിജൻ” എന്ന പേരിട്ടു വിളിക്കുന്നതിലും – “ദേവദാസികളുടെ തന്തയില്ലാത്ത മക്കൾ” എന്നർത്ഥം വരുന്ന പദം ഉപയോഗിക്കുന്നതിലുമെല്ലാം ഗാന്ധിയുടെ പങ്ക് വിശദീകരിക്കുന്നതായിരുന്നു എന്റെ ഇമെയിൽ. ആളുകൾ കാണാതെ പോയത് , അദ്ദേഹം കറുത്ത വർഗക്കാർക്ക് എതിരായിരുന്നു എന്നതാണ്. അത് എവിടെയുള്ളവർ ആയിരുന്നാലും. അദ്ദേഹം ഒരു ഇൻഡോ-ആര്യനും സവർണ ജാതിക്കാരനുമായ ഹിന്ദു മാത്രമാണ്. അദ്ദേഹം മേല്‍ജാതിക്കാര്‍ക്ക് വേണ്ടിയാണ്‌ എന്നും പോരാടിയിരുന്നത്, ഇന്ത്യയിലെ കറുത്തവർഗക്കാർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല.

സാഗർ: അപ്പോൾ, കറുത്തവർഗ്ഗങ്ങൾക്കും ആഫ്രിക്കയിലെ ബ്രിട്ടീഷുകാരോടും പോരാടാതെ ഗാന്ധി സ്വന്തം ജാതിയെ
സംരക്ഷിക്കുകയായിരുന്നു എന്നാണോ താങ്കൾ പറയുന്നത്?

കംബോൺ: അദ്ദേഹം കറുത്ത വർഗക്കാർക്കു വേണ്ടിയല്ല എന്നുള്ളത് അദ്ദേഹത്തിന്റെ എഴുത്തുകളിൽ നിന്നും വ്യക്തമായി
വെളിപ്പെടുന്നതാണ്. 1893 മുതൽ 1913 വരെ അദ്ദേഹം എപ്പോഴും പറയുമായിരുന്നു ഈ കാഫിറുകൾക്കൊപ്പം പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടെങ്കിൽ പോലും ഈ കാഫിറുകൾക്കൊപ്പം സമരം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നെല്ലാം. തന്റെ ആത്മകഥ അനുസരിച്ച്, 1906 ൽ അദ്ദേഹത്തിന് വലിയ ഒരു തിരിച്ചറിവുണ്ടായി. ഒരു പ്രതിജ്ഞ എടുക്കുകയും തന്റെ തെറ്റുകൾ ബോധ്യമായെന്നും അദ്ദേഹം പ്രസ്താവിച്ചു. എന്നാൽ അദ്ദേഹം ഏറ്റവും മോശമായി പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ എല്ലാം തന്നെ ഈ പറയപ്പെട്ട പ്രതിജ്ഞക്കു ശേഷമായിരുന്നു ഉണ്ടായത്. വസ്തുതകൾ എല്ലാം പിന്നീട് പരിശോധനക്ക് വിധേയമാക്കാൻ കഴിയും എന്നൊന്നും അദ്ദേഹം ആത്മകഥ എഴുതുന്ന സമയത്തു ആലോചിച്ചിട്ടുണ്ടാവില്ല.

1906-ൽ ചെയ്ത അതേ പ്രതിജ്ഞയ്ക്കുശേഷം,.അദ്ദേഹം ജയിലുകളിൽ സേവനം ചെയ്തപ്പോൾ, കറുത്തവർഗക്കാർ മൃഗതുല്യരാണെന്നും അവർ മൃഗങ്ങളെ പോലെയാണ് ജീവിക്കുന്നതെന്നും പറഞ്ഞിരുന്നു.

തന്റെ ആത്മകഥ കൊണ്ട് അദ്ദേഹം ഒരുപാട് പേരെ വിഡ്ഢികളാക്കിയിട്ടുണ്ട്. ഇവർക്കൊന്നും തന്നെ ശരിയായ വസ്തുതകൾ പരിശോധിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. കാരണം 1998 -1999 ആയപ്പോൾ മാത്രമാണ് അതിനുള്ള സംവിധാനങ്ങളുണ്ടായത് ( പ്രത്യേകിച്ച് ഹിന്ദിയിലും ഗുജറാത്തിയിലും). ഗുജറാത്തിയോ ഹിന്ദിയോ വായിക്കാൻ മനസ്സിലാകാത്ത കറുത്തവർഗക്കാർ പിന്നെ എങ്ങനെയാണ് അദ്ദേഹം അവരെ കുറിച്ച്‌ എന്തൊക്കെയാണ് പറയുന്നത് എന്ന് അറിയാൻ സാധിക്കുക?

സാഗർ: ഗുജറാത്തിയിലും ഹിന്ദിയിലും ഗാന്ധിജിയുടെ എഴുത്തുകള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ യഥാർഥ ചിത്രം അവതരിപ്പിക്കുന്നുണ്ടോ?

കംബോൺ: അദ്ദേഹം ഇംഗ്ലീഷിലും വളരെ തീവ്രമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എന്നാൽ നേരത്തെ പറഞ്ഞ പോലെ, എല്ലാ തെളിവുകളും ഒരുമിച്ച് ലഭ്യമാകാത്തിടത്തോളം കാലം അതിനെ
കുറിച്ച്‌ പൂർണമായും മനസ്സിലാക്കുക സാധ്യമല്ല. ഞാൻ ഇപ്പോൾ നെൽസൺ മണ്ടേല, മാർട്ടിൻ ലൂഥർ കിംഗ്, ഗാന്ധി എന്നീ മൂന്നു പേരെയും കുറിച്ചുള്ള ഒരു ലേഖനത്തിന്റെ പണിയിലാണ്. എന്തുകൊണ്ടാണ് ഇവർ മൂന്ന് പേരും കറുത്തവരുടെ മനസ്സിൽ
ഹീറോകളായി പ്രതിഷ്ഠിക്കപ്പെട്ടത് എന്ന്. മുഴുവൻ കറുത്ത വിഭാഗക്കാർക് വേണ്ടി എനിക്ക് സംസാരിക്കാൻ കഴിയില്ല, പക്ഷെ വ്യക്തിപരമായി ഞാൻ ഇവരെ “ഹീറോസ്” ആയി കാണാറില്ല.
എന്നാൽ “നിങ്ങളുടെ വർഗത്തിന് ഇവരാണ് ഏറ്റവും അനുയോജ്യർ “എന്ന് പഠിപ്പിച്ചു തന്ന് നമ്മുടെ മനസ്സിലേക്ക് ഇവരെ കുടിയിരുത്തി തന്നതിന് പിന്നിൽ വെള്ളക്കാർക്ക് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു.
ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അമേരിക്കയിലും
കറുത്തവർഗക്കാർ വംശഹത്യക്ക് വിധേയരായവരാണ് . എന്നാൽ നമ്മുടെ ഈ പ്രശ്നത്തിനുള്ള പരിഹാരം, വംശഹത്യ ചെയ്യുന്നവരോട് കൂടുതൽ അടുപ്പം പുലർത്തുക എന്നത് മാത്രമാണെന്നാണ് ഈ മൂന്നു പേരും നമ്മെ പഠിപ്പിച്ചു തന്നത്. ഒന്നാമതായി, അമേരിക്കയിൽ നമ്മൾ സംയോജിപ്പില്ലാത്തവരാണെന്നും നമ്മെ വംശഹത്യക്ക് വിധേയരാക്കുന്നവരുമായി നാം ഏകീകരിച്ചാൽ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നുമാണ് നമ്മോടു പറയപ്പെട്ടത്.
മാർട്ടിൻ ലൂതർ കിംഗ് പറയുന്നത്, നമ്മളെ കുത്തികൊല്ലുകയും അടിച്ചമർത്തുകയും ആൾക്കൂട്ട കൊലപാതകത്തിനും വംശീയതക്കും വിധേയരാക്കുകയും ചെയ്യുന്നവരോട് നാം ഇനിയും അടുത്തിട്ടില്ല പോലും. ഇത് കയ്യിൽ കത്തി ഉണ്ടാവുകയും അതുവെച്ചു വെട്ടിനുറുക്കി നമ്മുടെ നെഞ്ചത്തു കുത്തുകയും ചെയ്യുന്നവനെ സ്നേഹിക്കണം എന്ന് പറയുന്നത് പോലെയാണ്. എത്ര വിചിത്രമാണിത്! ദക്ഷിണാഫ്രിക്കയുടെ കാര്യം എടുത്തു നോക്കൂ. വർണ വിവേചനമാണ് (Apartheid ) ഇവിടെ പ്രശ്നമെന്നാണ് പറയുന്നത്. അതിനു എതിരെയുള്ള പോരാട്ടത്തിന്റെ മുഖം ആകട്ടെ മണ്ടേലയും. എന്നാൽ പ്രശ്നം നാം ഇവിടെയും വംശഹത്യക്ക് വിധേയരാണ് എന്നാണ്.

ഇന്ത്യയിലെ കാര്യവും നോക്കൂ, വ്യത്യസ്തമല്ല. ഇവിടെ
തൊട്ടുകൂടായ്മ (Untouchability ) യാണ് വില്ലൻ. നിങ്ങൾക്ക് ഞങ്ങളെ തൊടാനാവില്ല, ഞങ്ങളുടെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ കഴിയില്ല, നിങ്ങൾക്ക് ഞങ്ങളുടെ ടാങ്കിൽ നിന്നും വെള്ളം എടുക്കാൻ കഴിയില്ല. ഇവിടെയും വംശഹത്യ തന്നെയാണ് കാണാൻ സാധിക്കുന്നത്. നമ്മെ വംശീയതക്ക് വിധേയാക്കുന്നരോട് സാമീപ്യം പുലർത്തുന്നതോടെ പരിഹരിക്കപ്പെടുകയില്ല ഇതൊന്നും. വംശഹത്യയാണ് പ്രശ്നമെന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെ നമ്മെ അതിന് വിധേയരാകുന്നവരെ എന്ത് ചെയ്യണമെന്നത് നമ്മൾ അറിഞ്ഞിരിക്കണം. എന്നാൽ നിർഭാഗ്യവശാൽ, അവർ പ്രശ്നത്തെ തന്നെ തെറ്റിദ്ധരിപ്പിച്ചു കളഞ്ഞതിനാൽ നിർബന്ധപൂർവം ഈ മൂന്ന് പേരും നായകന്മാരായി നമ്മുടെ മനസ്സിൽ പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. എന്നാൽ ഇവര്‍ നമ്മുടെ നായകന്മാർ അല്ല. നമ്മൾ നമ്മുടെ നായകരെ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഞങ്ങൾ മാർക്കസ് ഗാര്‍വിയെ പോലെയുള്ളവരെ തിരഞ്ഞെടുക്കും.ഘാന സർവ്വകലാശാലയിൽ
അദ്ദേഹത്തിന്റെ പ്രതിമ എവിടെ? മംഗലീസൊ സോബുക്വെ പോലുള്ള ഒരാളെ അദ്ദേഹത്തിന്റെ കാൽപ്പാടുകൾ പിന്തുടരാൻ ഞങ്ങൾ തെരഞ്ഞെടുക്കുമായിരുന്നു. എന്നാൽ ഇവരെ കുറിച്ചു പഠിക്കാൻ ഞങ്ങൾക്ക് കിട്ടുന്നില്ല, കിട്ടുന്നതോ ഗാന്ധി !

ഒരു പ്രതിമ തരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ അംബേദ്കറുടെ പ്രതിമ തരിക. അതായത്, ആരുടെ രചനകളാണ് നാം കറുത്തവർഗക്കാർക്ക് കൂടുതൽ സാമ്യപ്പെടുത്താൻ സാധിക്കുക അവരുടേത്.

അംബേദ്കര്‍

സാഗർ: അന്തർദേശീയ പ്ലാറ്റഫോമിൽ വംശീയ വിവേചനത്തിന്റെ പശ്ചാത്തലത്തിൽ, ജാതിയെക്കുറിച്ച് ചർച്ച ചെയ്യുന്നത് ഇന്ത്യ എപ്പോഴും എതിർത്തിട്ടുണ്ട്. വംശീയതയും ജാതി വിവേചനവും തമ്മിലുള്ള സമാനതകൾ എന്തൊക്കെയാണ്?

കംബോൺ: ഇത് പരസ്പര ബന്ധിതമാണ്, കാര്യകാരണബന്ധിതമല്ല. ഹിന്ദു മതത്തെ ക്കുറിച്ചു അറിവില്ലാത്തവർക്കു വേണ്ടി പറയുകയാണ്- വ്യത്യസ്ത ജാതികളുമായി ബന്ധപ്പെട്ടു വ്യത്യസ്ത
നിറങ്ങളുണ്ട് അതിൽ. ബ്രാഹ്മണർ വെളുപ്പ് നിറത്തോടും ക്ഷത്രിയർ ചുവപ്പിനോടും വൈഷ്ണവർ മഞ്ഞയോടും ശൂദ്രർ കറുപ്പ്
നിറത്തോടുമാണ് ബന്ധപ്പെടുത്താറുള്ളത്. ഇവിടെയും മുകളിൽ വെളുപ്പും താഴെ കറുപ്പുമാണ്- ഇത് തന്നെയാണ് ഇന്ത്യൻ സമൂഹത്തിലും കാണാൻ സാധിക്കുന്നത്. ആര്യൻ അധിനിവേശത്തിനെതിരായി ഡോ. അംബേദ്കർ സംസാരിച്ചിരുന്നു. എന്നാൽ, ആര്യന്മാരുടെ ഒരു ശക്തി മിലിറ്ററിയായി വന്നു. തദ്ദേശീയർ ഇരുണ്ട നിറമുള്ളവരാണ്. കാരണം അവർ ഭൂമധ്യരേഖയോട് ചേർന്നാണ് വസിക്കുന്നത്. അവരിൽ ജനിതക മ്യൂട്ടേഷൻ ഒന്നും തന്നെ നടന്നിട്ടില്ല.ഉത്തരേന്ത്യൻ ജനതക്ക് മുന്നേ ഉണ്ടായിരുന്ന ആര്യൻമാരും ദളിതരും കറുത്ത വർഗക്കാർ ആയിരുന്നു. അവർ തന്നെയാണ് ഈ ജാതി വ്യവസ്ഥയുടെ അടിത്തട്ടിലും ഉള്ളത്. എന്നാൽ ബ്രാഹ്മണർ വെളുത്തവരാണ്. ഇത് നേരിട്ട് ബന്ധമുള്ളതല്ല, പക്ഷെ അങ്ങനെ തന്നെയാണ് ഉള്ളതും. നിങ്ങൾക്ക് തൊലി നിറത്തിൽ ഇത് കാണും, എന്നാൽ അതിനുമപ്പുറം, വംശീയത എന്നത് എത്ര വ്യവസ്ഥാപിതമാണെന്ന് ഇതിൽനിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.

സാഗർ: നിങ്ങൾക്ക് ഗാന്ധിയിൽ എങ്ങനെയാണ് താല്പര്യം ഉണ്ടായത്?

കംബോൺ: 90 കളുടെ തുടക്കത്തിൽ അമേരിക്കയിലെ ഒരു പ്രമുഖ ചരിത്രകാരൻ ഡോ. ജോൺ ഹെൻറിക് ക്ലാർക്കിൻറെ പ്രഭാഷണം
ഞാൻ കേൾക്കാനിടയായി. അദ്ദേഹം പറഞ്ഞു, മാർട്ടിൻ ലൂഥർ കിംഗ് കൂടുതൽ ഗവേഷണം നടത്തിയിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും
ഗാന്ധിയെ ഒരു അനുകരിക്കപ്പെടേണ്ട മാതൃകയായി
എടുക്കില്ലായിരുന്നു എന്ന്. അത് വളരെ ശക്തമായ വാക്കുകൾ ആയിരുന്നു. ഇത് എനിക്ക് ഈ വിഷയത്തിൽ താല്പര്യം ഉണ്ടാക്കി. പിന്നീട് ആദ്യകാല ഏഷ്യയിലെ കറുത്ത സാന്നിധ്യത്തെ കുറിച്ച്
കൈകാര്യം ചെയ്യുന്ന ചരിത്രകാരൻ ഡോ. റുനോക്കോ റാഷിദി, ദലിതരുടെ ദുരവസ്ഥയെക്കുറിച്ചും സംസാരിച്ചു.അത് എന്നെ വി.ടി. രാജശേഖരന്റെ “Dalit ;The Black Untouchables of India ” എന്ന ഗ്രന്ഥം വായിക്കാൻ പ്രേരിപ്പിച്ചു. പിന്നീട് ഞാൻ അംബേദ്‌കറിന്റെ ” What
Congress and Gandhi has done to the Untouchables ” എന്ന ഗ്രന്ഥം വായിച്ചു. അതിൽ അദ്ദേഹം ജാതിയെ ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയുണ്ടായി. എന്നാൽ ഗാന്ധിയാവട്ടെ, ജാതി ഇല്ലാതാക്കിയാൽ ഹിന്ദു മതം ഇല്ലാതാകും എന്ന് വിശ്വസിച്ചിരുന്ന ആളായിരുന്നു. ജനലുകളും ഏണിയും ഇല്ലാത്ത ഒരു കെട്ടിടം പോലെയാണ് ജാതിയെന്നാണ് അംബേദ്‌കർ പറഞ്ഞത്. അതിൽ നിങ്ങൾ എവിടെ തുടങ്ങിയോ, അതിൽ തന്നെ നിങ്ങൾ സ്ഥിരമായി നിലനിൽക്കും എന്ന്. അദ്ദേഹം അതിനെ ഭീകരരുടെ ഒരു അറയായിട്ടാണ് വിശേഷിപ്പിച്ചത്.ഇതിൽ നിന്നെല്ലാം എനിക്ക് ഒരു കാര്യം വ്യക്തമായി- അംബേദ്‌കർ പറഞ്ഞപോലെ ഗാന്ധി കറുത്തവരുടെ ശത്രുവാണ്.

സാഗർ: ഗാന്ധി വംശീയവാദിയാണെന്ന് താങ്കൾ കരുതുന്നത്
എന്തുകൊണ്ട്?
കംബോൺ:  
വിമർശകരിൽ പലരും അഭിപ്രായപ്പെടുന്നത് അദ്ദേഹം ഒരു പ്രത്യേക രീതിയിലാണ് വളർന്നതെന്നും, ബനിയ ജാതിയുടെ ഭാഗമായിരുന്നുവെന്നും ആണ് .വൈശ്യന്മാരുടെ ഒരു ഉപജാതിയാണ് ബനിയ. അതിന്റെ കാതലായ വശം എന്തെന്നാൽ, അദ്ദേഹം എവിടെ ആയിരുന്നാലും ഇൻഡോ-ആര്യന്മാർക്ക് വേണ്ടി പൊരുതുകയുണ്ടായിരുന്നു – അദ്ദേഹത്തിന്റെ ഉദ്ധരണി ഉപയോഗിക്കുകയാണെങ്കിൽ – കറുത്ത വർഗക്കാർക്ക് വേണ്ടിയുള്ള പോരാട്ടമല്ല.

വിമർശകർ ചൂണ്ടിക്കാണിക്കുന്നത് പോലെ ചെറുപ്പത്തിൽ അദ്ദേഹം വംശീയമായ പരാമർശങ്ങൾ നടത്തിയിരുന്നു.എന്നാൽ വംശീയത ഉന്നയിക്കപ്പെടുന്ന കാര്യങ്ങളല്ല ( ഔദാര്യമില്ലാത്ത ).
ഡർബൻ പോസ്റ്റിന്റെയും ടെലിഗ്രാഫ് ഓഫീസ്‌ കവാടങ്ങളുടെയും വേർപെടുത്തലിന്റെ സമയങ്ങളിലും ജയിലുകൾ വേർപെടുത്തുന്നതിനിടയിലും, സുലു വംശത്തിനെതിരെയുള്ള യുദ്ധത്തിൽ പ്രക്ഷോഭം സൃഷ്ടിക്കാനായി ആയുധങ്ങളും തോക്കുകളും സൈനിക പരിശീലനത്തിനായി ഉപയോഗിച്ചിരുന്നതായി കാണാം, യുദ്ധോദ്യുക്തനായ ഗാന്ധിയുടെ പങ്ക് മനസിലാക്കാൻ സഹായിക്കുന്ന ഉദാഹരണങ്ങളാണ്‌ മുകളിൽ പറഞ്ഞവ. തന്റെ ഹൃദയം സുലു വംശീയരോടൊപ്പമാണെന്ന് പിന്നീട് കള്ളം പറഞ്ഞയാളായിരുന്നില്ല. അവർ സുലു ഗോത്രത്തിൽ നിന്നാണ് എന്നതിന്‌ നമുക്ക് ഒരു സൂചനയും ഇല്ലായിരുന്നു, അതേസമയം ഗാന്ധി അവരെ “കാഫിറുകൾ” എന്ന് അഭിസംബോധന ചെയ്യുകയും പിന്നീട് താൻ ചെയ്തത് തെറ്റാണെന്നും ആ പ്രയോഗം അവരെ അപകീർത്തിപെടുത്തുകയാണെന്നും അദ്ദേഹം മനസിലാക്കി. അവരെ കാഫിറുകൾ എന്ന് അഭിസംബോധന ചെയ്ത സമയത്ത് കാഫിറുകൾ എന്ന പ്രയോഗത്തിന് യാതൊരു വിധ ഇകഴ്ത്തലിന്റെ സ്വരവും ഇല്ലായിരുന്നു.”ക്രൂരന്മാർ ” “സംസ്കാര ശൂന്യർ” എന്നീ പദങ്ങളാണെങ്കിലോ? മുന്നേ സൂചിപ്പിച്ച വാക്കുകൾ ഹിന്ദിയിലോ ഗുജറാത്തിയിലോ സ്നേഹ പ്രകടനത്തിനായി ഉപയോഗിക്കുന്ന വാക്കുകളാണോ? അങ്ങനെ അല്ല എന്ന് ഞാൻ കരുതുന്നു.യഥാർത്ഥത്തിൽ കൂലി എന്ന് ഇന്ത്യക്കാരെ വിളിക്കുന്നത് അപമാനകരമായ കാര്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു. “ആ കാഫിറുകൾ അവിടെയുണ്ട് ” എന്നതാണ് അതിന് ശേഷമുള്ള അടുത്ത വാക്യം.

ഗാന്ധിയുടെ സമകാലികരായ ഇന്ത്യക്കാരിൽ ഒരാളായ ഡോ. അംബേദ്കർ, കറുത്ത വർഗക്കാരെ അപമാനിക്കുകയോ കാഫിറുകളെന്ന് വിളിക്കുകയോ അവർക്കെതിരെ പോരാടുകയോ ചെയ്തിട്ടില്ല. ഗാന്ധി, അംബേദ്കറെ കൊണ്ട് നിർബന്ധിച്ച് പൂന കരാറിൽ ഒപ്പുവെപ്പിക്കാൻ തീരുമാനിച്ചു.ദളിതരെ പ്രത്യേക നിയോജകമണ്ഡലങ്ങളിൽ നിന്ന് തടയുകയും ദളിത് സമുദായങ്ങൾക്ക് ലഭിച്ചിരുന്ന ഇരട്ട വോട്ട് തടയുകയും ചെയ്തിരുന്നു. ദലിതർ നഗരത്തിൻറെ പ്രാന്തപ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഏതെങ്കിലും ജില്ലയോ പ്രദേശമോ പ്രതിനിധാനം ചെയ്യാനുള്ള ഭൂരിപക്ഷം അവർക്ക് ലഭിക്കില്ല.
ചെറിയ കളിസ്ഥലം അവർക്ക് നൽകുക എന്നതായിരുന്നു അടിസ്ഥാനപരമായ ഉദ്ദേശം. നീതി നടപ്പാക്കുന്നതിൽ നിന്ന് അവരെ തടയാൻ നിരാഹാരം അനുഷ്ടിക്കുമെന്ന് ഗാന്ധി പറഞ്ഞു.

എന്നാൽ ഗാന്ധി ഈ വേളയിൽ മരണമടഞ്ഞിട്ടുണ്ടെങ്കിൽ ഒരു വംശഹത്യ നടക്കുമെന്നും വിപുലമായ ആ കൂട്ടക്കൊലക്ക് കാരണം ദലിതുകൾ ആയിരിക്കും എന്നും അംബേദ്കർക്ക് അവബോധം ഉണ്ടായിരുന്നു. ഭൂരിപക്ഷം ലഭിക്കാൻ വേണ്ടി ഗാന്ധി ഹിന്ദുക്കളെ ഒരുമിച്ചു നിർത്താൻ ശ്രമിച്ചു. ഹിന്ദുക്കൾക്ക് ഭൂരിപക്ഷം ലഭിക്കുക എന്നത് മാത്രമായിരുന്നു ഗാന്ധിയുടെ താത്പര്യം. ആയതിനാൽ ദലിതുകൾക്ക് നീതി ലഭിക്കുന്നതിൽ അദ്ദേഹത്തിന് സ്വകാര്യതാത്പര്യം ഉണ്ടായിരുന്നില്ല മാത്രമല്ല മുസ്‌ലിംകള്‍ക്കോ മറ്റാർക്കെങ്കിലുമോ അവർ അധികാരം ഒഴിഞ്ഞു കൊടുക്കേണ്ടതില്ല.

സാഗര്‍: അഹിംസയുടെ പൈതൃകം അല്ലെങ്കിൽ പാരമ്പര്യം അവശേഷിക്കുന്നു എന്നത് പ്രബലമായൊരു ആഖ്യാനമാണ്.

കംബോണ്‍: ആദ്യമായി നമുക്ക് അഹിംസ എന്നതിന്റെ ഐതിഹ്യം തിരുത്താം. അദ്ദേഹം ഒന്നാം ലോക മഹായുദ്ധവും ബംബതാ വിപ്ലവത്തെയും പിന്തുണച്ചു. “സൈനിക ശക്‌തിയില്ലാതെ ഭാവനഭരണം ഉപയോഗശൂന്യമാണ് ” എന്നാണ് ഒന്നാം ലോക മഹായുദ്ധത്തെ കുറിച് ഗാന്ധി പറഞ്ഞത്. അതിനെ അദ്ദേഹം ശക്‌തമായി പ്രചരിപ്പിക്കുകയും യുദ്ധത്തിൽ പങ്കെടുക്കണം എന്ന് ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തു.
1918ൽ ആണ് നമ്മൾ സംസാരിക്കുന്നത്, ബംബതാ വിപ്ലവത്തെ കുറിച് അദ്ദേഹം പറയുന്നത് ഇങ്ങനെ ” ഞങ്ങൾക്ക് തോക്കുകൾ വേണം ഞങ്ങൾക്ക് സൈനിക പരിശീലനം ആവശ്യമാണ്.
പ്രവർത്തനങ്ങളിൽ അത് എത്രത്തോളം അക്രമാസക്‌തമാണ്? അദ്ദേഹത്തിനെ രചനകള്‍ നാം വളരെ ശ്രദ്ധാപൂർവം വീക്ഷിക്കേണ്ടതാണ്.

ഒബദലെ കംബോൺ

സാഗര്‍: അടിച്ചമർത്തപ്പെട്ട സമുദായങ്ങളുടെ പ്രതിനിധ്യം ഇതിനെ സഹായിക്കുന്നുണ്ടോ?

കംബോണ്‍: : മാർക്സിസിസ്റ്റുകളും സോഷ്യലിസ്റ്റുകളും എന്ന് സ്വയം വാദിക്കുന്ന, പുരോഗമന വാദികളെന്ന് നടിക്കുന്ന ആളുകളുണ്ട്. കൂടാതെ, ഇവിടെ അവർ ഉയർന്ന ജാതിയിലെ ഹിന്ദുക്കളുമായ് യോജിക്കുകയും ദളിത്‌കൾക്കെതിരാകുകയും ചെയ്യുന്നു. ഗാന്ധി നിൽക്കേണ്ടത് അനിവാര്യമാണെന്ന ഒരു പദ്ധതി അവർ ആരംഭിച്ചു. അരാഷ്ട്രീയരും ജിയോപൊളിറ്റിക്‌സിനെക്കുറിച്ച്‌ ഒന്നും മനസ്സിലാകാത്തതുമായ കറുത്തവർഗക്കാർ ഇപ്പോൾ വലതുപക്ഷ- ഹിന്ദു മേൽ ജാതിക്കാരായ ബി ജെ പി യുമായി സഖ്യമുണ്ടാക്കിയിരിക്കുന്നു. അവർ നരേന്ദ്ര മോഡിയുടെ പക്ഷത്താണ്. ദലിതുകൾ ലോകമെമ്പാടുമുള്ള കറുത്ത വർഗക്കാരെ പോലെയാണ്, നമുക്ക് നമ്മുടേതായ മാധ്യമവും സംവിധാനങ്ങളും ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ കഥകൾ പുറത്തുവിടാൻ സാധിക്കൂ. ഹിന്ദുക്കളുടെ ഭാരവാഹിത്വത്തിലായിരിക്കണം ദലിതുകൾ എന്ന് ഗാന്ധി നിർദ്ദേശിക്കുകയുണ്ടായി. അറുപതുകള്‍ മുതല്‍ ഇന്ന് വരെ ഈ രക്ഷാകര്‍തൃത്വത്തെ അവര്‍ എങ്ങനെയാണ് പ്രകടിപ്പിച്ചത്?ബലാത്സംഗം ചെയ്തും കൊള്ളയടിച്ചും അംഗവിച്ഛേദം ചെയ്തും ജനക്കൂട്ടത്തെ കയ്യേറ്റം ചെയ്തും കറുത്ത വംശജരെ ജീവനോടെ കത്തിക്കുകയും ചെയ്താണ് അവർ രക്ഷാകർതൃത്വം നടപ്പിലാക്കിയത്.

സാഗര്‍: ജനാധിപത്യത്തിന്റെ സംരക്ഷകനായി സ്വയം ഒരു പ്രതിച്ഛായ സൃഷ്ടിക്കാനായി ഇന്ത്യ ഈ പ്രതിമകൾ സ്ഥാപിക്കുകയാണെന്ന് താങ്കൾ പറഞ്ഞു. അന്തർദേശീയമായി എന്തുകൊണ്ടാണ് ഇതിന് ഒരു എതിർപ്പ് ഉണ്ടാകാതിരുന്നത് ?

കംബോണ്‍: ജി ബി സിംഗ് എന്ന ഒരു സിഖുകാരന്റെ നേതൃത്വത്തിൽ ഗാന്ധി പ്രതിമകൾക്കെതിരായി സമരങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന് നിരവധി പുസ്തകങ്ങളുണ്ട്. ഈ പ്രതിമ ഞങ്ങളിൽ ചുമത്തുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പോരാട്ടം എന്റെ ശ്രദ്ധയിൽ പെട്ടത്. ‘Gandhi: Behind the Mask of Divinity’ എന്നിങ്ങനെ എതിർ ആഖ്യാന പുസ്തകങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയിൽ നിന്നും എനിക്ക് ലഭിച്ച ഈ ഐക്യദാർഢ്യ സന്ദേശങ്ങളെല്ലാം ഒരു ” ഇന്ത്യ – ഘാന” വസ്തുതയല്ല എന്ന് വ്യക്‌തമാക്കുന്നു – ഇന്ത്യയിലെ മർദിത വിഭാഗങ്ങളായ സിഖുകളിൽ നിന്നും ദളിത്കളിൽ നിന്നും സിദ്ധി ( ദക്ഷിണേന്ത്യയില്‍ ജീവിക്കുന്ന ആഫ്രിക്കൻ ഗോത്ര വംശക്കാർ) കളിൽ നിന്നും ഐക്യദാർഢ്യം ലഭിക്കുന്നുണ്ട്. നുണകൾ കാറ്റിൽ പറത്തിയിട്ട് ഒരുപാട് കാലങ്ങളായി, ആയതിനാൽ നമുക്ക് സത്യം സ്വീകരിക്കാൻ കഴിയും എന്ന് പറയുന്ന ഒരുപാട് ആളുകളുമായി ഇ മെയിൽ വഴി ബന്ധങ്ങളുണ്ട്.

സാഗര്‍: ഗാന്ധിയുടെ ജീവിതത്തിൽ നിന്നുള്ള ഒരു സംഭവം ഇന്ത്യയിൽ പലപ്പോഴും ഉദ്ധരിക്കപ്പെടാറുണ്ട്‌. ദക്ഷിണാഫ്രിക്കയിലെ ഒരു ട്രെയിൻ യാത്രയിൽ അദ്ദേഹം പുറത്താക്കപ്പെടുകയും പിന്നീട് ഫസ്റ്റ് ക്ലാസ്സിൽ വെളുത്തവർഗത്തോടൊപ്പം യാത്ര ചെയ്യാനും അദ്ദേഹം പിന്നീട് ആവശ്യപ്പെട്ടു.
താങ്കൾ ഇതിന് എതിരായി തങ്ങളുടെ അഭിമുഖത്തിൽ സംസാരിച്ചു.

കംബോണ്‍: ട്രെയിൻ സംഭവവുമായി ബന്ധപ്പെട്ട് വായിക്കേണ്ട മറ്റൊരു ടെക്സ്റ്റ്‌ ഉണ്ട്, ഗാന്ധി അണ്ടർ ക്രോസ്സ് എക്സാമിനേഷൻ ( ജി ബി സിംഗ്, ഡോ. ടിം വാട്സൺ ). ഉദ്ധരിക്കുന്ന ട്രെയിൻ സംഭവം 1893ൽ ആണ് എന്നാൽ 1909 വരെ അദ്ദേഹം അതിനെ കുറിച് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ശേഖരിച്ച കൃതി വായിച്ചവർക്ക് വേണ്ടി, അദ്ദേഹം എന്ത് സംഭവിച്ചാലും അതൊക്കെ എഴുതുമായിരുന്നു തുമ്മുന്നത് മുതൽ പാറപുറത്തേക്കുള്ള യാത്രകൾ പോലും – അംബേദ്കർ മഹാത്മാ എന്ന് വിളിക്കാൻ വിസമ്മതിച്ചതു പോലെ ഞാനും മഹാത്മാ എന്ന് വിളിക്കാൻ താല്പര്യപെടുന്നില്ല. അദ്ദേഹത്തിന്റെ ക്രോസ്സ് എക്സമിനേഷനിൽ കണക്കുകളിൽ അനേകം അസ്ഥിരതകളുണ്ട് വിമർശനാത്മകമായും ചിന്തിക്കുന്ന മനസുകൾക്കും അത് കൃത്യമായി മനസിലാകും.

സാഗര്‍: ഒരു അഭിമുഖത്തിൽ നിങ്ങൾ അമൃതസറിലെ ജാലിയന്‍വാലാ ബാഗ്‌ കൂട്ടക്കൊലക്ക് നേതൃത്വം കൊടുത്ത റെജിനാൾഡ് ഡയറുമായി ഗാന്ധിയെ താരതമ്യം ചെയ്തു കണ്ടു…

കംബോണ്‍: ഗാന്ധിയുടെയും ഡയറിന്റെയും പ്രധാന വ്യത്യാസം അവസരമാണ്. ഗാന്ധിക്ക്‌ തോക്കുകൾ ബ്രിട്ടീഷുകാരെ ആക്രമിക്കാനായിരുന്നില്ല, മറിച്ച് അദ്ദേഹം കാഫിർ എന്ന് വിളിച്ച വിമതർക്കെതിരെ പ്രയോഗിക്കാനായിരുന്നു. ഡയർക്ക് ഈ അവസരം നല്‍കപ്പെടുകയും അത് ജാലിയൻവാല ബാഗ് കൂട്ടക്കൊലയിൽ ഉപയോഗിക്കുകയും ചെയ്തു, അവിടെ ആഘോഷം കാണാൻ എത്തിയ ഇന്ത്യക്കാരെ അദ്ദേഹം വെടിവെക്കുകയാണുണ്ടായത്. ഇവിടെ ഞാനൊരു സാദൃശ്യം ചൂണ്ടി കാണിക്കാം, ഗാന്ധിക്കാണ് തോക്ക് കിട്ടിയിരുന്നെങ്കിൽ, ഡയർ ചെയ്തത് തന്നെ കൃത്യമായി ചെയ്തിരിക്കും. അത് ഇന്ത്യൻ ചരിത്രത്തിൽ വളരെ വേദനാജനകമായ ഒന്നായിരിക്കും അല്ലെ?
അവസരം ഉണ്ടായിരുന്നെങ്കിൽ പറ്റാവുന്ന കാഫിറുകളെ മുഴുവൻ വെടിയുതിര്‍ക്കുമായിരുന്നെന്ന്‌ ഗാന്ധി തന്റെ രചനകളിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

പ്രതിമയെ സംബന്ധിച്ച വിവാദത്തെ പരാമർശിച്ചുകൊണ്ട്?) “ഓ, ഇത് നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കാം ” എന്ന് രണ്ട് വർഷങ്ങൾക്ക് മുൻപ് സ്പീക്കർ ഓഫ് ദി ഹൌസ് – മൈക്ക് ഒക്ക്വയേ പറയുകയുണ്ടായി. ഇന്ത്യ ഘാനയിൽ നിന്നും എന്താണ് അന്വേഷിക്കുന്നത്? ഘാനയിൽ സ്വർണമുണ്ട്, എണ്ണയുണ്ട് – ഭിക്ഷക്കാരന്റെ അവസ്ഥയിൽ നിന്നല്ലാതെ ഇന്ത്യ എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് മനസിലാക്കണം.

സാഗര്‍: ഗാന്ധി ഇന്ത്യയിൽ വളരെ പ്രസിദ്ധനാണ്‌. അതുപോലെതന്നെ ബ്രിട്ടീഷുകാരോട്‌ യുദ്ധം ചെയ്തിട്ടുമുണ്ട്. ഒരാൾ ImpropaGandhi എന്നതിനെ എങ്ങനെയാണ് തമസ്‌കരിക്കുക?

കംബോണ്‍: മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ സമാഹരിച്ച കൃതികളാണ് ImpropaGandhi ക്ക്‌ എതിരെയുള്ള ഏറ്റവും മികച്ച ഉപകരണം. തന്റെ ജീവിതത്തിലുടനീളം കറുത്തവർഗക്കാർക്കെതിരായ നടപടികൾ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി, ImpropaGandhi എന്നതിനെ തമസ്‌കരിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ ധാരാളം എന്ന് ഞാൻ വിശ്വസിക്കുന്നു.

മൊഴിമാറ്റം: നസ്‌നിന്‍ സിനാന്‍
ദില്‍റുബ ഇബ്രാഹിം
അവലംബം:
https://bit.ly/2H7d5GF

Comments